വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ബട്‌ലര്‍ നായകനാവില്ല, സ്മിത്ത് തന്നെ നയിക്കും- സ്ഥിരീകരിച്ച് രാജസ്ഥാന്‍ റോയല്‍സ്

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകസ്ഥാനം ദിനേഷ് കാര്‍ത്തിക് ഇയാന്‍ മോര്‍ഗന് കൈമാറിയതിന് പിന്നാലെ സ്റ്റീവ് സ്മിത്തിനെ മാറ്റി പകരം ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാവുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ട്വിറ്ററില്‍ ബട്‌ലറെ ബോസ് എന്ന് വിശേഷിപ്പിച്ച് രാജസ്ഥാന്‍ പോസ്റ്റും പങ്കുവെച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തിപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി രാജസ്ഥാന്‍ റോയല്‍സ് തന്നെ രംഗത്തെത്തി. സ്മിത്ത് തന്നെ രാജസ്ഥാനെ നയിക്കുമെന്നും പകരക്കാരനെത്തില്ലെന്നും ടീം സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച റെക്കോഡുള്ള നായകനാണ് സ്മിത്ത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ നായക മികവില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.

1

സീസണില്‍ രാജസ്ഥാന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ലെങ്കിലും സ്മിത്ത് തന്നെ നായകനായി തുടരുമെന്ന ഉറച്ച നിലപാടിലാണ് ടീമുള്ളത്. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഗംഭീരമായി തുടങ്ങിയ രാജസ്ഥാന്‍ പിന്നീട് തുടര്‍ച്ചയായി നാല് മത്സരത്തില്‍ പരാജയപ്പെട്ടു. ബാറ്റിങ്ങില്‍ ആര്‍ക്കും സ്ഥിരതയില്ലാത്തതാണ് പ്രധാന പ്രശ്‌നം. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് ജയവുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍. ഇന്ന് ആര്‍സിബിക്കെതിരേ പരാജയപ്പെട്ടാല്‍ പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കും. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും ഏറെക്കുറെ അവസാനിക്കും. അതിനാല്‍ത്തന്നെ രാജസ്ഥാന് ഇന്ന് ജീവന്‍മരണ പോരാട്ടമാണ്.

2

ബട്‌ലറെ പ്രശംസിച്ച് രാജസ്ഥാന്‍ കഴിഞ്ഞ ദിവസം രണ്ട് ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതാണ് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയത്. ബോസ് എന്ന് ബട്‌ലറെ വിശേഷിപ്പിച്ചത് പുതിയ നായകനെന്ന നിലയിലാണെന്ന് ആരാധകര്‍ കരുതി. ഇതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു. നായകനെന്ന നിലയില്‍ അനുഭവസമ്പന്നനല്ലാത്ത ബട്‌ലറെ നായകനാക്കി ടീമിനെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിവിടാന്‍ രാജസ്ഥാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമായതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ തുടര്‍ ജയമാണ് ടീം ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് അത്ര എളുപ്പമല്ല. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്ത പ്രകടനമാണ് പ്രധാന തിരിച്ചടി. ബട്‌ലറിനൊപ്പം സ്റ്റോക്‌സ് ഓപ്പണറായി എത്തുന്നതിനോട് ആരാധകര്‍ക്ക് എതിര്‍പ്പുണ്ട്.

3

മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച റെക്കോഡുള്ള സ്‌റ്റോക്‌സിനെ ഓപ്പണറാക്കുന്ന ടീമിന്റെ പദ്ധതി ടീമിന്റെ മധ്യനിരയെ ദുര്‍ബലപ്പെടുത്തുന്നു. സ്റ്റോക്‌സ് ഓപ്പണിങ്ങില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും മധ്യനിരയില്‍ അനുഭവസമ്പത്തുള്ള താരത്തിന്റെ അഭാവം നിഴലിച്ച് നില്‍ക്കുന്നു. ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ റോബിന്‍ ഉത്തപ്പ മധ്യനിരയില്‍ ഇറങ്ങി തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്താന്‍ ടീം തയ്യാറാകുന്നില്ല. സഞ്ജു സാംസണെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതും ഫലം കാണുന്നില്ല. റോബിന്‍ ഉത്തപ്പയെ ഓപ്പണറാക്കി സ്റ്റോക്‌സിനെ മധ്യനിരയില്‍ കളിപ്പിക്കുകയും സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കുകയും സ്മിത്ത് നാലാം നമ്പറില്‍ കളിക്കുകയും ചെയ്താല്‍ ടീമിന്റെ പ്രകടനത്തില്‍ മാറ്റം വരുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. എന്നാല്‍ ഈ മാറ്റങ്ങള്‍ക്ക് രാജസ്ഥാന്‍ തയ്യാറാകുമോയെന്ന് കണ്ടറിയണം.

Story first published: Saturday, October 17, 2020, 13:30 [IST]
Other articles published on Oct 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X