വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അഗാര്‍ക്കറിന്റെ ഞെട്ടിക്കുന്ന ഐപിഎല്‍ ഇലവന്‍- രാഹുല്‍, പൊള്ളാര്‍ഡ്, ബോള്‍ട്ട് ഔട്ട്!

ഈ സീസണിലെ ഓറഞ്ച് ക്യാപ്പിന് അവകാശിയായിരുന്നു രാഹുല്‍

1

ഐപിഎല്ലിന്റെ 13ാം സീസണില്‍ എട്ടു ഫ്രാഞ്ചൈസികള്‍ക്കും വേണ്ടി മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍പ്പെടുത്തി ഫേവറിറ്റ് ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ അജിത് അഗാര്‍ക്കര്‍. നേരത്തേ ആകാഷ് ചോപ്ര, ടോം മൂഡി എന്നിവരും തങ്ങളുടെ ഫേവറിറ്റ് ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ അഗാക്കര്‍ തന്റെ ഇലവനെ പ്രഖ്യാപിച്ചത്.

പ്രതീക്ഷിക്കപ്പെട്ട മിക്ക താരങ്ങളും അദ്ദേഹത്തിന്റെ ഇലവനിലുണ്ട്. എന്നാല്‍ സീസണിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയായ കെഎല്‍ രാഹുലിന് അഗാര്‍ക്കറുടെ ടീമില്‍ ഇടമില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ കൂടിയായിരുന്ന രാഹുല്‍ 670 റണ്‍സ് സീസണില്‍ വാരിക്കൂട്ടിയിരുന്നു. രാഹുലിനെക്കൂടാതെ മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരങ്ങളായ കരെണ്‍ പൊള്ളാര്‍ഡ്, ട്രെന്റ് ബോള്‍ട്ട് എന്നിവരെയും അഗാര്‍ക്കര്‍ തഴഞ്ഞു.

ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ശിഖര്‍ ധവാനുമാണ് അഗാര്‍ക്കറുടെ ഇലവന്റെ ഓപ്പണര്‍മാര്‍. ഈ സീസണില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരമായിരുന്നു ധവാന്‍. ഡിസിയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം 618 റണ്‍സെടുത്തിരുന്നു.
മറുഭാഗത്ത് വാര്‍ണറാവട്ടെ പതിവുപോലെ ഈ സീസണിലും ഓറഞ്ച് കുപ്പായത്തില്‍ നിരാശപ്പെടുത്തിയില്ല. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത അദ്ദേഹം 548 റണ്‍സ് ഈ സീസണില്‍ സ്‌കോര്‍ ചെയ്തിരുന്നു.

ഇഷാന്‍, സൂര്യകുമാര്‍, എബിഡി

ഇഷാന്‍, സൂര്യകുമാര്‍, എബിഡി

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തഴഞ്ഞ അഗാര്‍ക്കര്‍ പകരം മൂന്നാം നമ്പര്‍ പൊസിഷന്‍ നല്‍കിയത് മുംബൈ ഇന്ത്യന്‍സിന്റെ വെടിക്കെട്ട് താരം ഇഷാന്‍ കിഷനായിരുന്നു. ക്വിന്റണ്‍ ഡികോക്ക് കഴിഞ്ഞാല്‍ മുംബൈയ്ക്കായി കൂടുതല്‍ റണ്‍സെടുത്തത് ഇഷാനായിരുന്നു (516 റണ്‍സ്).
മുംബൈ ടീമില്‍ ഇഷാന്റെ സഹതാരമായ സൂര്യകുമാര്‍ യാദവാണ് അഗാര്‍ക്കറിന്റെ ഇലവനില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുക. നാലു ഫിഫ്റ്റികളടക്കം 480 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. മുംബൈയുടെ അഞ്ചാം കിരീടവിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച രണ്ടു താരങ്ങള്‍ കൂടിയാണ് ഇഷാനും യാദവും.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സാണ് അഗാര്‍ക്കറുടെ ഇലവനില്‍ അഞ്ചാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങുക.

ഹാര്‍ദിക്, സ്‌റ്റോയ്‌നിസ് ഓള്‍റൗണ്ടര്‍മാര്‍

ഹാര്‍ദിക്, സ്‌റ്റോയ്‌നിസ് ഓള്‍റൗണ്ടര്‍മാര്‍

മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യയും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മാര്‍ക്കസ് സ്റ്റോയ്‌നിസുമാണ് അഗാര്‍ക്കറുടെ ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. മുംബൈയ്ക്കായി ചില ഇടിവെട്ട് ഇന്നിങ്‌സുകള്‍ ഹാര്‍ദിക് ഈ സീസണില്‍ കളിച്ചിരുന്നു. ബൗള്‍ ചെയ്യാനായില്ലെങ്കിലും ബാറ്റിങില്‍ ഫിനിഷറുടെ റോളില്‍ താരം കത്തികയറി.
ഈ സീസണില്‍ ഡല്‍ഹി ടീമിനൊപ്പം ചേര്‍ന്ന സ്റ്റോയ്‌നിസ് ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനം നടത്തിയിരുന്നു. പ്ലേഓഫില്‍ ഓപ്പണറായി പരീക്ഷിക്കപ്പെട്ട ആദ്യ കളിയിലും താരം ടീമിനു വേണ്ടി തിളങ്ങി.

റബാദ, ബുംറ, ചഹല്‍, വരുണ്‍

റബാദ, ബുംറ, ചഹല്‍, വരുണ്‍

അഗാര്‍ക്കറുടെ ഇലവനിലെ ബൗളിങ് നിരയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ ഇടം നേടിയില്ല. മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറയും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കാഗിസോ റബാദയുമാണ് പേസ് ബൗളിങിന് ചുക്കാന്‍ പിടിക്കുക. 30 വിക്കറ്റുകളുമായി ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ്പിന് അവകാശി കൂടിയായിരുന്നു റബാദ.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുസ്വേന്ദ്ര ചഹലും കൊല്‍ക്കല്ലത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വരുണ്‍ ചക്രവര്‍ത്തിയുമാണ് അഗാര്‍ക്കറുടെ ഇലവനിലെ സ്പിന്നര്‍മാര്‍.

അഗാര്‍ക്കറുടെ ഐപിഎല്‍ ഇലവന്‍

അഗാര്‍ക്കറുടെ ഐപിഎല്‍ ഇലവന്‍

ഡേവിഡ് വാര്‍ണര്‍, ശിഖര്‍ ധവാന്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, എബി ഡിവില്ലിയേഴ്‌സ്, ഹാര്‍ദിക് പാണ്ഡ്യ, മാര്‍ക്കസ് സ്റ്റോയ്‌നിസ്, കാഗിസോ റബാദ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി.

Story first published: Friday, November 13, 2020, 18:28 [IST]
Other articles published on Nov 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X