IPL 2020: ഇഷാന്ത് ശര്‍മയുടെ പകരക്കാരനെ തേടി ഡല്‍ഹി- സാധ്യത ഈ മൂന്ന് പേരില്‍ ഒരാള്‍ക്ക്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പരിക്കിന്റെ കളി തുടര്‍ന്നു. പോരാട്ടം കടുക്കവെ ഡല്‍ഹി ക്യാപിറ്റല്‍സിനാണ് പരിക്ക് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. സീനിയര്‍ സ്പിന്നര്‍ അമിത് മിശ്രയ്ക്ക് പരിക്കിനെത്തുടര്‍ന്ന് സീസണ്‍ നഷ്ടമായതിന് പിന്നാലെ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മക്കും പരിക്കിനെത്തുടര്‍ന്ന് സീസണ്‍ നഷ്ടമായിരിക്കുകയാണ്. പരിശീലനം നടത്തുന്നതിനിടെയാണ് ഇഷാന്തിന് പരിക്കേറ്റത്. ഈ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അദ്ദേഹം കളിച്ചത്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യക്ക് ഓസീസ് പര്യടനം ഉള്ളതിനാലാണ് ഇഷാന്തിന് വിശ്രമം നല്‍കാനുള്ള പ്രധാന കാരണം. ഇഷാന്തിന്റെ അസാന്നിധ്യം ഡല്‍ഹിയെ സംബന്ധിച്ച് നഷ്ടം തന്നെയാണ്. ഇഷാന്തിന് പകരം ഡല്‍ഹി ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ബരീന്ദര്‍ സ്രാന്‍
ഇന്ത്യന്‍ ദേശീയ ടീമിലടക്കം കളിച്ചിട്ടുള്ള ഇടം കൈയന്‍ മീഡിയം പേസര്‍ ബരീന്ദര്‍ സ്രാനാണ് ഡല്‍ഹിയുടെ മുഖ്യ പരിഗണനയിലുള്ള താരം. ഇന്ത്യന്‍ ജഴ്‌സിയില്‍ 6 ഏകദിനത്തില്‍ നിന്ന് 7 വിക്കറ്റും 2 ടി20യില്‍ നിന്ന് 6 വിക്കറ്റും സ്രാനിന്റെ പേരിലുണ്ട്. ഇതിനോടകം ഐപിഎല്ലില്‍ കളിച്ച് പരിചയസമ്പത്തും സ്രാനിനുണ്ട്. 25 ഐപിഎല്ലില്‍ നിന്നായി 18 വിക്കറ്റ് അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരബാദ്,കിങ്‌സ് ഇലവന്‍ പഞ്ചാബ്,മുംബൈ ഇന്ത്യന്‍സ് ടീമുകളുടെ ഭാഗമാവാന്‍ 27കാരനായ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. അവസാന വര്‍ഷം മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന സ്രാനെ പുതിയ സീസണിന് മുമ്പ് മുംബൈ ഒഴിവാക്കുകയായിരുന്നു.

പ്രതീപ് സാങ്‌വാന്‍
ഇടം കൈയന്‍ പേസ് ബൗളറായ പ്രതീപ് സാങ്‌വാനെയും ഇഷാന്തിന്റെ പകരക്കാരനായി ഡല്‍ഹി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. 29കാരനായ പ്രതീപിന് സ്രാനേക്കാളും ഐപിഎല്ലില്‍ പരിചയസമ്പത്തുണ്ട്. 39 മത്സരങ്ങളില്‍ നിന്ന് 35 വിക്കറ്റാണ് പ്രതീപ് നേടിയത്. 8.79 എക്കോണമി റേറ്റുള്ള പ്രതീപിന്റെ മികച്ച ബൗളിങ് പ്രകടനം 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ്. ഡല്‍ഹി ഡയര്‍ഡെവിള്‍സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,ഗുജറാത്ത് ലയണ്‍സ്,മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുണ്ട്. 44 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 71 വിക്കറ്റും 88 ടി20യില്‍ നിന്ന് 84 വിക്കറ്റും പ്രതീപിന്റെ പേരിലുണ്ട്. നിലവില്‍ ഡല്‍ഹിയുടെ നെറ്റ് ബൗളറായി പ്രതീപ് കൂടെയുണ്ട്. അതിനാല്‍ത്തന്നെ എളുപ്പത്തില്‍ ടീമില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും.

പ്രന്‍ഷു വിജയരന്‍
ഡല്‍ഹി സ്വദേശിയായ 24കാരന്‍ വലം കൈയന്‍ മീഡിയം പേസറായ പ്രന്‍ഷു വിജയരനെയും ഡല്‍ഹി ഇഷാന്തിന്റെ പകരക്കാരനായി പരിഗണിക്കുന്നുണ്ട്. 2018-19 സീസണിലാണ് താരം ലിസ്റ്റ് എ അരങ്ങേറ്റം നടത്തിയത്. 19 ടി0 മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റും 6 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 2 വിക്കറ്റും നേടിയിട്ടുണ്ട്. ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യുന്ന താരം കൂടിയാണ് വിജയരന്‍. ലിസ്റ്റ് എയില്‍ 81 റണ്‍സും ടി20യില്‍ 34 റണ്‍സും നേടിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications