Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: കോലിയും ഡിവില്യേഴ്‌സും ആ പന്തില്‍ തെറിച്ചു, ഞെട്ടിക്കാന്‍ ഓള്‍റൗണ്ട് മികവൊരുക്കി കെകെആര്‍ താരം

ദുബായ്: ഐപിഎല്ലില്‍ താന്‍ ഇത്തവണ ഓള്‍റൗണ്ട് മികവിലേക്ക് ഉയരണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിതീഷ് റാണ. താരം അത് പറയാന്‍ കാരണവുമുണ്ട്. കാരം ബോളും യോര്‍ക്കറുകളുമാണ് ഒരു മത്സരത്തില്‍ എറിയാന്‍ ബുദ്ധിമുട്ടുള്ള പന്തുകള്‍. എന്നാല്‍ കഴിഞ്ഞ ഈ രണ്ട് പന്തുകളും ഏറ്റവും ഗംഭീരമായി ഉപയോഗിച്ച താരമാണ് നിതീഷ് റാണ. വിരാട് കോലിയും എബി ഡിവില്യേഴ്‌സും റാണയുടെ പന്തുകള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ റാണയെ ഏറ്റവും അപകടകാരിയായ ഓള്‍റൗണ്ടറായി മാറ്റുന്നതും ലോകോത്തര ബാറ്റ്‌സ്മാനെ വിറപ്പിക്കാന്‍ കഴിയുന്ന പന്തുകള്‍ കൈവശം ഉള്ളത് കൊണ്ടാണ്.

1

ഇത്തവണ പന്തുകളുടെ വ്യത്യസ്തതയിലും കൃത്യതയിലും മൂര്‍ച്ച കൂട്ടിയാണ് റാണ വരുന്നത്. വമ്പന്‍ താരങ്ങള്‍ ഇത്തവണയും റാണയ്ക്ക് മുന്നില്‍ വീഴാനുള്ള സാധ്യതയുണ്ട്. സ്പിന്നര്‍മാരെ വല്ലാതെ പിന്തുണയ്ക്കുന്ന പിച്ചുകളാണ് യുഎഇയിലേത്. വേഗം കുറഞ്ഞ എന്നാല്‍ കുത്തിതിരിയുന്ന പന്തുകളാണ് റാണയ്ക്കുള്ളത്. ദുബായില്‍ അദ്ദേഹത്തെ കൂടുതല്‍ അപകടകാരിയായി മാറ്റും. കെകെആറിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്റ്‌സ്മാനാണ് റാണ. അതിലുപരി മികച്ചൊരു ഓള്‍റൗണ്ടറാവാനുള്ള കുതിപ്പിലാണ് താരം. സ്പിന്നര്‍മാരുടെ വലിയൊരു നിര കെകെആറിനുണ്ട്. അതിന് പുറമേ പാര്‍ട്ട് ടൈം ബൗളര്‍മാര്‍ക്ക് തിളങ്ങാനുള്ള സാധ്യതയും ടീമിനുണ്ട്.

സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ ആനുകൂല്യം ലഭിക്കുന്നത് നല്ല കാര്യമാണ്. അതിലൂടെ എനിക്കും നേട്ടമുണ്ടാവും. ഒരു കളിക്കാരനെന്ന നിലയിലും ബൗളറെന്ന നിലയിലും ഞാന്‍ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. എനിക്ക് ഇത്തവണ ടീം കൂടുതല്‍ ഓവറുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിലൂടെ കൂടുതല്‍ വിക്കറ്റെടുക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ റാണയുടെ പ്രകടനം നിരീക്ഷിച്ചാല്‍ അറിയാം മികച്ച സ്പിന്നറാണ് അദ്ദേഹമെന്ന്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എന്ന നിലയിലും റാണ ആഭ്യന്തര ക്രിക്കറ്റില്‍ അറിയിപ്പെടുന്നുണ്ട്. ദില്ലി രഞ്ജി ടീമിന്റെ നട്ടെല്ലായിരുന്നു റാണ. അവസരം കിട്ടുമ്പോഴൊക്കെ തകര്‍ത്തടിക്കുന്ന താരമെന്ന ലേബലും റാണയ്ക്കുണ്ടായിരുന്നു.

ബൗളിംഗ് എന്നുള്ളത് എനിക്ക് പുതിയ കാര്യമാണ്. ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഞാന്‍ പന്തെറിഞ്ഞിട്ടുണ്ട്. 39 ടി20കളില്‍ താരത്തിന് 6.98 ഇക്കോണമിയുണ്ട്. വലിയ നേട്ടമാണിത്. എ ടീം ക്രിക്കറ്റില്‍ 4.52 ആണ് ഇക്കോണമി. 31 വിക്കറ്റുകളും സ്വന്തം പേരിലുണ്ട്. കെകെആറിന് സുനില്‍ നരെയിന്‍, കുല്‍ദീപ് യാദവ് തുടങ്ങിയ മികച്ച സ്പിന്നര്‍മാരുണ്ട്.അതിന് പുറമേ ക്രിസ് ഗ്രീന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ റിസര്‍വ് ബെഞ്ചിലുമുണ്ട്. ദുബായിലെ പിച്ചുകളില്‍ റാണയുടെ മികവ് ദിനേഷ് കാര്‍ത്തിക് നന്നായി ഉപയോഗപ്പെടുത്താനാണ് സാധ്യത. മൂന്നും നാലും സ്ഥാനത്താണ്കഴിഞ്ഞ രണ്ട് സീസണുകളിലായി റാണ കളിക്കുന്ന. മൂന്നുറ് റണ്‍സില്‍ അധികം നേടുകയും ചെയ്തു.

Story first published: Friday, September 18, 2020, 21:33 [IST]
Other articles published on Sep 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+