For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സൂപ്പര്‍ ഓവറില്‍ എട്ട് ടീമിലെയും മികച്ച ബാറ്റ്‌സ്മാന്‍-ബൗളര്‍ ആര്?

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി അഞ്ച് നാള്‍ ദൂരം. അരയും തലയും മുറുക്കി ടീമുകളെല്ലാം ടൂര്‍ണമെന്റിനായി തയ്യാറെടുത്ത് കഴിഞ്ഞു. രോഹിത് ശര്‍മ നായകനായ മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നായകനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം. മുംബൈയാണ് നിലവിലെ ചാമ്പ്യന്മാര്‍. ടി20 ഫോര്‍മാറ്റിലെ ഏറ്റവും പ്രമുഖരായ താരങ്ങള്‍ പങ്കെടുക്കുന്ന ഐപിഎല്ലില്‍ ഏറ്റവും മികച്ച സൂപ്പര്‍ ഓവര്‍ കരുത്ത് ആര്‍ക്കാണ്? ഉത്തരം കണ്ടെത്തുക പ്രയാസമാണെങ്കിലും എട്ട് ടീമിലെയും സൂപ്പര്‍ ഓവറിലെ പ്രധാന ബാറ്റ്‌സ്മാനും ബൗളറും ആരൊക്കെയാണെന്ന് നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ബാറ്റിങ്ങില്‍ എംഎസ് ധോണിക്കൊപ്പം രവീന്ദ്ര ജഡേജ ഓപ്പണിങ്ങില്‍ ഇറങ്ങിയാല്‍ ടീമിനത് മുതല്‍ക്കൂട്ടാവും. മൂന്ന് നമ്പറില്‍ ഷെയ്ന്‍ വാട്‌സണാണ് സൂപ്പര്‍ ഓവറില്‍ അവസരം. മൂന്ന് പേരും അനുഭവസമ്പന്നരായ താരങ്ങളാണെന്ന് മാത്രമല്ല വലിയ ഷോട്ടുകള്‍ കളിക്കാന്‍ പ്രാപ്തിയുള്ളവരുമാണ്. ബൗളിങ്ങില്‍ ഡ്വെയ്ന്‍ ബ്രാവോയ്ക്കാണ് മുഖ്യ പരിഗണന. അനായാസം സ്ലോ ബൗളുകള്‍ എറിയാന്‍ ബ്രാവോ മിടുക്കനാണ്. നിലവിലെ ടി20 ബൗളര്‍മാരില്‍ മികച്ച റെക്കോഡാണ് ബ്രാവോയ്ക്കുള്ളത്.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ്

ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്നിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സൂപ്പര്‍ ഓവറില്‍ ഓപ്പണര്‍മാരായി ശ്രേയസ് അയ്യരും റിഷഭ് പന്തും എത്തിയാല്‍ അത് മികച്ച നീക്കമാവും. ഗ്യാപ് ഷോട്ട് കളിക്കാന്‍ ശ്രേയസ് മിടുക്കനാണെങ്കില്‍ ഏത് വശത്തേക്കും ഒരുപോലെ പന്ത് അടിച്ചുപറത്താന്‍ കെല്‍പ്പുള്ളവനാണ് റിഷഭ് പന്ത്. മൂന്നാമനായി ഷിംറോന്‍ ഹെറ്റ്‌മെയര്‍ എത്താനാണ് സാധ്യത. ബൗളിങ്ങില്‍ കഗിസോ റബാദ തന്നെയാവും ഡല്‍ഹിയുടെ കരുത്ത്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കെഎല്‍ രാഹുല്‍-ക്രിസ് ഗെയ്ല്‍ ഓപ്പണിങ് കൂട്ടുകെട്ട് തന്നെയാണ് സൂപ്പര്‍ ഓവറിലും ഇറങ്ങാന്‍ കൂടുതല്‍ സാധ്യത. മൂന്നാം നമ്പറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ജിമ്മി നിഷാം എന്നിവരില്‍ ഒരാളെത്തിയേക്കും. ഇവരെല്ലാം തന്നെ വമ്പന്‍ അടിക്കാരായി പേരെടുത്തവരാണ്. മികച്ച പേസ് ബൗളര്‍മാരുടെ അഭാവം ഇത്തവണ പഞ്ചാബിനുണ്ട്. അതിനാല്‍ മുഹമ്മദ് ഷമിയെയാവും ബൗളറായി സൂപ്പര്‍ ഓവറില്‍ പരിഗണിക്കുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ആന്‍ഡ്രേ റസല്‍-ഇയാന്‍ മോര്‍ഗന്‍ എന്നീ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരാവും സൂപ്പര്‍ ഓവറില്‍ ഇറങ്ങാന്‍ സാധ്യത. മൂന്നാം നമ്പറില്‍ ദിനേഷ് കാര്‍ത്തിക്,നിധീഷ് റാണ,സുനില്‍ നരെയ്ന്‍ എന്നിവരും കെകെആറിനൊപ്പമുണ്ട്. ടി20 ഫോര്‍മാറ്റില്‍ സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയ സുനില്‍ നരെയ്ന്‍ അല്ലെങ്കില്‍ ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് എന്നിവരില്‍ ഒരാളാവും ബൗളറായി എത്തുക.

