Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഷാര്‍ജയിലെ വിക്കറ്റ് പഴയത് പോലെയല്ല, രാജസ്ഥാന് പിഴച്ചത് രണ്ട് കാര്യത്തിലെന്ന് സ്മിത്ത്!!

ദുബായ്: രാജസ്ഥാന്‍ റോയല്‍സിന് മത്സരങ്ങളില്‍ നിലവാരം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന് സ്റ്റീവ് സ്മിത്ത്. സമ്മര്‍ദത്തില്‍ ടീം പതറി പോകുന്നുവെന്നും സ്മിത്ത് പറഞ്ഞു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ തോല്‍വിയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സ്മിത്ത്. തോല്‍വി കാരണവും സ്മിത്ത് വെളിപ്പെടുത്തി. ഷാര്‍ജയിലെ വിക്കറ്റ് മുമ്പുള്ളത് പോലെയായിരുന്നില്ല. ഒരുപാട് റണ്‍സുകള്‍ മുമ്പ് ഷാര്‍ജയിലെ പിച്ചില്‍ വന്നിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരെ അത്ര അത്രത്തോളം മികച്ചതായിരുന്നില്ല. അതുകൊണ്ട് ചേസ് ചെയ്ത് ജയിക്കുക ബുദ്ധിമുട്ടേറിയതായെന്നും സ്മിത്ത് വ്യക്തമാക്കി.

1

ഷാര്‍ജയിലെ മത്സരത്തില്‍ 200 റണ്‍സിന് മുകളില്‍ പിറക്കാതെ പോയതും ഡല്‍ഹി-രാജസ്ഥാന്‍ പോരാട്ടത്തിലാണ്. ഡല്‍ഹി ആദ്യം ബാറ്റ് ചെയ്ത് 184 റണ്‍സാണ് എടുത്തത്. ഇതിന് മുമ്പ് നടന്ന കളിയിലെല്ലാം 200 മുകളില്‍ റണ്‍സ് ഷാര്‍ജയില്‍ പിറന്നിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ തകര്‍ന്ന് വീണു. ഒരാള്‍ക്ക് പോലും നന്നായി ബാറ്റ് ചെയ്യാനായില്ല. പിച്ച് വളരെ വേഗം കുറഞ്ഞതായി പോയെന്ന് സ്മിത്ത് പറഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലും ഉള്ള പോലെ എളുപ്പമായിരുന്നില്ല ഇവിടെ ബാറ്റ് ചെയ്യാന്‍. ഡല്‍ഹിക്ക് 15 റണ്‍സോളം കൂടുതലായി ഞങ്ങള്‍ നല്‍കി. അതാണ് വിജയസാധ്യത നഷ്ടപ്പെടുത്തിയത്. ചേസിംഗില്‍ ധാരാളം വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ഞാന്‍ പുറത്തായതിന് പിന്നാലെ വിക്കറ്റുകള്‍ നിരന്തരം വീണുവെന്നും സ്മിത്ത് പറഞ്ഞു.

180ലധികം സ്‌കോര്‍ വേഗം കുറഞ്ഞ പിച്ചില്‍ ചേസ് ചെയ്യുന്നത് അത്ര എളുപ്പമല്ല. ആ സ്‌കോര്‍ കടുപ്പമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുക വളരെ പ്രധാനം. എന്നാല്‍ അതിന് ടീമിന് സാധിച്ചില്ല. ഇതുവരെയുള്ള ടീമിന്റെ ഫീല്‍ഡിംഗ് വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. അതുകൊണ്ട് രണ്ട് മികച്ച ക്യാച്ചുകളും റണ്ണൗട്ടുകളും വന്നപ്പോള്‍ ഞെട്ടി. അത് ടീമിന് നല്ലതാണ്. ടീമിന്റെ ഫീല്‍ഡിംഗ് കാര്യമായി മെച്ചപ്പെട്ടുവെന്നും സ്മിത്ത് പറഞ്ഞു. രാഹുല്‍ തേവാത്തിയ നല്ല രീതിയില്‍ പന്തെറിഞ്ഞു. സാഹചര്യങ്ങള്‍ മനസ്സിലാക്കിയാണ് അദ്ദേഹം കളിച്ചത്. ബാറ്റ്‌സ്മാന്റെ ഓരോ ഷോട്ടും മനസ്സിലാക്കിയാണ് തേവാത്തിയ പന്തെറിഞ്ഞതെന്നും സ്മിത്ത് പറഞ്ഞു.

രാഹുല്‍ തേവാത്തിയ രാജസ്ഥാന് വളരെ സുപ്രധാനപ്പെട്ട താരമാണ്. പന്തുകൊണ്ട് ഗംഭീര പ്രകടനമാണ് തേവാത്തിയ നടത്തിയത്. മധ്യനിരയില്‍ ഭേദപ്പെട്ട രീതിയില്‍ സ്‌കോര്‍ ചെയ്യാനും അദ്ദേഹത്തിന് സാധിച്ചുവെന്നും സ്മിത്ത് വ്യക്തമാക്കി. ഒരുപാട് കാര്യങ്ങളില്‍ രാജസ്ഥാന് മെച്ചപ്പെടാനുണ്ട്. ബാറ്റിംഗ് അത്ര നല്ലതല്ല. അവസാന മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ടോപ് ത്രീ കാര്യമായി സ്‌കോര്‍ ചെയ്തിട്ടില്ല. അത് വളരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ബൗളിംഗിലും ചില കാര്യങ്ങള്‍ കൃത്യമായി ചെയ്യേണ്ടതുണ്ട്. ഡല്‍ഹിക്കെതിരെയുള്ള ഈസി ഗെയിമല്ലായിരുന്നു. അതുകൊണ്ട് പിഴവുകള്‍ സംഭവിച്ചു. അത് ടീമിന് തിരിച്ചടിയായെന്നും സ്മിത്ത് പറഞ്ഞു.

Story first published: Saturday, October 10, 2020, 12:19 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+