വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ധോണിയുടെ വന്‍ അബദ്ധങ്ങള്‍! ദുരന്തത്തിനു കാരണം അഞ്ച് തീരുമാനങ്ങള്‍

പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് സിഎസ്‌കെ

1
MS Dhoni's Horrible Decisions Cost CSK The Season | Oneindia Malayalam

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി പ്ലേഓഫ് പോലും കാണാതെ ഇത്തവണ പുറത്താവുമെന്ന നാണക്കേടിന് അരികിലാണ് എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ്. 10 മല്‍സരങ്ങള്‍ കളിച്ച സിഎസ്‌കെയ്ക്കു വെറും മൂന്നെണ്ണത്തിലാണ് വിജയിക്കാനായത്. ആറു പോയിന്റ് മാത്രമുള്ള അവര്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്താണ്. ഇനിയൊരു കളിയില്‍ക്കൂടി തോറ്റാല്‍ അതോടെ സിഎസ്‌കെയുടെ കഥ കഴിയും.

IPL 2020: ആര്‍സിബിയുടെ കുതിപ്പ് കിരീടത്തിലെത്തും! കോലിയുടെ 'മാസ്റ്റര്‍പ്ലാന്‍' ക്ലിക്ക്ഡ്- ചോപ്രIPL 2020: ആര്‍സിബിയുടെ കുതിപ്പ് കിരീടത്തിലെത്തും! കോലിയുടെ 'മാസ്റ്റര്‍പ്ലാന്‍' ക്ലിക്ക്ഡ്- ചോപ്ര

IPL 2020: ചഹലിനു വിസില്‍, നരെയ്‌നും കുല്‍ദീപിനും കൂവല്‍! ഹിറ്റുകളും ഫ്‌ളോപ്പുകളുംIPL 2020: ചഹലിനു വിസില്‍, നരെയ്‌നും കുല്‍ദീപിനും കൂവല്‍! ഹിറ്റുകളും ഫ്‌ളോപ്പുകളും

സിഎസ്‌കെ ഇത്രയും വലിയൊരു നാണക്കേടിലേക്കു കൂപ്പുകുത്തിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ധോണിക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ടീമിനെ മുന്നില്‍ നിന്നു നയിക്കാന്‍ ഇത്തവണ അദ്ദേഹത്തിനു സാധിച്ചിട്ടില്ലെന്നു കാണാം. ക്രിക്കറ്റ് പ്രേമികളെ അതിശയിപ്പിച്ച ചില തീരുമാനങ്ങള്‍ അദ്ദേഹം ഈ സീസണില്‍ കൈക്കൊണ്ടതായി കാണാന്‍ കഴിയും. ഇവ എന്തൊക്കെയാണെന്നു നോക്കാം.

ബാറ്റിങില്‍ താഴേക്ക് ഇറങ്ങി

ബാറ്റിങില്‍ താഴേക്ക് ഇറങ്ങി

സീസണിലെ തുടക്കത്തിലെ മല്‍സരങ്ങളില്‍ ധോണി വളരെ താഴേക്ക് ഇറങ്ങിയാണ് ബാറ്റ് ചെയ്തത്. ഏഴാം നമ്പറില്‍ വരെ അദ്ദേഹത്തെ ക്രിക്കറ്റ് പ്രേമികള്‍ക്കു കാണേണ്ടിവന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരായ രണ്ടാമത്തെ കളിയില്‍ സിഎസ്‌കെ റണ്‍ചേസില്‍ തോറ്റിരുന്നു. ഈ കളിയില്‍ വൈകിയാണ് ധോണി ക്രീസിലെത്തിയത്. അപ്പോഴേക്കും ജയം സിഎസ്‌കെയില്‍ നിന്നും അകന്നു പോയിരുന്നു. മുന്‍ സീസണുകളിലെല്ലാം ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്രീസില്‍ നേരത്തേയെത്തി മികച്ച ഫിനിഷിങിലൂടെ ധോണി ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്.
ഇത്തവണ പക്ഷെ ഒരു കളിയില്‍പ്പോലും ധോണിയുടെ ഫിനിഷിങ് മികവ് കാണാനായിട്ടില്ല. സിഎസ്‌കെ ഏറ്റവുമധികം മിസ്സ് ചെയ്തതും ഇതു തന്നെയായിരുന്നു.

ജാദവിന് വീണ്ടും വീണ്ടും അവസരം

ജാദവിന് വീണ്ടും വീണ്ടും അവസരം

മോശം ഫോമിലുള്ള ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിന് എന്തിന് വീണ്ടും വീണ്ടും അവസരം നല്‍കിയെന്നചോദ്യത്തിനു ഉത്തരം നല്‍കാന്‍ ധോണിക്കു മാത്രമേ കഴിയൂ. സിഎസ്‌കെയുടെ കടുത്ത ആരാധകര്‍ പോലും ജാദവിനെ കളിപ്പിക്കുന്നതിനെ വിമര്‍ശിച്ചിരുന്നു. അഞ്ചു മല്‍സരങ്ങൡ കളിച്ച അദ്ദേഹത്തിന്റെ ശരാശരി 20.67ഉം സ്‌ട്രൈക്ക് റേറ്റ് 93.94ഉം ആണ്.
ഈ സീസണില്‍ ഒരു കളിയില്‍പ്പോലും സിഎസ്‌കെ ഇന്നിങ്‌സിലേക്കു സംഭാവന നല്‍കാന്‍ ജാദവിനായിട്ടില്ല. കൊല്‍ക്കത്തയ്‌ക്കെതിരേ സിഎസ്‌കെ തോറ്റ കളിയില്‍ 12 പന്തില്‍ വെറും ഏഴു റണ്‍സാണ് ജാദവ് നേടിയത്. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലുമാവാതെ ക്രീസില്‍ നിന്ന താരത്തിന് ഏറെ പഴിയും കളിക്കു ശേഷം കേള്‍ക്കേണ്ടി വന്നിരുന്നു.

