IPL 2020: ഹീറോയായി തെവാത്തിയയും പരാഗും, സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷിച്ച് ആരാധകര്‍
ദുബായ്: അത്ഭുതങ്ങള്‍ ക്രിക്കറ്റില്‍ പുതുമയുള്ള കാര്യമല്ല. പ്രത്യേകിച്ച് ടി20 ഫോര്‍മാറ്റില്‍. അത്തരത്തിലൊരു അത്ഭുതമായിരുന്നു ഹൈദരാബാദ് രാജസ്ഥാന്‍ മത്സരം. ഒരിക്കലും പ്രതീക്ഷിക്കാത്ത അവസ്ഥയില്‍ നിന്ന് രാജസ്ഥാനെ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത് രാഹുല്‍ തെവാത്തിയ (28 പന്തില്‍ 45), റിയാന്‍ പരാഗ് (26 പന്തില്‍ 42) കൂട്ടുകെട്ടാണ്. 12 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 78 എന്ന നിലയില്‍ നിന്നാണ് പരാഗും തെവാത്തിയയും ചേര്‍ന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 47 പന്തില്‍ 85 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. നേരത്തെ പഞ്ചാബിനെതിരെയും അത്ഭുത പ്രകടനം നടത്തി താരമായ തെവാത്തിയ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ താരമാവുകയാണ്. നിരവധി ആളുകളാണ് ട്വിറ്ററിലൂടെയടക്കം ഇരുവരേയും പ്രശംസിച്ചിരിക്കുന്നത്.

റാഷിദ് ഖാന്റെ അന്തകര്‍
അവസാന മത്സരങ്ങളിലെല്ലാം ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത് റാഷിദ് ഖാന്റെ ബൗളിങ്ങായിരുന്നു. രാജസ്ഥാന്റെ റോബിന്‍ ഉത്തപ്പയേയും സഞ്ജു സാംസണേയും മടക്കി മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ റാഷിദിനായെങ്കിലും 18ാം ഓവറില്‍ തെവാത്തിയ നാണം കെടുത്തി. തുടര്‍ച്ചയായി മൂന്ന് ബൗണ്ടറിയടക്കം 14 റണ്‍സാണ് തെവാത്തിയയും പരാഗും ചേര്‍ന്ന് അടിച്ചെടുത്തത്. മുന്‍ നിര ബാറ്റ്‌സ്മാന്‍മാര്‍ ഭയക്കുമ്പോഴും റാഷിദിന് കടന്നാക്രമിച്ച തെവാത്തിയയുടെ പ്രകടനത്തെയാണ് ആരാധകര്‍ കൂടുതല്‍ പ്രശംസിച്ചത്. മെലിഞ്ഞ ശരീരമുള്ള യുവാവിന്റെ ചിത്രം ഉള്‍പ്പെടുത്തി റാഷിദ് ഖാന്‍ സഞ്ജു ഉത്തപ്പ എന്നിവര്‍ക്കെതിരേ, മസില്‍മാനായ യുവാവിന്റെ ശരീരത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി റാഷിദ് ഖാന്‍ തെവാത്തിയക്കെതിരേ എന്ന രീതിയിലാണ് ട്രോളുന്നത്.

പ്രശംസിച്ച് ഹര്‍ഷ ഭോഗ്്‌ല
രാജസ്ഥാന്റെ വിജയത്തിന് പിന്നാലെ പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്്‌ലയും ട്വിറ്ററിലൂടെ പ്രശംസിച്ചു. റിയാന്‍ പരാഗിന്റെ പ്രകടനത്തെയാണ് ഭോഗ്്‌ല പ്രശംസിച്ചത്. 'യുവ റിയാന്‍ പരാഗ് മാച്ച് വിന്നിങ് പ്രകടനം നടത്തുന്ന രീതിയിലേക്ക് വളര്‍ന്നത് കാണുമ്പോള്‍ മനോഹരമായി തോന്നുന്നു' എന്നാണ് ഭോഗ്്‌ലെ ട്വീറ്റ് ചെയ്തത്. സീസണില്‍ ഇതുവരെ തിളങ്ങാന്‍ സാധിക്കാതിരുന്ന പരാഗ് 26 പന്തില്‍ 2 ഫോറും 2 സിക്‌സുമാണ് നേടിയത്. 161.53 ആണ് പരാഗിന്റെ മത്സരത്തിലെ സ്‌ട്രൈക്കറേറ്റ്. 28 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമാണ് തെവാത്തിയ നേടിയത്. 160.71 ആയിരുന്നു തെവാത്തിയയുടെ സ്‌ട്രൈക്കറേറ്റ്.

തെവാത്തിയ വീണ്ടും രാജാവ്
തെവാത്തിയയുടെ ബാറ്റിങ്ങാണ് കൂടുതല്‍ ആരാധകര്‍ ആഘോഷമാക്കുന്നത്. പഞ്ചാബിനെതിരേ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തിയത് ഭാഗ്യംകൊണ്ടല്ലെന്ന് തെളിയിക്കുന്നതായിരുന്നു തെവാത്തിയയുടെ പ്രകടനം. കാലിന്റെ മുകളില്‍ കാലില്‍ കയറ്റിയിരിക്കുന്ന രാജാവിന്റെ ചിത്രത്തിനൊപ്പം-മത്സര ശേഷം തെവാത്തിയ എന്ന രീതിയിലാണ് പ്രശംസകളെത്തുന്നത്. രാജസ്ഥാനെ സംബന്ധിച്ച് നാല് തുടര്‍ തോല്‍വികള്‍ക്ക് ശേഷം വിജയവഴിയിലേക്കുള്ള തിരിച്ചുവരവായിരുന്നു മത്സരം.

പരാഗിന്റെ വിജയ നൃത്തത്തിനും പ്രശംസ
ഹൈദരാബാദിനെതിരായ വിജയം യുവതാരം റിയാന്‍ പരാഗ് ആഘോഷിച്ചത് നൃത്തം ചെയ്തായിരുന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 8 റണ്‍സായിരുന്നു. ഖലീല്‍ അഹമ്മദാണ് പന്തെറിയാനെത്തിയത്. ഓവറിലെ അഞ്ചാം പന്ത് 140.6 സ്പീഡില്‍ ഫുള്‍ട്ടോസ് എറിഞ്ഞപ്പോള്‍ പരാഗ് അടിച്ച് അതിര്‍ത്തി കടത്തി. പിന്നീടാണ് ഹെല്‍മറ്റും ബാറ്റും മൈതാനത്തുവെച്ച് നൃത്തം ചെയ്ത് പരാഗ് വിജയം ആഘോഷിച്ചത്. പരാഗിന്റെ നൃത്തത്തോടൊപ്പം മറ്റ് നൃത്തം ചെയ്യുന്ന ചിത്രങ്ങളും ചേര്‍ത്തുവെച്ചാണ് ആരാധകര്‍ ആഘോഷിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications