വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ബുംറ, പാണ്ഡ്യ പോലും ക്ലിക്കാവാന്‍ സമയെടുത്തു, പക്ഷെ ദേവ്ദത്ത് വേറെ ലെവലെന്നു കോച്ച്

കര്‍ണാടകയുടെ വെറ്ററന്‍ കോച്ചാണ് ദേവ്ദത്തിനെ പുകഴ്ത്തിയത്

ഐപിഎല്ലിന്റെ 13ാം സീസണിലെ കണ്ടെത്തലുകളിലൊന്നായി മാറിയ താരമാണ് റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഓപ്പണറും മലയാളിയുമായ ദേവ്ദത്ത് പടിക്കല്‍. അരങ്ങേറ്റ സീസണില്‍ തന്നെ ആര്‍സിബിക്കായി തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ചവച്ചത്. നായകന്‍ വിരാട് കോലി, സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് അടക്കമുള്ളവരെ മറികടന്ന് ദേവ്ദത്ത് ടീമിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തിരുന്നു.

'Devdutt Padikkal Has Got Immense Potential' | Oneindia Malayalam

വീണ്ടും ട്വിസ്റ്റ്റ്റ്, രോഹിത്തിനെ ഇന്ത്യ ഒപ്പം കൂട്ടില്ല!, ടീമിലെടുക്കാന്‍ ഒരു കണ്ടീഷന്‍വീണ്ടും ട്വിസ്റ്റ്റ്റ്, രോഹിത്തിനെ ഇന്ത്യ ഒപ്പം കൂട്ടില്ല!, ടീമിലെടുക്കാന്‍ ഒരു കണ്ടീഷന്‍

IPL 2020- എലൈറ്റ് ക്ലബ്ബില്‍ ഇനി ധോണി തനിച്ചല്ല, കൂട്ടായി രോഹിത്തുമെത്തുന്നു!IPL 2020- എലൈറ്റ് ക്ലബ്ബില്‍ ഇനി ധോണി തനിച്ചല്ല, കൂട്ടായി രോഹിത്തുമെത്തുന്നു!

ആരാധകര്‍ ഡിഡിപിയെന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ദേവ്ദത്തിനെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് കര്‍ണാടക ടീമിന്റെ വെറ്ററന്‍ കോച്ചായ ജികെ അനില്‍ കുമാര്‍. കര്‍ണാടകയില്‍ നിന്നുള്ള കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍ അടക്കമുള്ള മികച്ച താരങ്ങളെ ഉയര്‍ത്തിക്കൊണ്ടു വന്ന കോച്ച് കൂടിയാണ് അദ്ദേഹം.

ദേവ്ദത്തിന്റെ ഇംപാക്ട്

ദേവ്ദത്തിന്റെ ഇംപാക്ട്

ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഐപിഎല്ലിന്റെ സംഭവനയാണ്. എന്നാല്‍ ഇവരേക്കാള്‍ വലിയ ഇംപാക്ട ആദ്യ സീസണില്‍ തന്നെയുണ്ടാക്കാന്‍ ദേവ്ദത്തിനു സാധിച്ചതായി അനില്‍ കുമാര്‍ പറയുന്നു.
പാണ്ഡ്യ, ബുംറ എന്നിവര്‍ ഒന്നോ, രണ്ടോ വര്‍ഷം കൊണ്ടാണ് ഐപിഎല്ലില്‍ ഒരു ഇംപാക്ടുണ്ടാക്കിയത്. എന്നാല്‍ ദേവ്ദത്ത് കന്നി സീസണില്‍ തന്നെ അവരേക്കാള്‍ വലിയ ഇംപാക്ട് സൃഷ്ടിച്ചിരിക്കുകയാണ്. ദേവ്ദത്തിനെ ഏതു വിഭാഗത്തില്‍ പെടുത്തണമെന്നറിയില്ല. അഞ്ചു സെഞ്ച്വറികളാണ് അവന്‍ ഈ സീസണില്‍ നേടിയത്. ഇവയില്‍ മൂന്നും ആദ്യത്തെ നാലു മല്‍സരങ്ങളില്‍ നിന്നായിരുന്നു. ഭാവിയില്‍ എന്തു ചെയ്യാന്‍ ദേവ്ദത്തിനു സാധിക്കുമെന്നു കൂടിയാണ് ഇതു സൂചിപ്പിക്കുന്നതെന്നും കോച്ച് വിശദമാക്കി.

അവരുടെ ലെവലിലെത്തും

അവരുടെ ലെവലിലെത്തും

ഹാര്‍ദിക്, ബുംറ എന്നിവര്‍ ഇന്ന് എത്തിനില്‍ക്കുന്ന നിലവാരത്തിലേക്കു ദേവ്ദത്തും ഉറപ്പായുമെത്തുമെന്ന് താന്‍ വിശ്വസിക്കുന്നു. ഈ ഐപിഎല്ലോടെ വലിയ ഉയരങ്ങളിലേക്കു അവന്‍ കുതിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും അനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
കളിയെക്കുറിച്ച് മനസ്സിലാക്കാനും സാഹചര്യത്തിന് അനുസരിച്ച് കളിക്കാനുമുള്ള കഴിവ് ദേവ്ദത്തിനുണ്ട്. ഇവയേക്കാള്‍ ഉപരി സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ ആഗ്രഹിക്കുന്നയാളാണ് അവന്‍. അത് അവന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഭൂരിഭാഗം താരങ്ങള്‍ക്കും സമ്മര്‍ദ്ദഘട്ടങ്ങളില്‍ കളിക്കാനുള്ള മിടുക്കുണ്ടായിരിക്കില്ല. പക്ഷെ ദേവ്ദത്ത് സമ്മര്‍ദ്ദം ആസ്വദികക്കുന്ന താരമാണ്. വളരെ ചുരുങ്ങിയ കൡക്കാര്‍ക്കു മാത്രമേ അവനെപ്പോലെയുള്ള മനോനിലയും ദൃഢവിശ്വാസവും ശാന്തയുമെല്ലാം ഉണ്ടായിരിക്കുകയുള്ളൂവെന്നും അനില്‍ കുമാര്‍ വിശദമാക്കി.

