Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാത്തിരിപ്പിന് വിരാമം, ഐപിഎല്‍ താരലേലത്തിന്റെ സമയക്രമം പുറത്തുവിട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സ്

കൊല്‍ക്കത്ത: ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഐപിഎല്‍ താരലേലത്തിന്റെ സമയ ക്രമം സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ടു. പതിവില്‍ നിന്ന് വ്യത്യസ്തമായി കൊല്‍ക്കത്തയില്‍ നടക്കുന്ന താരലേലം ഡിസംബര്‍ 19ന് ഉച്ചകഴിഞ്ഞ് 2.30മുതലാവും തത്സമയ സംപ്രേഷണം ചെയ്യുക. ഒരു ആരാധകന്റ ട്വിറ്ററിലെ ചോദ്യത്തിന് മറുപടിയായാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് സമയക്രമം പ്രഖ്യാപിച്ചത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഫസ്റ്റ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് സെലക്ട് എച്ച്ഡി 1, സെലക്ട് 1എന്നിവയിലാവും തത്സമയ സംപ്രേക്ഷണം ഉണ്ടാവുക. ഹോട്ട് സ്റ്റാറിലും തത്സമയ സംപ്രേഷണം കാണാന്‍ സാധിക്കും. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിന് ശേഷമുള്ള ആദ്യ ഐപിഎല്ലാണിത്. കഴിഞ്ഞ വര്‍ഷംവരെ ബംഗളൂരുവില്‍ നടത്തിയിരുന്ന താരലേലം ഗാംഗുലി ചുമതലയേറ്റതിന് പിന്നാലെയാണ് കൊല്‍ക്കത്തയിലേക്ക് മാറ്റിയത്.

ipl

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകള്‍ അവസാന സീസണിലേത് ടീമില്‍ നിന്ന് വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. അതേ സമയം വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നിരവധി താരങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മികച്ച ടീമുമായി വന്ന് ആരാധകരെ നിരാശപ്പെടുത്തി മടങ്ങുന്ന കോലിയും സംഘവും ഇത്തവണ ഒരു കിരീടമാണ് പ്രതീക്ഷിക്കുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്‍, ക്രിസ് ലിന്‍ എന്നീ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാര്‍ ഇത്തവണ ലേലത്തിലുണ്ട്. ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ 971 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്തിമ പട്ടികയില്‍ 332 താരങ്ങളാണുള്ളത്.

Story first published: Friday, December 13, 2019, 9:18 [IST]
Other articles published on Dec 13, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+