For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഓരോ ടീമിനും അനുയോജ്യരായ പാക് താരങ്ങള്‍ ആരൊക്കെ? പരിശോധിക്കാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ വിജയകരമായി പുരോഗമിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, ആര്‍സിബി, കെകെആര്‍, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകളാണ് ഇത്തവണത്തെ പ്ലേ ഓഫ് പോരാട്ടത്തില്‍ സജീവമായുള്ളത്. പോരാട്ടം മുറുകവെ എല്ലാ ടീമിനും അവരുടേതായ ദൗര്‍ബല്യങ്ങളുണ്ട്. ഇനിയുള്ള ഓരോ തോല്‍വിയും പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കടുത്ത തിരിച്ചടിയാവുമെന്നതിനാല്‍ എന്തുവിലകൊടുത്തും ജയിക്കാനാവും ടീമുകള്‍ ശ്രമിക്കുക. നിലവില്‍ ഇന്ത്യയുമായുള്ള രാഷ്ട്രീയ ഭിന്നത കാരണം പാകിസ്താന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. എന്നാല്‍ നിലവിലെ ഐപിഎല്‍ ടീമുകളുടെ അവസ്ഥക്ക് അനുസരിച്ച് ഏറ്റവും അനുയോജ്യരായ പാകിസ്താന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സിഎസ്‌കെ -ബാബര്‍ അസാം

സിഎസ്‌കെ -ബാബര്‍ അസാം

പാകിസ്താന്‍ പരിമിത ഓവര്‍ ടീം നായകന്‍ ബാബര്‍ അസാമാണ് സിഎസ്‌കെയുടെ നിലവിലെ അവസ്ഥയില്‍ ഏറ്റവും അനുയോജ്യനായ താരം. സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന സിഎസ്‌കെയ്ക്ക് ബാബറിനെപ്പോലൊരു ബാറ്റ്‌സ്മാന്റെ സേവനം അത്യാവശ്യമാണ്. 10 കളിയില്‍ നിന്ന് മൂന്ന് മത്സരം മാത്രം ജയിച്ച സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. ഇനി അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമെ സിഎസ്‌കെയ്ക്ക് പ്ലേ ഓഫില്‍ കടക്കാനാവൂ.

ഡല്‍ഹി ക്യാപിറ്റല്‍സ്-ഖുഷ്ദില്‍ ഷാ

ഡല്‍ഹി ക്യാപിറ്റല്‍സ്-ഖുഷ്ദില്‍ ഷാ

ഇത്തവണ ഏറ്റവും സംതുലിതമായ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. നിലവില്‍ 10 മത്സരത്തില്‍ നിന്ന് ഏഴ് ജയവുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണവര്‍. നിലവിലെ ഡല്‍ഹി ടീമിലേക്ക് അത്യാവശ്യം ഒരു വെടിക്കെട്ട് ബാറ്റ്‌സ്മാനാണ്. അതിന് അനുയോജ്യനായ പാക് താം ഖുഷ്ദില്‍ ഷായാണ്. കഴിഞ്ഞിടെ 35 പന്തില്‍ സെഞ്ച്വറി നേടി താരം തിളങ്ങിയിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിലും താരത്തെ ഉപയോഗിക്കാം.

കിങ്‌സ് ഇലവന്‍ പഞ്ചാബ്-വഹാബ് റിയാസ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്-വഹാബ് റിയാസ്

നിലവില്‍ മികച്ച ബാറ്റിങ് കരുത്തുള്ള പഞ്ചാബിന് പ്രധാന പ്രശ്‌നം പേസ് ബൗളിങ്ങിലാണ്. അവസാന കുറച്ച് മത്സരങ്ങളിലായി തരക്കേടില്ലാതെ പന്തെറിയുന്നുണ്ടെങ്കിലും പഞ്ചാബിന്റെ പേസ് ബൗളിങ് നിര താരതമ്യേനെ ദുര്‍ബലരാണ്. അതിനാല്‍ത്തന്നെ വഹാബ് റിയാസിനെപ്പോലെയൊരു പേസ് ബൗളറെയാണ് പഞ്ചാബിന് വേണ്ടത്. ഹാര്‍ഡസ് വില്‍ജോയിന് ഇതുവരെ അവസരം നല്‍കാന്‍ പഞ്ചാബ് തയ്യാറായിട്ടില്ല. അതിനാല്‍ത്തന്നെ പാകിസ്താന്റെ ഈ ഇടം കൈയന്‍ പേസറാണ് പഞ്ചാബിന് അനുയോജ്യനായ താരം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഷദാബ് ഖാന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഷദാബ് ഖാന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവില്‍ നാലാം സ്ഥാനത്തുണ്ട്. കരുത്തുറ്റ താരനിരയുള്ള കെകെആറിന്റെ പ്രധാന പ്രശ്‌നം ഓള്‍റൗണ്ടര്‍മാരുടെ ഫോമില്ലായ്മയാണ്. ആന്‍ഡ്രേ റസല്‍,സുനില്‍ നരെയ്ന്‍ എന്നിവര്‍ ഫോമിലല്ലാത്തതിനാല്‍ കെകെആറിനുവേണ്ടത് ഷദാബ് ഖാനെപ്പൊലൊരു സ്പിന്‍ ഓള്‍റൗണ്ടറെയാണ്. സ്പിന്‍ ബൗളറെന്ന നിലയില്‍ പരിചയ സമ്പന്നനായ ഷദാബിനെ ഏത് പൊസിഷനിലും ബാറ്റ് ചെയ്യിക്കാം. ടി20 ലീഗുകളില്‍ വളരെ മൂല്യമുള്ള താരമാണ് ഷദാബ് ഖാന്‍.

