IPL 2020: സിക്‌സറടിക്കുക ഇത്ര സിംപിളോ? രഹസ്യമെന്ത്? സഞ്ജുവിന്റെ ക്ലാസ് മറുപടി

അബുുദാബി: ഐപിഎല്ലില്‍ ആദ്യ രണ്ടു മല്‍സരങ്ങളിലെ തീപ്പൊരി ഫിഫ്റ്റികള്‍ക്കു ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ തന്റെ യഥാര്‍ഥ ഫോമിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ എട്ടു വിക്കറ്റ് ജയം കൊയ്ത മല്‍സരത്തില്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം ഫിഫ്റ്റിയുമായി സഞ്ജുവും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു.

IPL 2020- Sanju Samson opens up about his superb innings against MI | Oneindia Malayalam

IPL 2020: യുവതാരങ്ങള്‍ക്കു സ്പാര്‍ക്കില്ലെന്ന് പറഞ്ഞ ധോണി ഒടുവില്‍ വാക്ക് മാറ്റി!

IPL 2020: തീപ്പൊരി ബൗളിങ് പ്രകടനങ്ങള്‍- ടോപ്പ് ഫൈവില്‍ മുംബൈയുടെ രണ്ടു പേര്‍

സ്റ്റോക്‌സ് 60 പന്തില്‍ 107 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ മറുഭാഗത്ത് 31 പന്തില്‍ 54 റണ്‍സോടെ സഞ്ജുവും കട്ട സപ്പോര്‍ട്ടുമായി ഒപ്പമുണ്ടായിരുന്നു. നാലു ബൗണ്ടറികളും മൂന്നു തകര്‍പ്പന്‍ സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇതോടെ കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം നിക്കോളാസ് പൂരനെ പിന്തള്ളി 23 സിക്‌സറുകളുമായി ടൂര്‍ണമെന്റിലെ സിക്‌സര്‍ വേട്ടയില്‍ സഞ്ജു ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചിരുന്നു. തന്റെ പ്രകടനത്തെക്കുറിച്ചും സിക്‌സറിന്റെ രഹസ്യത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് സഞ്ജു.

തുടര്‍ച്ചയായ മല്‍സരങ്ങള്‍

തുടര്‍ച്ചയായ മല്‍സരങ്ങള്‍

കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ കാര്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും സ്വന്തം കഴിവില്‍ ആത്മവിശ്വാസമുണ്ടായിരുന്നതായി സഞ്ജു പറയുന്നു. തുടര്‍ച്ചയായി 14 മല്‍സരങ്ങളില്‍ കളിക്കുമ്പോള്‍ ഫോമില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാവും. ഗെയിം പ്ലാനില്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. വലിയ ഗ്രൗണ്ടുകളില്‍, വ്യത്യസ്തമായ വിക്കറ്റുകളില്‍ കൂടുതല്‍ സമയമെടുത്ത് കളിക്കുകയെന്നതും, കൂടുതല്‍ ഷോട്ടുകള്‍ പായിക്കുകയെന്നതും പ്രധാനമാണ്. അതാണ് ഇന്നത്തെ തന്റെ ഇന്നിങ്‌സിലെ പ്രത്യേകതയെന്നും സഞ്ജു വ്യക്തമാക്കി.

സ്റ്റോക്‌സിനൊപ്പമുള്ള ബാറ്റിങ്

സ്റ്റോക്‌സിനൊപ്പമുള്ള ബാറ്റിങ്

സ്റ്റോക്‌സിനൊപ്പമുള്ള ബാറ്റിങ് നന്നായി ആസ്വദിച്ചിരുന്നു. കഴിഞ്ഞ മൂന്നു കളികളിലും അദ്ദേഹത്തിനൊപ്പം മധ്യനിരയില്‍ കളിക്കാന്‍ സാധിച്ചിരുന്നു. അവയില്‍ ഏറ്റവും മികച്ചതാണ് മുംബൈയ്‌ക്കെതിരേയുള്ളത്. വിജയിക്കാന്‍ എത്ര റണ്‍സ് വേണമെന്നോ, റണ്‍റേറ്റ് എത്രയാണ് ആവശ്യമെന്നോയൊന്നും ശ്രദ്ധിച്ചിരുന്നില്ല. റണ്ണെടുക്കാവുന്ന പന്തുകളിലെല്ലാം അത് നേടുകയെന്ന വളരെ സിംപിള്‍ ഗെയിം പ്ലാനായിരുന്നു തന്റേത്.

പന്തിനെ നന്നായി നോക്കി ഷോട്ട് കളിക്കാനാണ് ശ്രമിച്ചത്. ബൗണ്ടറിയോ, സിക്‌സറോ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഗിളോ, ഡബിളോ നേടി ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തത്. കളിയുടെ അവസാനം വരെ ക്രീസില്‍ തുടരാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. ഭാഗ്യവശാല്‍ ഇന്നു ടീമിനു വേണ്ടി അതു കഴിഞ്ഞതായും സഞ്ജു കൂട്ടിച്ചേര്‍ത്തു.

സിക്‌സറുകളുടെ രഹസ്യം

സിക്‌സറുകളുടെ രഹസ്യം

ക്രീസിലെത്തിയപ്പോള്‍ കുറച്ചു സമയം അതുമായി പൊരുത്തപ്പെടാനായിരുന്നു ശ്രമം. ഇതിനു വേണ്ടി അഞ്ചോ, ആറോ ബോളുകള്‍ വേണ്ടിവന്നു. രാഹുല്‍ ചഹറിന്റെ ഓവറില്‍ ചില വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിച്ചെങ്കിലും വിചാരിച്ചതു പോലെ നടന്നില്ല.

സിക്‌സറുകള്‍ നേടാന്‍ പ്രത്യേക മാര്‍ഗമൊന്നുമില്ല. പന്തിനെ നന്നായി നോക്കി ഷോട്ട് കളിക്കുക മാത്രമാണ് ചെയ്യാറുള്ളത്. ഫിഫ്റ്റിക്കു ശേഷം കൈയിലെ മസില്‍ ഉയര്‍ത്തി കാണിച്ചത് സ്വന്തം പേര് ഞാന്‍ സ്വയം ഓര്‍മിപ്പിച്ചതാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ സാംസണാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് എല്ലായ്‌പ്പോഴും ഞാന്‍ സ്വയം ഓര്‍മിപ്പിക്കുകയും ചെയ്യാറുണ്ട്. ഞാന്‍ വളരെ കരുത്തനാണ്, എനിക്കു കൂടുതല്‍ സിക്‌സറുകള്‍ നേടാന്‍ കഴിയുമെന്നും സഞ്ജു പറഞ്ഞു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, October 26, 2020, 0:01 [IST]
Other articles published on Oct 26, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X