For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രാജസ്ഥാന്‍ ടീമില്‍ എനിക്ക് അങ്ങനെ ബാറ്റ് ചെയ്യാം, ഇംഗ്ലണ്ടില്‍ നടക്കില്ലെന്ന് സ്റ്റോക്‌സ്!

By Vaisakhan MK

ദുബായ്: താന്‍ എപ്പോഴും മുന്‍നിരയില്‍ ബാറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നതെന്ന് ബെന്‍ സ്റ്റോക്‌സ്. മുന്‍നിരയില്‍ സ്‌റ്റോക്‌സ് കളിക്കുന്നതിലൂടെ വലിയ വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ സെഞ്ച്വറിയോടെ വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തിയിരിക്കുകയാണ് സ്റ്റോക്‌സ്. രാജസ്ഥാന് വേണ്ടി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനാണ് താന്‍ എപ്പോഴും താല്‍പര്യപ്പെടുന്നതെന്ന് താരം വ്യക്തമാക്കി. ഇംഗ്ലണ്ട് ടീമിലും അത് തന്നെയാണ് എനിക്ക് വേണ്ടത്. പക്ഷേ അവിടെ എനിക്ക് ഓപ്പണര്‍ റോളില്‍ കളിക്കാനാവില്ലെന്നും സ്‌റ്റോക്‌സ് പറഞ്ഞു. ഇംഗ്ലണ്ട് ടീമിലെ ശക്തമായ ഓപ്പണിംഗ് കോമ്പറ്റീഷനാണ് സ്റ്റോക്‌സ് തുറന്നു പറഞ്ഞത്.

1

ഇംഗ്ലണ്ട് ടീമില്‍ ജോണി ബെയര്‍സ്‌റ്റോയും ജേസന്‍ റോയിയും ഓപ്പണറായുണ്ട്. അവര്‍ നന്നായി കളിക്കുന്നുണ്ട്. അതുകൊണ്ട് ഓപ്പണറായി കളിക്കാന്‍ സാധിക്കില്ലെന്നും സ്റ്റോക്‌സ് വ്യക്തമാക്കി. രാജസ്ഥാനില്‍ ഞാന്‍ വ്യത്യസ്തമായ റോളാണ് നിര്‍വഹിക്കുന്നത്. സാധാരണ ടി20 ക്രിക്കറ്റില്‍ ഞാന്‍ കളിക്കുന്ന റോളല്ല ഇത്. മധ്യനിരയിലാണ് എന്റെ കരിയറിന്റെ അധിക സമയവും ബാറ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ മുന്‍നിരയില്‍ കളിക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. ഇത് ഇംഗ്ലണ്ട് ടീമില്‍ ചെയ്യുക എന്തായാലും ബുദ്ധിമുട്ടേറിയ കാര്യമാണ്. ഏറ്റവും കടുപ്പമേറിയ സ്ഥാനമാണ് ഇംഗ്ലണ്ട് ടീമില്‍ ഓപ്പണിംഗെന്നും സ്റ്റോക്‌സ് പറഞ്ഞു.

എനിക്ക് എന്റേതായ രീതിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ ഇംഗ്ലണ്ട് ടീമിലുണ്ട്. രാജസ്ഥാന്‍ ടീമിലും ഓപ്പണിംഗ് സ്ഥാനത്തേക്ക് അവരെന്നെ പിന്തുണയ്ക്കുന്നുണ്ട്. അത് ഞാന്‍ ആസ്വദിക്കുന്നു. അതേസമയം രാജസ്ഥാന്റെ ഇന്നിംഗ്‌സ് ഓപ്പണിംഗ് ചെയ്യാനുള്ള തീരുമാനം ആകസ്മികമായി സംഭവിച്ചതല്ല. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ തന്നെ കോച്ച് ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിന് എന്നെ ഓപ്പണറാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഈ വര്‍ഷത്തെ ഐപിഎല്ലില്‍ പവര്‍പ്ലേ ഓവറുകള്‍ വളരെ നിര്‍ണായകമാണ്. കാരണം വിക്കറ്റുകള്‍ പിന്നീട് സ്ലോയാവുന്നുണ്ട്. സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും സ്റ്റോക്‌സ് പറഞ്ഞു.

ആദ്യത്തെ ആറ് ഓവറില്‍ തന്നെ എതിരാളികളില്‍ നിന്ന് മത്സരം തട്ടിയെടുക്കാന്‍ സാധിക്കണം. കോച്ചിന് എന്നെ തന്നെ മുന്‍നിരയില്‍ കളിപ്പിക്കണമെന്ന് നിര്‍ബന്ധമായിരുന്നു. ഇന്ത്യയിലാണ് ടൂര്‍ണമെന്റ് നടക്കുന്നതെങ്കിലും എന്നെ ഈ രീതിയില്‍ കളിപ്പിക്കാനായിരുന്നു തീരുമാനിച്ചത്. അതുകൊണ്ട് വൈകിയെടുത്ത തീരുമാനമല്ല ഇത്. ഞാന്‍ എപ്പോള്‍ വരുമെന്ന കാര്യത്തില്‍ മാത്രമേ സംശയമുണ്ടായിരുന്നുള്ളൂ. വന്ന ഉടനെ ഓപ്പണറാക്കാന്‍ കോച്ച് തീരുമാനിച്ചു. ഔട്ട് ഫീല്‍ഡില്‍ രണ്ട് ഫീല്‍ഡര്‍മാര്‍ മാത്രമുള്ള പവര്‍പ്ലേയില്‍ നിങ്ങള്‍ക്ക് സമയെടുത്ത് ഇന്നിംഗ്‌സ് ഉണ്ടാക്കാന്‍ സാധിക്കും. ഇപ്പോഴാണ് എനിക്ക് പവര്‍പ്ലേയില്‍ റണ്‍സ് നേടിയാല്‍ മത്സരം ജയിക്കാനാവുമെന്ന് മനസ്സിലായതെന്നും സ്റ്റോക്‌സ് പറഞ്ഞു.

Story first published: Monday, October 26, 2020, 20:41 [IST]
Other articles published on Oct 26, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+