യുവതാരങ്ങള്‍ക്കു അവസരം

യുവതാരങ്ങള്‍ക്കു അവസരം

യുവതാരങ്ങളെ ടീമിലേക്കു കൊണ്ടു വന്നിരുന്ന ക്യാപ്റ്റനെന്നായിരുന്നു ധോണി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ ഐപിഎല്ലില്‍ ധോണി ഈ പതിവ് തെറ്റിച്ചുവെന്ന് കാണാം. യുവതാരങ്ങളേക്കാള്‍ സീനിയര്‍ താരങ്ങളിലാണ് അദ്ദേഹം കൂടുതല്‍ വിശ്വാസമര്‍പ്പിച്ചത്. യുവതാരങ്ങള്‍ക്കു മതിയായ അവസരം പോലും നല്‍കാന്‍ ധോണി തയ്യാറായില്ല.
യുവ താരം എന്‍ ജഗദീശന്റെ കാര്യമെടുക്കാം. സീസണില്‍ ഒരേയൊരു മല്‍സരത്തിലാണ് താരം കളിച്ചത്. ഈ മല്‍സരത്തില്‍ 28 പന്തില്‍ 33 റണ്‍സും ജഗദീശന്‍ നേടി. പക്ഷെ തൊട്ടടുത്ത കളിയില്‍ അദ്ദേഹത്തെ ധോണി തഴഞ്ഞു. ഐപിഎല്ലില്‍ ജഗദീശന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്. കന്നി മല്‍സരത്തില്‍ തന്നെ മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും ധോണി അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ തയ്യാറായില്ല. ജാദവിനെപ്പോലൊരാള്‍ക്കു ഒരുപാട് അവസരങ്ങള്‍ നല്‍കുന്ന ധോണി പക്ഷെ ജഗദീശനെപ്പോലെ യുവതാരങ്ങളെ പിന്തുണയ്ക്കാനോ വളര്‍ത്തിക്കൊണ്ടു വരാനോ ശ്രമിക്കുന്നില്ലെന്നു കാണാം.

എവിടെ ഇമ്രാന്‍ താഹിര്‍?

എവിടെ ഇമ്രാന്‍ താഹിര്‍?

കഴിഞ്ഞ സീസണില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത് പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നറും ടി20 സ്‌പെഷ്യലിസ്റ്റുമായ ഇമ്രാന്‍ താഹിറിന് ഈ സീസണില്‍ ഒരവസരം പോലും ധോണി നല്‍കിയില്ലെന്നത് ആശ്ചര്യകരമാണ്.
കളിയില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താഹിറിനെപ്പോലൊരാളെ പുറത്തിരുത്താന്‍ മറ്റൊരു ടീമും ഒരുപക്ഷെ ധൈര്യം കാണിക്കില്ല. സമയം വൈകിപ്പോയെങ്കിലും ഇനിയുള്ള മല്‍സരങ്ങളിലും താഹിറിനെ കളിപ്പിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

റെയ്‌നയ്ക്കും ഭാജിക്കും പകരക്കാരന്‍

റെയ്‌നയ്ക്കും ഭാജിക്കും പകരക്കാരന്‍

സിഎസ്‌കെ ടീമിലെ രണ്ടു നിര്‍ണായക താരങ്ങളായ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവര്‍ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പ് പിന്‍മാറിയിട്ടും പകരക്കാരെ കൊണ്ടു വരാന്‍ സിഎസ്‌കെ ശ്രമിക്കാതിരുന്നതില്‍ ധോണിക്കും പങ്കുണ്ട്. രണ്ടു സീനിയര്‍ താരങ്ങളെയാണ് സീസണിനു മുമ്പ് തന്നെ സിഎസ്‌കെയ്ക്കു നഷ്ടമായത്. എന്നിട്ടും പകരക്കാരെ വേണ്ടെന്ന സിഎസ്‌കെയുടെയും ധോണിയുടെയും ഹുങ്കിനേറ്റ അടി കൂടിയാണ് ഇപ്പോഴത്തെ പതനം.
ആദ്യ സീസണ്‍ മുതല്‍ സിഎസ്‌കെ മധ്യനിരയുടെ നട്ടെല്ലായിരുന്നു റെയ്‌ന. അദ്ദേഹത്തിന്റെ അഭാവത്തില്‍ സിഎസ്‌കെ മധ്യനിര തീര്‍ത്തും ദുര്‍ബലമായി മാറുകയും ചെയ്തു. ഭാജിയുടെ അഭാവം പിയൂഷ് ചൗള നികത്തുമെന്ന് സിഎസ്‌കെ കണക്കുകൂട്ടിയെങ്കിലും അതു നടന്നില്ല. അപ്പോഴെങ്കിലും പകരക്കാരനെ സിഎസ്‌കെ കൊണ്ടു വന്നിരുന്നെങ്കില്‍ ഒരുപക്ഷെ അവസ്ഥ ഇത്ര ദയനീയമാവില്ലായിരുന്നു.

Story first published: Thursday, October 22, 2020, 16:51 [IST]
Other articles published on Oct 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X