മുംബൈ ഇന്ത്യന്‍സ് - ഷഹിന്‍ അഫ്രീദി

മുംബൈ ഇന്ത്യന്‍സ് - ഷഹിന്‍ അഫ്രീദി

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് നിര സംതുലിതമാണെങ്കിലും അവര്‍ക്ക് ആവിശ്യമുള്ളത് മികച്ചൊരു പേസ് ബൗളറെയാണ്. ബൂംറയ്ക്ക് പിന്തുണ നല്‍കാന്‍ ഒരു പരിധിവരെ ട്രന്റ് ബോള്‍ട്ടിന് സാധിക്കുന്നുണ്ടെങ്കിലും മികച്ച മൂന്നാം പേസറുടെ അഭാവം ടീമിലുണ്ട്. അതിന് ഷഹിന്‍ അഫ്രീദി തന്നെയാണ് അനുയോജ്യന്‍. സമീപകാലത്തായി ശ്രദ്ധേയ പ്രകടനമാണ് ഈ പാകിസ്താന്‍ യുവതാരം കാഴ്ചവെക്കുന്നത്.

രാജസ്ഥാന്‍ റോയല്‍സ് -കമ്രാന്‍ അക്മല്‍

രാജസ്ഥാന്‍ റോയല്‍സ് -കമ്രാന്‍ അക്മല്‍

സീസണില്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കാത്ത രാജസ്ഥാന് ടോപ് ഓഡറില്‍ വിശ്വസിക്കാവുന്ന ഒരു ബാറ്റ്‌സ്മാനെയാണ് ആവിശ്യം. നിലവിലെ പാക് താരങ്ങള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കമ്രാന്‍ അക്മലാണ് അതിന് അനുയോജ്യന്‍. റോബിന്‍ ഉത്തപ്പയും സഞ്ജു സാംസണും തുടര്‍ച്ചയായി നിരാശപ്പെടുത്തുമ്പോള്‍ കമ്രാനെപ്പോലൊരു ബാറ്റ്‌സ്മാന്‍ രാജസ്ഥാന്‍ നിരയില്‍ ആവിശ്യമാണ്. നിലവില്‍ പിഎസ്എല്ലിലും സജീവമാണ് കമ്രാന്‍.

ആര്‍സിബി-മുഹമ്മദ് അമീര്‍

ആര്‍സിബി-മുഹമ്മദ് അമീര്‍

വിരാട് കോലിയുടെ ആര്‍സിബി ഇത്തവണ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ആര്‍സിബിയുടെ പ്രധാന പ്രശ്‌നം മികച്ചൊരു പേസ് ബൗളറുടെ അഭാവമാണ്. പാക് നിരയില്‍ വിന്ന് മുഹമ്മദ് അമീറാവും ആര്‍സിബിക്ക് ഏറ്റവും അനുയോജ്യന്‍. ഇസിരു ഉദാന നന്നായി റണ്‍സ് വഴങ്ങുന്ന സാഹചര്യത്തില്‍ അമീറിനെപ്പോലൊരു പേസറുടെ സേവനം ആര്‍സിബിക്ക് അത്യാവശ്യമാണ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുഹമ്മദ് ഹഫീസ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-മുഹമ്മദ് ഹഫീസ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇത്തവണത്തെ പ്രധാന പ്രശ്‌നം ബാറ്റിങ് നിരയിലാണ്. സ്ഥിരതയോടെ കളിക്കുന്ന ആരും തന്നെ ടീമിലില്ല. ഈ അവസരത്തില്‍ പാക് നിരയില്‍ നിന്ന് ഹൈദരാബാദിന് ഏറ്റവും അനുയോജ്യനായ താരം മുഹമ്മദ് ഹഫീസാണ്. പരിചയസമ്പത്തുള്ള ഹഫീസിന്റെ സമീപ കാല പ്രകടനവും മികച്ചതായിരുന്നു. നിലവില്‍ ഏഴാം സ്ഥാനത്തുള്ള ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും ഏറെക്കുറെ അവസാനിച്ച അവസ്ഥയിലാണ്.

Story first published: Wednesday, October 21, 2020, 14:34 [IST]
Other articles published on Oct 21, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+