വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: അവന്റെ മൂല്യം ഇരട്ടിയായി, കെകെആര്‍ വിജയത്തില്‍ പാറ്റ് കമ്മിന്‍സിനെ അഭിനന്ദിച്ച് ബ്രെറ്റ് ലീ

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വിജയത്തില്‍ പാറ്റ് കമ്മിന്‍സിനെ അഭിനന്ദിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രെറ്റ് ലീ. ഒറ്റ കളിയിലൂടെ തന്റെ മൂല്യം ഇരട്ടിയാക്കി മാറ്റിയിരിക്കുകയാണ് കമ്മിന്‍സെന്ന് ബ്രെറ്റ് ലീ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ പോരാട്ടത്തില്‍ ജോണി ബെയര്‍സ്‌റ്റോയുടെ വിക്കറ്റെടുക്കുകയും, നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങുകയും ചെയ്ത കമ്മിന്‍സ് ഗംഭീര പ്രകടനമാണ് നടത്തിയത്. ബെയര്‍‌സ്റ്റോയുടെ വിക്കറ്റ് മത്സരത്തില്‍ നിര്‍ണായകമായിരുന്നു. ഈ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരം കൂടിയായിരുന്നു കമ്മിന്‍സ്.

1

15.5 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ കെകെആര്‍ സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ മൂന്നോവറില്‍ 49 റണ്‍സ് വഴങ്ങിയ കമ്മിന്‍സ് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റൈന്‍ കഴിഞ്ഞ് നേരെ കളിക്കാനെത്തുകയായിരുന്നു കമ്മിന്‍സെന്ന് ദിനേഷ് കാര്‍ത്തിക്ക് വ്യക്തമാക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്ത കമ്മിന്‍സ് കെകെആറിനെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്തു. ആദ്യ ഓവര്‍ മുതല്‍ കമ്മിന്‍സിനെ കളിക്കാന്‍ ഹൈദരാബാദിന്റെ ബാറ്റ്‌സ്മാന്‍ വളരെ ബുദ്ധിമുട്ടിയിരുന്നു. ഡേവിഡ് വാര്‍ണറും നല്ല രീതിയില്‍ തന്നെ കമ്മിന്‍സിന്റെ പന്തുകളെ നേരിടാന്‍ ബുദ്ധിമുട്ടി.

കമ്മിന്‍സ്, അദ്ദേഹത്തിന്റെ മൂല്യം ഇരട്ടിയാക്കിയിരിക്കുകയാണ്. എല്ലാ പേസ് ബൗളര്‍മാരെയും പോലെ ആത്മവിശ്വാസമുള്ള ബൗളറാണ് കമ്മിന്‍സ്. ഈ നേട്ടം അദ്ദേഹം അര്‍ഹിക്കുന്നതാണ്. ആദ്യ മത്സരത്തില്‍ അദ്ദേഹത്തിന് താളം കണ്ടെത്താന്‍ സാധിച്ചില്ല. പക്ഷേ മികച്ച ഇക്കോണമിയില്‍ പന്തെറിയാനും വിക്കറ്റുകള്‍ ആവശ്യമുള്ളപ്പോള്‍ വീഴ്ത്താനും തനിക്ക് സാധിക്കുമെന്ന് കമ്മിന്‍സ് തെളിയിച്ചെന്ന് ബ്രെറ്റ് ലീ പറഞ്ഞു. വളരെ മികച്ച രീതിയില്‍ അദ്ദേഹം പന്തെറിഞ്ഞു. ലൈനും ലെങ്തും അതിമനോഹരമായിരുന്നു. പന്ത് നന്നായി സ്വിംഗ് ചെയ്യുന്നത് തന്നെ മനോഹരമായ കാഴ്ച്ചയായിരുന്നു. ക്ലാസ് പ്രകടനമായിരുന്നുവെന്നും കമ്മിന്‍സ് പറഞ്ഞു.

ഹൈദരാബാദിനെതിരെ കമ്മിന്‍സിന്റെ വിജയത്തില്‍ മറ്റൊരു കാരണം കൂടിയുണ്ടെന്ന് സ്‌കോട്ട് സ്‌റ്റൈറിസ് പറയുന്നു. കെകെആര്‍ ആദ്യ ഓവര്‍ തന്നെ എറിയാന്‍ ഏല്‍പ്പിച്ചത് കമ്മിന്‍സിനെയാണ്. അതാണ് കളി മാറ്റിമറിച്ചത്. എന്നാല്‍ മുംബൈക്കെതിരെ അങ്ങനെയായിരുന്നില്ല. കമ്മിന്‍സ് കൃത്യമായ സമയത്ത് വന്നാണ് കെകെആറിന് നേട്ടമുണ്ടാക്കിയത്. ക്ലാസ് കളിക്കാരനാണ് അദ്ദേഹം. അദ്ദേഹം തിരിച്ചുവരുമെന്ന് അറിയായമായിരുന്നു. മൂന്നാം ബൗളറായിട്ടാണ് കമ്മിന്‍സിനെ മുംബൈക്കെതിരെ അവര്‍ ഉപയോഗിച്ചത്. പക്ഷേ അത് നല്ല തീരുമാനമായിരുന്നില്ല. എന്നാല്‍ ഇത്തവണ ന്യൂ ബോള്‍ അദ്ദേഹത്തിന് ലഭിച്ചു. ഹൈദരാബാദിന്റെ കരുത്ത് അവരുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരാണെന്ന് കെകെആറിന് അറിയാം. അതുകൊണ്ട് ഏറ്റവും മികച്ച ബൗളര്‍മാരെ തന്നെയാണ് ഇവരെ വീഴ്ത്താനായി കൊണ്ടുവന്നതെന്നും സ്‌റ്റൈറിസ് പറഞ്ഞു.

Story first published: Sunday, September 27, 2020, 11:57 [IST]
Other articles published on Sep 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X