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും സൂപ്പര്‍ ഓവറില്‍ ഓപ്പണര്‍മാരായേക്കും. മൂന്നാം നമ്പറില്‍ നായകന്‍ രോഹിത് ശര്‍മയെത്തും. രോഹിതിനെ ഓപ്പണറാക്കി പൊള്ളാര്‍ഡ് മൂന്നാം നമ്പറിലിറങ്ങാനും സാധ്യതയുണ്ട്. ബൗളിങ്ങില്‍ ജസ്പ്രീത് ബൂംറ എത്തും. നിലവില്‍ ബൂംറയേക്കാള്‍ മികച്ച ഡെത്ത് ഓവര്‍ ബൗളറില്ല.

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ്

ജോസ് ബട്‌ലര്‍-സഞ്ജും സാംസണ്‍ എന്നിവരാവും സൂപ്പര്‍ ഓവറില്‍ രാജസ്ഥാന്റെ ഓപ്പണര്‍മാരാവാന്‍ സാധ്യത. മൂന്നാം നമ്പറില്‍ ബെന്‍ സ്റ്റോക്‌സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത് എത്തിയേക്കും. മികച്ചൊരു വെടിക്കെട്ട് ഓള്‍റൗണ്ടറുടെ അഭാവം രാജസ്ഥാന്‍ നിരയിലുണ്ട്. ജോഫ്ര ആര്‍ച്ചറാവും രാജസ്ഥാന്റെ ബൗളറാവുക. ടി20 ബൗളറെന്ന നിലയില്‍ മികച്ച റെക്കോഡാണ് ആര്‍ച്ചര്‍ക്കുള്ളത്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

വിരാട് കോലി-ആരോണ്‍ ഫിഞ്ച് എന്നിവരാവും ഓപ്പണര്‍മാര്‍. ഇരുവരും അനായാസമായി റണ്‍സ് നേടാന്‍ മികവുള്ളവരാണ്. എ ബി ഡിവില്ലിയേഴ്‌സ് മൂന്നാം നമ്പറിലെത്തും. ബൗളറായി ക്രിസ് മോറിസ്,യുസ്‌വേന്ദ്ര ചാഹല്‍,ഡെയ്ല്‍ സ്‌റ്റെയിന്‍ എന്നിവരില്‍ ഒരാള്‍ക്കാവും നറുക്ക് വീഴുക. സ്റ്റെയിന്‍ ടി20 ഫോര്‍മാറ്റില്‍ നന്നായി റണ്‍സ് വഴങ്ങുന്ന ബൗളറാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഡേവിഡ് വാര്‍ണര്‍-ജോണി ബെയര്‍സ്‌റ്റോ എന്നിവര്‍ക്കാണ് ഓപ്പണിങ്ങില്‍ അവസരം ലഭിക്കാന്‍ സാധ്യത. മൂന്നാം നമ്പറില്‍ മനീഷ് പാണ്ഡെയോ കെയ്ന്‍ വില്യംസണോ എത്തും. ബൗളിങ്ങില്‍ ഭുവനേശ്വര്‍ കുമാര്‍,റാഷിദ് ഖാന്‍ എന്നീ സൂപ്പര്‍ ബൗളര്‍മാര്‍ ടീമിനൊപ്പമുണ്ട്.

Story first published: Monday, September 14, 2020, 17:37 [IST]
Other articles published on Sep 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+