ഐപിഎല്‍: അവന്‍ എളുപ്പത്തില്‍ ആ പോരാട്ടം ജയിച്ചു, കെകെആറിലെ ഓസീസ് താരത്തെ കുറിച്ച് സ്മിത്ത്!!

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയത്തില്‍ പാറ്റ് കമ്മിന്‍സിനെ അഭിനന്ദിച്ച് സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ ദിവസം കമ്മിന്‍സിന്റെ ടീമായ കെകെആറിനെയായിരുന്നു സ്മിത്തിന്റെ ടീമായ രാജസ്ഥാന്‍ റോയല്‍സ് നേരിട്ടത്. അതേസമയം കമ്മിന്‍സിനെതിരെ കളിക്കുന്നത് എളുപ്പല്ലായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ അദ്ദേഹം എളുപ്പത്തില്‍ ജയിച്ചുവെന്ന് സ്മിത്ത് പറഞ്ഞു. മത്സരശേഷം ഇരുവരും തമ്മില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ചും സ്മിത്ത് വെളിപ്പെടുത്തി. മത്സരത്തില്‍ കമ്മിന്‍സിന്റെ പന്തുകളെ നേരിടാന്‍ സ്മിത്ത് നന്നായി ബുദ്ധിമുട്ടിയിരുന്നു.

കമ്മിന്‍സിന്റെ പന്തിലാണ് സ്മിത്ത് പുറത്തായത്. ഞങ്ങള്‍ തമ്മിലുള്ള വലിയ പോരാട്ടമായിരുന്നില്ല. വളരെ എളുപ്പത്തിലാണ് എന്നെ കമ്മിന്‍സ് പുറത്താക്കിയത്. ഞാന്‍ മത്സരശേഷം കമ്മിന്‍സുമായി സംസാരിച്ചിരുന്നു. ആ പന്തുകളെ നെറ്റ്‌സില്‍ താന്‍ അടിച്ചുപറത്താറുള്ളതായിരുന്നുവെന്ന് കമ്മിന്‍സ് പറഞ്ഞു. എന്നാല്‍ ചില സമയത്ത് നല്ല പന്തുകളില്‍ നിങ്ങള്‍ പുറത്താകുമെന്നും സ്മിത്ത് പറഞ്ഞു. സ്മിത്ത് അടക്കം പരാജയപ്പെട്ടപ്പോള്‍ കെകെആര്‍ 37 റണ്‍സിന് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. തന്റെ ടീമിന് ചില മേഖലകളില്‍ ഇപ്പോഴും മെച്ചപ്പെടാനുണ്ടെന്ന് സ്മിത്ത് പറഞ്ഞു.

രാജസ്ഥാനിലെ താരങ്ങള്‍ ചില തെറ്റിദ്ധാരണകളോടെയാണ് ഇവിടെ കളിക്കാനെത്തിയത്. ഷാര്‍ജയിലെ സ്‌റ്റേഡിയം പോലെയാണ് ദുബായ് സ്‌റ്റേഡിയം എന്ന് ടീമംഗങ്ങള്‍ കരുതി. കാരണം സ്‌റ്റേഡിയത്തിന്റെ വലിപ്പം ഷോട്ടുകളെയും ബാധിച്ചിട്ടുണ്ട്. ഇക്കാര്യം പ്ലാന്‍ ചെയ്യാന്‍ സാധിച്ചില്ല. ചില സമയങ്ങളില്‍ ടി20 ക്രിക്കറ്റില്‍ അത് സംഭവിക്കും. ഇനിയും മെച്ചപ്പെടുത്താന്‍ ചില കാര്യങ്ങള്‍ ടീമിനുണ്ട്. കൊല്‍ക്കത്തയ്ക്ക് സ്‌കോര്‍ പിന്തുടരാനായിരുന്നു താല്‍പര്യം. അതുകൊണ്ട് അവരുടെ ഡെത്ത് ബൗളിംഗിനെ സമ്മര്‍ദത്തിലാക്കാനായിരുന്നു ഞങ്ങള്‍ ലക്ഷ്യമിട്ടത്. എന്നാല്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് കൊണ്ട് അത് നടന്നില്ലെന്നും സ്മിത്ത് പറഞ്ഞു.

ടീമിലെ പലരും ഷാര്‍ജയിലാണ് കളിക്കുന്നതെന്നാണ് കരുതിയത്. ഈ ഗ്രൗണ്ടിന്റെ ഒരു വശം നീളമേറിയതാണ്. അതുകൊണ്ട് ബൗണ്ടറികള്‍ വീഴാന്‍ വലിയ ബുദ്ധിമുട്ടാണ്. ഈ വശത്തേക്ക് അധികം പന്തുകള്‍ പോകുന്നതും കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ മറ്റേ വശം ചെറുതാണ്. ഇതിനനുസരിച്ചായിരുന്നു കളിക്കേണ്ടിയിരുന്നത്. എന്നാല്‍ വിക്കറ്റിന്റെയും ഗ്രൗണ്ടിന്റെയും സാഹചര്യം മനസ്സിലാക്കാതെയാണ് ഞങ്ങള്‍ കളിച്ചത്. ക്യാച്ചുകളും വിട്ട് കളഞ്ഞു. അതാണ് മത്സരം ഞങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയത്. സാഹചര്യങ്ങള്‍ക്കനുസരിച്ച് ടീമിനെ കളത്തിലിറക്കുക എന്നതാണ് പ്രധാനമെന്നും സ്മിത്ത് പറഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, October 1, 2020, 13:32 [IST]
Other articles published on Oct 1, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X