Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: മൂല്യമേറിയ താരത്തിനുള്ള അവാര്‍ഡ് രണ്ട് തവണ ലഭിച്ച മൂന്ന് പേര്‍ ഇവരാണ്

അബൂദാബി: ഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ 13ാം സീസണ്‍ യുഎഇയില്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കുകയാണ്. വീണ്ടുമൊരു വെടിക്കെട്ട് സീസണെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഓരോ ഐപിഎല്‍ സീസണിന് ശേഷവും ഏറ്റവും മൂല്യമേറിയ താരത്തിനുള്ള പുരസ്‌കാരം സമ്മാനിക്കാറുണ്ട്. ഇത്തവണ അത് ആരായിരിക്കും എന്ന് കണ്ടുതന്നെ അറിയാം. എന്തായാലും ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് തവണ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള അവാര്‍ഡ് ലഭിച്ച മൂന്ന് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ആന്‍ഡ്രേ റസല്‍

ആന്‍ഡ്രേ റസല്‍

വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവുമായ ആന്‍ഡ്രേ റസല്‍ രണ്ട് തവണയാണ് ഐപിഎല്ലില്‍ ഏറ്റവും മൂല്യമേറിയ താരത്തിനുള്ള അവാര്‍ഡിന് അര്‍ഹനായത്. 2015,2019 സീസണുകളിലായിരുന്നു ഇത്. 2015 സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് 326 റണ്‍സും 14 വിക്കറ്റും വീഴ്ത്തിയാണ് റസല്‍ മൂല്യമേറിയ താരമായത്. എന്നാല്‍ സീസണില്‍ അഞ്ചാം സ്ഥാനത്തായിരുന്നു കൊല്‍ക്കത്ത. 2019 സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. 11 വിക്കറ്റും താരം സ്വന്തമാക്കി. എന്നാല്‍ അവസാന സീസണിലും അഞ്ചാം സ്ഥാനത്തായിരുന്നു കൊല്‍ക്കത്ത.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ഓള്‍റൗണ്ടറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവുമായ സുനില്‍ നരെയ്‌നാണ് രണ്ട് തവണ മൂല്യമേറിയ താരത്തിനുള്ള പുരസ്‌കാരം ലഭിച്ച മറ്റൊരാള്‍. 2012ലും 2018ലുമായിരുന്നു നരെയ്‌ന്റെ നേട്ടം. 2012 സീസണില്‍ 15 മത്സരത്തില്‍ നിന്ന് 24 വിക്കറ്റാണ് നരെയ്ന്‍ അക്കൗണ്ടിലാക്കിയത്. ബാറ്റുകൊണ്ട് 9 റണ്‍സ് മാത്രമാണ് സംഭാവന ചെയ്തതെങ്കിലും ടീമിനെ റണ്ണേഴ്‌സപ്പാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് നരെയ്ന്‍ വഹിച്ചത്. 2018 സീസണില്‍ 16 മത്സരത്തില്‍ നിന്ന് 357 റണ്‍സും 17 വിക്കറ്റുമാണ് നരെയ്ന്‍ നേടിയത്. ഈ സീസണില്‍ കെകെആറിന് മൂന്നാം സ്ഥാനവും ലഭിച്ചതോടെ നരെയ്‌നെ മൂല്യമേറിയ താരമായി പ്രഖ്യാപിക്കുകയായിരുന്നു.

ഷെയ്ന്‍ വാട്‌സണ്‍

ഷെയ്ന്‍ വാട്‌സണ്‍

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണും രണ്ട് തവണ മൂല്യമേറിയ താരമായിട്ടുണ്ട്. 2008ലെ പ്രഥമ ഐപിഎല്ലിലും 2013ലെ ഐപിഎല്ലിലുമാണ് വാട്‌സണ്‍ മൂല്യമേറിയ താരമെന്ന ബഹുമതിക്ക് അര്‍ഹനായത്. 2008ല്‍ രാജസ്ഥാന്‍ കിരീടം നേടിയ സീസണില്‍ ടീമിനൊപ്പം 472 റണ്‍സും 17 വിക്കറ്റും നേടിയതാണ് വാട്‌സണെ ഈ ബഹുമതിയിലേക്കെത്തിച്ചത്. 2013 സീസണില്‍ 38.78 ശരാശരിയില്‍ 543 റണ്‍സും 13 വിക്കറ്റും നേടിയതാണ് വാട്‌സണെ മൂല്യമേറിയ താരമാക്കിയത്. ഈ സീസണില്‍ മൂന്നാം സ്ഥാനമാണ് രാജസ്ഥാന്‍ നേടിയത്.

Story first published: Friday, August 21, 2020, 9:56 [IST]
Other articles published on Aug 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+