വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ധോണിയുടെ അന്നത്തെ ഉപദേശം വഴിത്തിരിവായി, സ്വപ്‌നത്തെക്കുറിച്ച് മുഹമ്മദ് സിറാജ്

ആര്‍സിബിയുടെ താരമാണ് പേസര്‍

ഐപിഎല്ലില്‍ തല്ലുകൊള്ളിയെന്ന ചീത്തപ്പേര് ഒരൊറ്റ കളിയിലെ മാന്ത്രിക പ്രകടനം കൊണ്ട് തിരുത്തിയതിന്റെ ആഹ്ലാദത്തിലാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഇന്ത്യയുടെ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഒരു ഉപദേശമാണ് തന്റെ കരിയറില്‍ വഴിത്തിരിവായി മാറിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

IPL 2020: ക്രിക്കറ്റ് താരമാകാന്‍ കാരണമെന്ത്? ദുരിത ജീവിതം വെളിപ്പെടുത്തി വരണ്‍ ചക്രവര്‍ത്തിIPL 2020: ക്രിക്കറ്റ് താരമാകാന്‍ കാരണമെന്ത്? ദുരിത ജീവിതം വെളിപ്പെടുത്തി വരണ്‍ ചക്രവര്‍ത്തി

IPL 2020: ഡല്‍ഹിക്കെതിരെ നരെയ്‌നെ നേരത്തേ ഇറക്കിയത് ആരുടെ തന്ത്രം? തന്റേത് അല്ലെന്ന് മോര്‍ഗന്‍IPL 2020: ഡല്‍ഹിക്കെതിരെ നരെയ്‌നെ നേരത്തേ ഇറക്കിയത് ആരുടെ തന്ത്രം? തന്റേത് അല്ലെന്ന് മോര്‍ഗന്‍

ഈ മാസം 21ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആര്‍സിബി നിഷ്പ്രഭരാക്കിയ കളിയില്‍ സിറാജായിരുന്നു ഹീറോ. മല്‍സരത്തില്‍ നാലോവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം മൂന്നു വിക്കറ്റെടുത്തിരുന്നു. ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ രണ്ടു മെയ്ഡനുകളെറിഞ്ഞ ആദ്യത്തെ താരമെന്ന റെക്കോര്‍ഡിനും സിറാജ് അവകാശിയായിരുന്നു.

പെര്‍ഫോം ചെയ്യുക എളുപ്പമല്ല

പെര്‍ഫോം ചെയ്യുക എളുപ്പമല്ല

യാതൊരു പിശുക്കുമില്ലാതെ റണ്‍സ് വിട്ടുകൊടുക്കുന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള ബൗളറാണ് സിറാജ്. ലക്ഷക്കണക്കിനു ആളുകള്‍, കണ്ടു കൊണ്ടിരിക്കെ പെര്‍ഫോം ചെയ്യുകയെന്നത് എളുപ്പമല്ലെന്നു ആളുകള്‍ മനസ്സിലാക്കണമെന്നും ഒരു ദിവസത്തെ മോശം പ്രകടനത്തിന്റെ പേരില്‍ താന്‍ മോശം ബൗളറാണെന്നോ, തനിക്കു ബൗള്‍ ചെയ്യാന്‍ കഴിയില്ലെന്നോ പറയാന്‍ കഴിയില്ലെന്നും സിറാജ് വ്യക്തമാക്കി.ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറുകയാണ് തന്റെ സ്വപ്‌നമെന്നും പേസര്‍പറയുന്നു.

അധ്വാനം ആരും മനസ്സിലാക്കുന്നില്ല

അധ്വാനം ആരും മനസ്സിലാക്കുന്നില്ല

മറ്റുള്ളവരെ വിലയിരുത്തുന്നത് ആളുകള്‍ക്കു ഇഷ്ടമുള്ള കാര്യമാണ്. ഒരാളുടെ അധ്വാനത്തെക്കുറിച്ച് അവര്‍ മനസ്സിലാക്കുന്നില്ല. ഇവയൊന്നും അത്ര എളുപ്പത്തില്‍ വരുന്നതല്ല. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ശേഷമാണ് ഒരാള്‍ ഈ പ്ലാറ്റ്‌ഫോമിലെത്തുന്നത്. ഒരുപാട് സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യമാണിത്.
15 മിനിറ്റ് പോലും കാണികള്‍ക്കു മുന്നില്‍ ഗ്രൗണ്ടിലിറങ്ങി കളിക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എല്ലാ ദിവസവും അടി കിട്ടിയേക്കും. ഇതു ടി20യണ്. ചിലര്‍ക്കു നല്ല ദിവസമായിരിക്കും, ചിലര്‍ക്കു മോശം ദിവസവുമായിരിക്കും. അതിന്റെ അര്‍ഥം അയാള്‍ മോശം ബൗളറാണെന്നല്ലെന്നും സിറാജ് ആര്‍സിബിയുടെ യൂട്യൂബ് വീഡിയോയില്‍ പറഞ്ഞു.

ധോണി നല്‍കിയ ഉപദേശം

ധോണി നല്‍കിയ ഉപദേശം

ട്രോളര്‍മാരെയും ഹേറ്റേഴ്‌സിനെയും നേരിടാന്‍ തന്നെ സഹായിച്ചത് ധോണിയുടെ ഉപദേശമായിരുന്നുവെന്ന് സിറാജ് വെളിപ്പെടുത്തി. ജനങ്ങളുടെ അഭിപ്രായം നീയൊരിക്കലും സ്വീകരിക്കരുതെന്നായിരുന്നു ധോണി എല്ലായ്‌പ്പോഴും തന്നോടു പറഞ്ഞിരുന്നതെന്നു അദ്ദേഹം വ്യക്തമാക്കി.
നീ മറ്റുള്ളവരുടെ അഭിപ്രായം ഒരിക്കലും സ്വീകരിക്കരുതെന്നു മഹി ഭായ് എപ്പോഴും ഉപദേശിക്കുമായിരുന്നു. നിനക്ക് ഒരു മോശം മല്‍സരമുണ്ടായാല്‍, നിന്നെക്കൊണ്ട് കൊള്ളില്ലെന്നു അവര്‍ പറയും. അവയെക്കുറിച്ചെല്ലാം ആലോചിച്ചു കൊണ്ടിരുന്നാല്‍ നിന്റെ സമനില തെറ്റും. ആളുകള്‍ പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ അടുത്ത മല്‍സരത്തെക്കുറിച്ചായിരിക്കണം നീ ചിന്തിക്കേണ്ടതെന്നു ധോണി പറയുമായിരുന്നു. അടുത്ത കളിയില്‍ നീ നന്നായി പെര്‍ഫോം ചെയ്താല്‍ നേരത്തേ നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്നു കുറ്റപ്പെടുത്തിയവര്‍ തന്നെ അഭിനന്ദിക്കുമെന്നും ധോണി ഉപദേശിച്ചിരുന്നതായി സിറാജ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, October 25, 2020, 16:48 [IST]
Other articles published on Oct 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X