IPL 2020: ആര്‍സിബിയ്ക്ക് ഇവര്‍ ഇത്തവണ നഷ്ടകച്ചവടം- നിരാശപ്പെടുത്തിയ സൂപ്പര്‍ താരങ്ങള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം ആര്‍സിബി ഉയര്‍ത്തുന്നത് കാണാന്‍ ആരാധകര്‍ ഇനിയും കാത്തിരിക്കണം. ഇത്തവണയും തകര്‍പ്പന്‍ ടീമുമായി എത്തിയ ആര്‍സിബിക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാനായെങ്കിലും കിരീടമെന്ന മോഹം സ്വന്തമാക്കാനായില്ല. ടീമിന്റെ പതിവ് പിഴവുകള്‍ ഇത്തവണയും ആവര്‍ത്തിക്കപ്പെട്ടതോടെ പാതിവഴിയില്‍ കോലിക്കും സംഘത്തിനും തലകുനിക്കേണ്ടി വന്നു. എബി ഡിവില്ലിയേഴ്‌സ്,വിരാട് കോലി എന്നിവരെ അമിതമായി ടീം ആശ്രയിക്കുന്നു എന്നതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ഇത്തവണ ടീം വളരെ പ്രതീക്ഷയോടെ കാണുകയും എന്നാല്‍ നിരാശപ്പെടുത്തുകയും ചെയ്ത ചില പ്രമുഖ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഡെയ്ല്‍ സ്‌റ്റെയിന്‍
വളരെ പ്രതീക്ഷയോടെയായിരുന്നു സ്‌റ്റെയിനിന്റെ പ്രകടനത്തെ ആര്‍സിബി ആരാധകര്‍ നോക്കിക്കണ്ടിരുന്നത്. യുഎഇയില്‍ നേരത്തെ കളിച്ച് പരിചയസമ്പത്തുള്ളതിനാല്‍ സ്റ്റെയിനിന്റെ പേസ് ബൗളിങ്ങിന് ഇത്തവണ കാര്യമായ സ്വാധീനം സൃഷ്ടിക്കാന്‍ കഴിയുമെന്ന് ആര്‍സിബി കണക്കുകൂട്ടിയെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാനായില്ല. വെറും മൂന്ന് മത്സരങ്ങളിലാണ് സ്റ്റെയിന് അവസരം നല്‍കിയത്. 133 റണ്‍സ് വഴങ്ങി 1 വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്. വരുന്ന സീസണില്‍ സ്റ്റെയിന്‍ ആര്‍സിബി നിരയിലുണ്ടാകില്ല.

ആരോണ്‍ ഫിഞ്ച്
എബി ഡിവില്ലിയേഴ്‌സ്,വിരാട് കോലി എന്നിവര്‍ മാത്രമായി ആര്‍സിബി ഒതുങ്ങിപ്പോവാതിരിക്കാന്‍ ടീം മാനേജ്‌മെന്റ് പദ്ധതിയൊരുക്കി ടീമിലെത്തിച്ച താരമാണ് ആരോണ്‍ ഫിഞ്ച്.വമ്പനടിക്കാരനെന്ന പേരുകേട്ടിട്ടുള്ള ഫിഞ്ച് ഇത്തവണ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. ഓപ്പണര്‍ റോളില്‍ 11 മത്സരങ്ങളില്‍ അവസരം നല്‍കിയിട്ടും താളം കണ്ടെത്താന്‍ ആരോണ്‍ ഫിഞ്ചിന് സാധിച്ചില്ല. 12 മത്സരത്തില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 268 റണ്‍സാണ് ആകെ ഫിഞ്ച് നേടിയത്. ഒരു സീനിയര്‍ താരമെന്ന നിലയില്‍ ഫിഞ്ച് നിരാശപ്പെടുത്തി.

ജോഷ് ഫിലിപ്പി
ബിഗ്ബാഷ് ലീഗിലെ വമ്പനടിക്കാരനായ ജോഷ് ഫിലിപ്പിനെ ടീമിലെത്തിച്ചപ്പോള്‍ ആര്‍സിബിക്ക് പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ അവസരത്തിനൊത്ത് മികവ് കാട്ടാന്‍ യുവതാരത്തിനായില്ല. 5 മത്സരം കളിത്ത താരം ആകെ നേടിയത് 33 റണ്‍സാണ്. 9 ഫോറും 1 സിക്‌സും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ താരത്തിന്റെ കന്നി ഐപിഎല്ലായിരുന്നു ഇത്. അതിനാല്‍ത്തന്നെ പ്രതിഭാശാലിയായ താരത്തെ ആര്‍സിബി പെട്ടെന്ന് ഒഴിവാക്കാന്‍ ഇടയില്ല.

v
ഐപിഎല്ലില്‍ തരക്കേടില്ലാത്ത റെക്കോഡുള്ള ഓള്‍റൗണ്ടറാണ് മോയിന്‍ അലി. എന്നാല്‍ ഈ സീസണില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തി. 3 മത്സരത്തില്‍ മാത്രമാണ് ഇത്തവണ കളിക്കാന്‍ അവസരം ലഭിച്ചത്. നേടിയത് 12റണ്‍സും 1 വിക്കറ്റും മാത്രം. മോയിനെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ആര്‍സിബി മാനേജ്‌മെന്റും പരാജയപ്പെട്ടു. എലിമിനേറ്ററില്‍ മോയിന്‍ അലിയും ആര്‍സിബി നിരയില്‍ ഇടം പിടിച്ചിരുന്നെങ്കിലും ബാറ്റുകൊണ്ടും പന്തുകൊണ്ടും പരാജയപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications