For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: എംവിപി അവാര്‍ഡ് നേടാന്‍ സാധ്യതയുള്ള എട്ട് അണ്ടര്‍റേറ്റഡ് ഓള്‍റൗണ്ടര്‍മാര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിനായി ടീമുകളെല്ലാം തയ്യാറെടുത്ത് കഴിഞ്ഞു. ഈ മാസം 19ന് ആരംഭിക്കുന്ന ഐപിഎല്‍ നവംബര്‍ 10നാണ് അവസാനിക്കുന്നത്. ഇത്തവണയും കരുത്തുറ്റ താരനിരയുമാണ് എട്ട് ടീമുകളും എത്തിയിരിക്കുന്നത്. ഓള്‍റൗണ്ടര്‍മാര്‍ ടി20 ഫോര്‍മാറ്റില്‍ വളരെ വിലപ്പെട്ടവരാണ്. എട്ട് ടീമുകളും ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരെ ടീമിലെത്തിച്ച് കിരീടത്തിനായി പ്രതീക്ഷയോടെ ഇറങ്ങുകയാണ്. ഇത്തവണ മോസ്റ്റ് വാല്യുവബിള്‍ പ്ലേയര്‍ പുരസ്‌കാരം (എംവിപി) നേടുന്നതാരെന്നത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നെങ്കിലും ഇത്തവണ എംവിപി പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന ചില അണ്ടര്‍റേറ്റഡ് ഓള്‍റൗണ്ടര്‍മാരുണ്ട്. എട്ട് ടീമില്‍ നിന്നും ഇത്തരത്തില്‍ ഓരോ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

റിയാന്‍ പരാഗ് (രാജസ്ഥാന്‍ റോയല്‍സ്)

റിയാന്‍ പരാഗ് (രാജസ്ഥാന്‍ റോയല്‍സ്)

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് എംവിപി അവാര്‍ഡ് നേടാന്‍ സാധ്യത കല്‍പ്പിക്കുന്ന അണ്ടര്‍റേറ്റഡ് ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗാണ്. 18 വയസ് മാത്രമാണ് പ്രായമെങ്കിലും ഇതിനോടകം തന്റെ മികവ് തെളിയിക്കാന്‍ യുവതാരത്തിന് സാധിച്ചിട്ടുണ്ട്. അവസാന സീസണില്‍ രാജസ്ഥാനിലെത്തിയ പരാഗ് 7 മത്സരത്തില്‍ നിന്ന് 32 ശരാശരിയില്‍ നേടിയത് 160 റണ്‍സും 2 വിക്കറ്റും. ഒരു അര്‍ധ സെഞ്ച്വറിയും താരം നേടിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള മധ്യനിര ബാറ്റ്‌സ്മാനാണ് പരാഗ് സ്പിന്‍ ബൗളറായും മികവ് കാട്ടുന്നു.

കൃഷ്ണപ്പ ഗൗതം (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

കൃഷ്ണപ്പ ഗൗതം (കിങ്‌സ് ഇലവന്‍ പഞ്ചാബ്)

അവസാന സീസണോടെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ കൃഷ്ണപ്പ ഗൗതം ഇത്തവണ പഞ്ചാബിലെ അത്ര നിര്‍ണ്ണായക ഓള്‍റൗണ്ടറല്ലെങ്കിലും താരം എംവിപി അവാര്‍ഡ് നേടാന്‍ കെല്‍പ്പുള്ളവനാണ്. ഫിനിഷറെന്ന നിലയില്‍ മികവ് കാട്ടുന്ന ഗൗതം 22 ഐപിഎല്ലില്‍ നിന്ന് 144 റണ്‍സും 12 വിക്കറ്റുമാണ് നേടിയത്.

മാര്‍ക്കസ് സ്റ്റോയിനിസ് (ഡല്‍ഹി ക്യാപിറ്റല്‍സ്

മാര്‍ക്കസ് സ്റ്റോയിനിസ് (ഡല്‍ഹി ക്യാപിറ്റല്‍സ്

അവസാന സീസണില്‍ ആര്‍സിബിക്കൊപ്പം നിരാശപ്പെടുത്തിയ ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് ഇത്തവണ ഡല്‍ഹിക്കൊപ്പമാണ്. എംവിപി അവാര്‍ഡ് നേടാന്‍ മികവുള്ളവന്‍ തന്നെയാണ് അദ്ദേഹം. ബിബിഎല്ലിലടക്കം ടി20 ലീഗുകളില്‍ മികച്ച റെക്കോഡുള്ള സ്‌റ്റോയിനിസ് 29 ഐപിഎല്ലില്‍ നിന്ന് 31.53 ശരാശരിയില്‍ 473 റണ്‍സും 15 വിക്കറ്റും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