കഠിനാധ്വാനത്തിന്റെ ഫലം

കഠിനാധ്വാനത്തിന്റെ ഫലം

ഷോട്ട് കളിക്കുമ്പോള്‍ ദേവ്ദത്തിന്റെ ബാറ്റിങ് വേഗതയെ ഐപിഎല്ലില്‍ പലരും പ്രശംസിച്ചിരുന്നു. എന്നാല്‍ കഠിന പ്രയത്‌നത്തിലൂടെയാണ് ഈ മിടുക്ക് താരം നേടിയെടുത്തതെന്നു കോച്ച് വിലയിരുത്തി.
കര്‍ണാടകയ്ക്കു വേണ്ടി ജൂനിയര്‍ ക്രിക്കറ്റില്‍ കളിച്ചിരുന്ന നസീറെന്ന ഒരു താരമുണ്ടായിരുന്നു. തനിക്കും രാഹുല്‍ ദ്രാവിഡിനുമൊപ്പം അദ്ദേഹം കളിച്ചിരുന്നു. ദേവ്ദത്തിന്റെ ഈ ബാറ്റിങ് വേഗതയ്ക്കു പ്രചോദനമായ വ്യക്തി കൂടിയാണ് അദ്ദേഹം. ടീമിന്റെ പരിശീല സെഷനില്‍ നസീറും ഉണ്ടാവുമായിരുന്നു. മറ്റുള്ളള താരങ്ങളെല്ലാം പരിശീലനം അവസാനിപ്പിച്ച് മടങ്ങിയാലും ദേവ്ദത്ത് നിര്‍ത്തില്ല. അവന്‍ പിന്നെയും പരിശീലനം തുടര്‍ന്നിരുന്നു. ഇങ്ങനെയാണ് ഇപ്പോഴത്തെ ഈ വേഗം ബാറ്റിങില്‍ കൊണ്ടുവരാന്‍ അവനു സാധിച്ചതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക ടീമില്‍ ഇടം ലഭിച്ചില്ല

കര്‍ണാടക ടീമില്‍ ഇടം ലഭിച്ചില്ല

2017ലായിരുന്നു ദേവ്ദത്ത് വിജയ് ഹസാരെ ട്രോഫിക്കുള്ള കര്‍ണാടക ടീമില്‍ ആദ്യമായെത്തിയതെന്നു അനില്‍ കുമാര്‍ ഓര്‍മിച്ചെടുത്തു. അന്നു താരനിബിഡമായ ടീമായിരുന്നു കര്‍ണാടകയുടേത്. രാഹുല്‍, മായങ്ക്, കരുണ്‍ എന്നിവരടക്കം മികച്ച താരങ്ങള്‍ ടീമിലുണ്ടായിരുന്നു. അതിനാല്‍ തന്നെ ദേവ്ദത്തിനെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുക ബുദ്ധിമുട്ടായിരുന്നു.
സീസണില്‍ ഒരു മല്‍സരത്തില്‍പോലും അവനു കളിക്കാന്‍ അവസരം ലഭിച്ചില്ല. എങ്കിലും അവന് സ്വന്തം കഴിവില്‍ വലിയ ആത്മവിശ്വാസമുണ്ടായിരുന്നു. കര്‍ണാടക സൗരാഷ്ട്രയുമായി ഫൈനലില്‍ കളിക്കുന്ന ദിവസം പരീക്ഷയെ തുടര്‍ന്ന് അവന്‍ ടീം വിട്ടിരുന്നു. അടുത്ത വര്‍ഷം മുതല്‍ താനുണ്ടാവുമെന്ന് ആത്മവിശ്വാസത്തോട പറഞ്ഞ ശേഷമായിരുന്നു അവന്റെ മടക്കം. തൊട്ടടുത്ത വര്‍ഷം പറഞ്ഞതു പോലെ ദേവ്ദത്ത് ടീമില്‍ തിരിച്ചെത്തുകയും ടീമിന്റെ ടോപ്‌സ്‌കോററായി മാറുകയും ചെയ്തു. ആര്‍സിബിക്കൊപ്പവും ഇതു തന്നെയാണ് സംഭവിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിട്ടും ഒരവസരം പോലും അവനു ലഭിച്ചില്ല. എന്നാല്‍ ഈ വര്‍ഷം പ്ലെയിങ് ഇലവനിലെത്തിയ അവന്‍ ടീമിന്റെ ടോപ്‌സ്‌കോററാവുകയും ചെയ്തതായി കോച്ച് വിശദമാക്കി.

Story first published: Monday, November 9, 2020, 15:14 [IST]
Other articles published on Nov 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X