Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഫൈനലിന് വേണ്ടിയാണ് ഞങ്ങള്‍ കളിച്ചത്, ഇനി ആ കിരീടം നേടും, വെല്ലുവിളിച്ച് പോണ്ടിംഗ്!!

ദുബായ്: ഐപിഎല്‍ ഫൈനലിന് മുമ്പേ വെല്ലുവിളിയുമായി ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിംഗ്. ഇത് കിരീടം നേടാനുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയുടെ കിരീട പ്രതീക്ഷകള്‍ ഡല്‍ഹി ഇല്ലാതാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ശ്രേയസ് അയ്യര്‍ നയിക്കുന്ന ഈ ടീം ഫൈനലില്‍ കളിക്കാനുള്ള അവകാശം നേടിയെടുത്തതാണ്. ഇനി കിരീടം നേടാനുള്ള സമയമാണ് ഉള്ളതെന്നും പോണ്ടിംഗ് പറഞ്ഞു. ഇതുവരെ എല്ലാവരും മികച്ച കളി പുറത്തെടുത്തത് ഫൈനല്‍ കളിക്കാന്‍ വേണ്ടിയാണ്. അത് ടീം സ്വന്തമാക്കി കഴിഞ്ഞു. ഇനി ദീര്‍ഘനാളായി ടീം ആഗ്രഹിക്കുന്നത് പോലെ കിരീടം നേടുകയാണ് വേണ്ടതെന്നും പോണ്ടിംഗ് പറഞ്ഞു.

1

ഡല്‍ഹിക്ക് അത്ര എളുപ്പമുള്ള ഫൈനല്‍ അല്ല നടക്കാന്‍ പോകുന്നത്. മുംബൈ ടൂര്‍ണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമാണ്. ഈ സീസണില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ജയം മുംബൈക്കൊപ്പമായിരുന്നു. പ്ലേഓഫില്‍ മുംബൈ 200 റണ്‍സാണ് ഡല്‍ഹിക്കെതിരെ അടിച്ചത്. ബൗളിംഗില്‍ ഡല്‍ഹി ബാറ്റിംഗ് നിരയെ അവര്‍ തകര്‍ത്ത് വിടുകയും ചെയ്തു. ഡല്‍ഹിയുടെ ബാറ്റിംഗിനും ബൗളിംഗിനും സ്ഥിരതയില്ലാത്തതാണ് ഏറ്റവും വലിയ തിരിച്ചടിയാവുന്നത്. അതേസമയം ഹൈദരാബാദിനെതിരെയുള്ള ക്വാളിഫയറില്‍ ഈ പോരായ്മകളെല്ലാം ഡല്‍ഹി പരിഹരിച്ചു. മികച്ച ബാറ്റിംഗും ബൗളിംഗും കാഴ്ച്ചവെച്ചാണ് ആദ്യ ഫൈനലിനുള്ള യോഗ്യത ഡിസി നേടിയെടുത്തത്.

മികച്ച തുടക്കമായിരുന്നു ഡല്‍ഹിക്ക് ലഭിച്ചതെന്ന് പോണ്ടിംഗ് പറഞ്ഞു. എന്നാല്‍ ടൂര്‍ണമെന്റ് പകുതി പിന്നിട്ടപ്പോള്‍ ടീമിന്റെ കെട്ടുറപ്പില്‍ ചില പ്രശ്‌നങ്ങളുണ്ട്. അവസാന മൂന്ന് മത്സരത്തില്‍ മികച്ച പ്രകടനം ടീം നടത്തി. രണ്ടെണ്ണത്തില്‍ വിജയിച്ചു. ഇന്ന് ടീം ഫൈനലിലെത്തി നില്‍ക്കുകയാണ്. ഫൈനലില്‍ ഏറ്റവും മികച്ച പ്രകടനം ഡല്‍ഹി താരങ്ങള്‍ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ നോക്കുമ്പോള്‍ ഡല്‍ഹിക്ക് നല്ല സീസണാണ് ലഭിച്ചത്. പക്ഷേ ടീമിന് ഇതുവരെ കിരീടമൊന്നും ലഭിച്ചില്ല. ഇന്ന് ഞങ്ങള്‍ ഫൈനല്‍ കളിക്കുന്നത് ഐപിഎല്‍ കിരീടം നേടാന്‍ തന്നെയാണെന്നും പോണ്ടിംഗ് പറഞ്ഞു.

തന്റെ ടീം എല്ലാം കൊണ്ടും കരുത്തുള്ളവരാണ്. വെടിക്കെട്ട് നടത്താന്‍ പറ്റിയ താരങ്ങളും ടീമിലുണ്ട്. മുംബൈ ഫൈനലില്‍ അവരോട് കളിക്കരുതെന്ന് ആഗ്രഹിക്കുന്ന ഏതെങ്കിലും ടീമുണ്ടെങ്കില്‍ അത് ഡല്‍ഹി മാത്രമാണെന്നും പോണ്ടിംഗ് പറഞ്ഞു. തീര്‍ച്ചയായും കഴിഞ്ഞ കളിയില്‍ മോശമായ പല മേഖലകളിലെയും പ്രശ്‌നങ്ങള്‍ ഡല്‍ഹി പരിഹരിക്കുന്നുണ്ട്. മുംബൈക്കെതിരെ മുമ്പ് കളിച്ചപ്പോള്‍ ഏതൊക്കെ മേഖലകളിലാണ് പ്രശ്‌നം പറ്റിയതെന്നും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. മുംബൈ ഒട്ടും ഭയമില്ലാത്ത പ്രകടനമാണ് പുറത്തെടുക്കുക. പ്രത്യേകിച്ച് അവരുടെ ബാറ്റിംഗ് നിര അപകടകാരികളാണെന്നും പോണ്ടിംഗ് പറഞ്ഞു. തീര്‍ച്ചയായും മുംബൈ പവര്‍പ്ലേയില്‍ വിക്കറ്റെടുക്കാന്‍ ട്രെന്‍ഡ് ബൂള്‍ട്ടിനെയാണ് ആശ്രയിക്കുക. അവിടെ ഡല്‍ഹിക്ക് വിജയിക്കാന്‍ സാധിച്ചാല്‍ മുംബൈ സമ്മര്‍ദത്തിലാവും. ചില കാര്യങ്ങള്‍ കൂടി മുംബൈയെ പ്രതിരോധത്തിലാക്കിയാല്‍ അത് ഡല്‍ഹിക്ക് നേട്ടമാകുമെന്നും പോണ്ടിംഗ് പറഞ്ഞു.

Story first published: Tuesday, November 10, 2020, 10:10 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+