മുഹമ്മദ് നബി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

മുഹമ്മദ് നബി (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേയിങ് ഇലവനിലെ സ്ഥിരം സാന്നിധ്യമല്ലാത്ത മുഹമ്മദ് നബി ഇത്തവണ എംവിപി അവാര്‍ഡിന് സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയിലാണ്. ഇക്കഴിഞ്ഞ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗംഭീര പ്രകടനമാണ് നബി പുറത്തെടുത്തത്. 13 ഐപിഎല്ലില്‍ നിന്നായി 135 റണ്‍സും 11 വിക്കറ്റും നേടിയിട്ടുള്ള നബി മധ്യനിരയില്‍ മികച്ച ഫിനിഷറാണ്. ഷക്കീബ് അല്‍ഹസന്‍,റാഷിദ് ഖാന്‍ എന്നിവരുടെ സാന്നിധ്യമാണ് നബിയുടെ ഐപിഎല്ലിലെ പ്ലേയിങ് ഇലവനിലെ അവസരം കുറയ്ക്കുന്നത്.

 നിധീഷ് റാണ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

നിധീഷ് റാണ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)

മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബാറ്റിങ് നിരയുടെ നട്ടെല്ലായി മാറിയ നിധീഷ് റാണ സ്പിന്‍ ബൗളിങ്ങുകൊണ്ടും മത്സരഫലത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ഒരാളാണ്. എംവിപി അവാര്‍ഡ് നിധീഷിന് ലഭിച്ചാല്‍ അത്ഭുതപ്പെടാനില്ല. ടോപ് ഓഡറിലും മധ്യനിരയിലും ഒരുപോലെ തിളങ്ങുന്ന താരം 46 ഐപിഎല്ലില്‍ നിന്നായി 1085 റണ്‍സും 7 വിക്കറ്റും ഇതിനോടകം നേടിക്കഴിഞ്ഞു.

വാഷിങ്ടണ്‍ സുന്ദര്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു)

വാഷിങ്ടണ്‍ സുന്ദര്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു)

ആര്‍സിബി നിരയില്‍ അധികമാരും വലിയ പ്രതീക്ഷയോടെ നോക്കുന്ന താരമല്ല വാഷിങ്ടണ്‍ സുന്ദര്‍. എന്നാല്‍ താളം കണ്ടെത്തിയാല്‍ എംവിപി അവാര്‍ഡ് അടിച്ചെടുക്കാനുള്ള പ്രതിഭ വാഷിങ്ടണിനുണ്ട്. ഇന്ത്യന്‍ ടീമിലടക്കം അരങ്ങേറ്റം നടത്തിക്കഴിഞ്ഞ വാഷിങ്ടണ്‍ 21 ഐപിഎല്ലില്‍ നിന്നായി 75 റണ്‍സും 16 വിക്കറ്റുമാണ് ഇതുവരെ സ്വന്തമാക്കിയത്. ഇത്തവണയും ആര്‍സിബിക്കൊപ്പം വാഷിങ്ടണുണ്ട്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡാണ് താരത്തിനുള്ളത്.

സാം കറാന്‍ ( ചെന്നൈ സൂപ്പര്‍ കിങ്‌സ്)

സാം കറാന്‍ ( ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ഡ്വെയ്ന്‍ ബ്രാവോ,രവീന്ദ്ര ജഡേജ എന്നിവരെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനുള്ള കരുത്ത് ഇംഗ്ലണ്ടിന്റെ യുവ ഓള്‍റൗണ്ടര്‍ക്കുണ്ട്. 22കാരനായ താരം കിങ്‌സ് ഇലവന്‍ പഞ്ചാബിനൊപ്പം തന്റെ കരുത്ത് തെളിയിച്ചതാണ്. ഇത്തവണ എംവിപി അവാര്‍ഡിന്റെ സാധ്യതാ പട്ടികയില്‍ കറാനുമുണ്ട്. 9 ഐപിഎല്ലില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 95 റണ്‍സും 10 വിക്കറ്റും നേടിയ താരത്തിന് ബാറ്റിങ്ങില്‍ കൂടുതല്‍ അവസരം ലഭിച്ചാല്‍ തിളങ്ങുമെന്നുറപ്പ്.

ക്രുണാല്‍ പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

ക്രുണാല്‍ പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)

ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്ക് താഴെയാണ് മുംബൈയില്‍ ക്രുണാല്‍ പാണ്ഡ്യയുടെ സ്ഥാനമെങ്കിലും എംവിപി അവാര്‍ഡ് നേടാന്‍ പ്രതിഭ തനിക്കുണ്ടെന്ന് ഇതിനോടകം ക്രുണാല്‍ തെളിയിച്ചിട്ടുണ്ട്. 55 ഐപിഎല്ലില്‍ നിന്നായി ഒരു അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 891 റണ്‍സും 40 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. മുംബൈയുടെ നാല് ഐപിഎല്‍ കിരീടത്തിലും ക്രുണാലിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു.

Story first published: Sunday, September 13, 2020, 12:45 [IST]
Other articles published on Sep 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+