വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് യുഎഇയില്‍ ക്വാറന്റൈന്‍ ഉണ്ടാകില്ല

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10വരെയായി യുഎഇയില്‍ നടക്കാനൊരുങ്ങുകയാണ്. ഐപിഎല്ലിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ബിസിസി ഐയും ഫ്രാഞ്ചൈസികളും. ടീമിന്റെ ഭാഗമായവര്‍ക്കുള്ള കോവിഡ് പരിശോധനയും ക്വാറന്റൈന്‍ കാര്യങ്ങളുമെല്ലാം സുഗമമായിത്തന്നെ മുന്നോട്ടുപോവുകയാണ്. ഇന്ത്യയില്‍ നിന്ന് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് വ്യക്തമാകുന്നവരെ മാത്രമെ യുഎഇയിലേക്ക് കൊണ്ടുപോകുന്നുള്ളൂ.

അതിന് ശേഷം യുഎഇയിലെത്തി ആറ് ദിവസത്തെ ക്വറന്റൈനും ടീമുകള്‍ക്ക് അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നമുള്ള താരങ്ങള്‍ക്ക് 6 ദിവസത്തെ ക്വാറന്റൈന്‍ സൗകര്യം യുഎഇയില്‍ ഉണ്ടായിരിക്കില്ല. കാരണം ദേശീയ മത്സരങ്ങളുടെ തിരക്ക് കാരണം ഐപിഎല്‍ ആരംഭിച്ച ശേഷം മാത്രമെ ഇരു രാജ്യങ്ങളിലെയും മിക്ക താരങ്ങളും യുഎഇയിലേക്കെത്തൂ. അതിനാല്‍ത്തന്നെ 6 ദിവസത്തെ ക്വാറന്റൈന്‍ സൗകര്യം കൂടി നല്‍കിയാല്‍ ടീമുകള്‍ക്കത് കടുത്ത തിരിച്ചടിയാവും. മിക്ക ഫ്രാഞ്ചൈസികളുടെ നട്ടെല്ല് തന്നെ വിദേശ താരങ്ങളാണ്.

ipl2020

ഐപിഎല്ലിന് മുമ്പായി ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പര കളിക്കുന്നുണ്ട്. പരമ്പര എന്ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബര്‍ 15ന് ടൂര്‍ണമെന്റ് അവസാനിക്കുമെന്നാണ് വിവരം. അതായത് ഐപിഎല്ലിന് നാല് ദിവസം മുമ്പ്. എട്ട് ഐപിഎല്‍ ടീമുകളിലായി 29 ഓസ്‌ട്രേലി,ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കുന്നുണ്ട്. ഡേവിഡ് വാര്‍ണര്‍,സ്റ്റീവ് സ്മിത്ത്,ഗ്ലെന്‍ മാക്‌സ് വെല്‍,പാറ്റ് കമ്മിന്‍സ് തുടങ്ങിയ ഓസ്‌ട്രേലിയന്‍ താരങ്ങളും ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ്,ജോഫ്ര ആര്‍ച്ചര്‍,ജോണി ബെയര്‍സ്‌റ്റോ,ഇയാന്‍ മോര്‍ഗന്‍, തുടങ്ങിയ ഇംഗ്ലണ്ട് താരങ്ങളും പല ടീമിന്റെയും നിര്‍ണ്ണായക താരങ്ങളാണ്.

ഈ സീസണിന് മുന്നോടിയായുള്ള താരലേലത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായത് ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ്. 15.5കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് കമ്മിന്‍സിനെ ടീമിലെത്തിച്ചത്. നിലവില്‍ പാകിസ്താന്‍ പരമ്പരയിലാണ് ഇംഗ്ലണ്ട് താരങ്ങളുള്ളത്. ബയോബബിളില്‍ ശക്തമായ സുരക്ഷയൊരുക്കി നടത്തുന്ന ടൂര്‍ണമെന്റില്‍ താരങ്ങള്‍ക്ക് നിത്യവും കോവിഡ് പരിശോധനയും നടത്താറുണ്ട്. എന്നാല്‍ യാത്ര ചെയ്ത് യുഎഇയിലെത്തുന്ന ഓസീസ്,ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ക്വാറന്റൈന്‍ അനുവദിച്ചില്ലെങ്കില്‍ അത് രോഗവ്യാപനത്തിന് കാരണമായേക്കുമോയെന്ന ഭയവും നിലനില്‍ക്കുന്നുണ്ട്.

യുഎഇയിലെത്തി സാധാരണ പരിശോധനയ്ക്ക് ഇവര്‍ വിധേയരാകേണ്ടി വരും. ആര്‍ക്കെങ്കിലും രോഗ ലക്ഷണം ഉണ്ടെന്ന് വ്യക്തമായാല്‍ അവര്‍ക്ക് മാത്രം ക്വാറന്റൈന്‍ അനുവദിച്ചേക്കും. ഈ മാസം 20ന് ശേഷമാവും ടീമുകള്‍ യുഎഇയിലെത്തുക. കരീബിയന്‍ പ്രീമിയര്‍ ലീഗ്,ലങ്കന്‍ പ്രീമിയര്‍ ലീഗ് എന്നിവ ഐപിഎല്ലിന് മുമ്പായി നടക്കുന്നതിനാല്‍ താരങ്ങള്‍ ഐപിഎല്ലിലെത്താന്‍ വൈകാന്‍ സാധ്യതയുണ്ട്.

Story first published: Friday, August 14, 2020, 13:34 [IST]
Other articles published on Aug 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X