Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കളി ജയിച്ചാല്‍ മാത്രമേ സംതൃപ്തിയുള്ളൂ, ആ തോല്‍വിയില്‍ പറയാന്‍ ഒന്നുമില്ലെന്ന് രാഹുല്‍!!

ദുബായ്: പഞ്ചാബിന്റെ ഞെട്ടിപ്പിക്കുന്ന തോല്‍വിയില്‍ നിരാശനായി കെഎല്‍ രാഹുല്‍. എനിക്ക് പറയാന്‍ ഒന്നുമില്ലെന്ന് രാഹുല്‍ പറഞ്ഞു. അടുത്ത ഏഴ് മത്സരത്തില്‍ വളരെ കഠിനമായി തന്നെ ഞങ്ങള്‍ തിരിച്ചുവരേണ്ടതുണ്ട്. ഞങ്ങള്‍ വളരെ ഗംഭീരമായി തന്നെയാണ് പന്തെറിഞ്ഞത്. ഞങ്ങളെ സംബന്ധിച്ച് ഇത് നല്ലൊരു തുടക്കമായിരുന്നു. കാരണം ഞങ്ങളുടെ ബൗളര്‍മാര്‍ക്ക് ഇത്രയും കളികളില്‍ എന്താണ് നല്ല ലൈനെന്നും ലെങ്‌തെന്നും മനസ്സിലായിരുന്നില്ല. അത് കൃത്യമായി മനസ്സിലാക്കിയ മത്സരം കൂടിയാണിത്. ബൗളര്‍മാര്‍ ആ സാഹചര്യം മനസ്സിലാക്കി പന്തെറിഞ്ഞൈന്നും രാഹുല്‍ പറഞ്ഞു.

1

പഞ്ചാബ് ബൗളര്‍മാര്‍ ഡെത്ത് ഓവറുകളില്‍ ധീരതയോടെയാണ് പന്തെറിഞ്ഞത്. ചേസിംഗില്‍ ഒരു ഘട്ടത്തിലും വിജയിച്ചുവെന്ന തോന്നലിലല്ല കളിച്ചത്. കളി ജയിച്ചിരുന്നെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് എന്തെങ്കിലും സംതൃപ്തിയുണ്ടാവൂ. എന്നാല്‍ അവസാന ഓവറുകളില്‍ ഞങ്ങള്‍ക്ക് തുടരെ വിക്കറ്റ് നഷ്ടമായി. അത് വിജയത്തിലെത്തിക്കുന്നതില്‍ നിന്ന് തടഞ്ഞെന്നും രാഹുല്‍ പറഞ്ഞു. നേരത്തെ തന്റെ സ്‌ട്രൈക്ക് റേറ്റിംഗിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അത് ഓവര്‍ റേറ്റഡാണെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ കെകെആറിനെതിരായ മത്സരത്തിലും രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

അതേസമയം പഞ്ചാബിന്റെ തോല്‍വി ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. അനില്‍ കുംബ്ലെയെ പുറത്താക്കണമെന്നാണ് ആവശ്യം. കോലി ശരിയായ കാര്യമാണ് ചെയ്തതെന്നും, കുംബ്ലെയെ ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കിയത് നന്നായെന്നും ആരാധകര്‍ പറയുന്നു. തുടര്‍ച്ചയായ അഞ്ചാം തോല്‍വിയാണ് പഞ്ചാബ് വഴങ്ങുന്നത്. അതും ജയിക്കുമെന്ന് കരുതിയ മത്സരമാണ് കൈവിട്ടത്. ഓപ്പണിംഗ് ജോഡി നല്ല രീതിയില്‍ ടീമിനെ മുന്നോട്ട് നയിച്ചതായിരുന്നു. മായങ്ക് അഗര്‍വാള്‍ പുറത്താവുമ്പോള്‍ ടീം ജയത്തിന്റെ പാതയിലായിരുന്നു. എന്നാല്‍ സുനില്‍ നരെയ്‌ന്റെ ഓവറുകള്‍ ടീമിനെ ശരിക്കും കുടുക്കുകയായിരുന്നു.

പഞ്ചാബിന് ഇനിയുള്ള മത്സരങ്ങള്‍ എല്ലാം ജയിച്ചാല്‍ മാത്രമേ മുന്നോട്ടുള്ള പോക്ക് എളുപ്പമാകൂ. ടീമില്‍ വമ്പന്‍ താരങ്ങള്‍ ധാരാളമുണ്ടെങ്കിലും അവര്‍ക്കൊന്നും സമ്മര്‍ദ ഘട്ടങ്ങളില്‍ തിളങ്ങാനാവുന്നില്ലെന്ന് വ്യക്തമാണ്. പ്രധാന പ്രശ്‌നം ഇത്രയും കാലം ബൗളിംഗ് നിരയായിരുന്നു. ഡെത്ത് ഓവറുകളില്‍ ധാരാളം റണ്‍സ് വഴങ്ങി പഞ്ചാബിനെ അവര്‍ സമ്മര്‍ദത്തിലാക്കുക പതിവായിരുന്നു. എന്നാല്‍ കെകെആറിനെതിരെ ഗംഭീരമായിട്ടാണ് തുടക്കം മുതല്‍ പഞ്ചാബ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. ബാറ്റിംഗിന്റെ തുടക്കവും ഗംഭീരമായിരുന്നു. എന്നാല്‍ അവസാന മൂന്നോവറുകളില്‍ ഡോട്ട് ബോളുകള്‍ ധാരാളം വരുത്തിയാണ് ടീം തോല്‍വി ചോദിച്ച് വാങ്ങിയത്.

Story first published: Saturday, October 10, 2020, 21:59 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+