For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അലി ഖാന് പകരം കിവീസ് താരം ടിം സീഫെര്‍ട്ട് കെകെആറിലേക്ക്- റിപ്പോര്‍ട്ട്

ദുബായ്:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫിലേക്കുള്ള പോരാട്ടം കടുക്കുമ്പോള്‍ നിര്‍ണ്ണായക നീക്കത്തിന് തയ്യാറെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പരിക്കേറ്റ് സീസണ്‍ നഷ്ടമായ അലി ഖാന് പകരമായി ന്യൂസീലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടിം സീഫര്‍ട്ട് കെകെആറിലേക്കെത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മോശം ഫോമിലുള്ള ദിനേഷ് കാര്‍ത്തികിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്ന് സൂചനയാണ് ഇത് നല്‍കുന്നത്.

വെടിക്കെട്ട് ബാറ്റ്‌സ്മാനായ സീഫര്‍ട്ട് എത്തിയാല്‍ കെകെആര്‍ ബാറ്റിങ് നിര കൂടുതല്‍ കരുത്താര്‍ജിക്കും. ഇനിയുള്ള മത്സരങ്ങള്‍ ജയിക്കേണ്ടത് കെകെആറിന് പ്ലേ ഓഫില്‍ കടക്കാന്‍ അനിവാര്യമായതിനാല്‍ ഇത്തരമൊരു നീക്കം കെകെആറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ല. കഴിഞ്ഞ ദിവസം കെകെആറിന്റെ നായകസ്ഥാനത്ത് നിന്ന് കാര്‍ത്തികിനെ മാറ്റി ഇയാന്‍ മോര്‍ഗനെ നായകനാക്കിയതിനാല്‍ ഇനി കാര്‍ത്തികിനെ പുറത്തിരുത്തിയാലും പ്രശ്‌നമില്ല.

alikhanandtimseifert

ഇത് മുന്നില്‍ക്കണ്ടാണ് കെകെആര്‍ തന്ത്രം മെനയുന്നത്. എന്നാല്‍ സീഫെര്‍ട്ടിന്റെ വരവ് സംബന്ധിച്ച് കെകെആര്‍ ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. മുന്‍ കിവീസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലമാണ് കെകെആറിന്റെ മുഖ്യ പരിശീലകന്‍ അതിനാല്‍ത്തന്നെ സീഫെര്‍ട്ട് ടീമിലെത്താനുള്ള സാധ്യതയും കൂടുതലാണ്. കിവീസിനുവേണ്ടി മൂന്ന് ഏകദിനത്തില്‍ നിന്ന് 33 റണ്‍സും 24 ടി20യില്‍ നിന്ന് 457 റണ്‍സുമാണ് സീഫെര്‍ട്ട് നേടിയത്.

തരക്കേടില്ലാത്ത ബാറ്റിങ് പ്രകടനം അദ്ദേഹത്തിന് അവകാശപ്പെടാം. നിലവിലെ കെകെആറിന്റെ സാഹചര്യത്തില്‍ സീഫെര്‍ട്ട് എത്തിയാല്‍ ടീമിനത് മുതല്‍ക്കൂട്ടാവും. പ്ലേയിങ് ഇലവനിലേക്ക് ലോക്കി ഫെര്‍ഗൂസനും എത്തിയാല്‍ കെകെആര്‍ ബൗളിങ് നിരയും ശക്തിപ്പെടും. താരലേലത്തില്‍ സീഫെര്‍ട്ട് പങ്കെടുത്തിരുന്നെങ്കിലും ആരും അദ്ദേഹത്തെ വാങ്ങാന്‍ തയ്യാറായിരുന്നില്ല.

വലിയ പ്രതീക്ഷയോടെ കെകെആര്‍ ടീമിലെത്തിച്ച പേസ് ബൗളറായിരുന്നു യുഎസിന്റെ അലി ഖാന്‍. ഐപിഎല്ലില്‍ പങ്കെടുക്കുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കാന്‍ അലി ഖാന് സാധിച്ചെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാതെ പരിക്കിന്റെ പിടിയില്‍പ്പെട്ട് സീസണ്‍ നഷ്ടമാവുകയായിരുന്നു. സിപിഎല്ലിലെ മികച്ച പ്രകടനമാണ് അലിഖാനെ കെകെആറിലെത്തിച്ചത്. എന്നാല്‍ പരിക്ക് അദ്ദേഹത്തിന് വില്ലനായി.2016ല്‍ അമേരിക്കന്‍ ടീമില്‍ അലി ഖാന്‍ അരങ്ങേറ്റം നടത്തി.

സിപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയെ പുറത്താക്കിയിരുന്നു.1 ഏകദിനത്തില്‍ നിന്ന് 1 വിക്കറ്റും 8 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 23 വിക്കറ്റും 36 ടി20യില്‍ നിന്ന് 38 വിക്കറ്റുമാണ് അലിഖാന്റെ സമ്പാദ്യം. കഴിഞ്ഞിടെ ഐപിഎല്ലിലേക്ക് തന്നെ പരിഗണിക്കുന്ന വിവരം കെകെആര്‍ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുപോയ അനുഭവം അലി ഖാന്‍ പങ്കുവെച്ചിരുന്നു. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കെകെആര്‍ ഇറങ്ങുന്നുണ്ട്. ബാറ്റിങ് നിരയുടെ മോശം ഫോമാണ് നിലവില്‍ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. സീസണില്‍ എട്ട് മത്സരത്തില്‍ നിന്ന് നാല് ജയമാണ് കെകെആര്‍ നേടിയത്.

Story first published: Sunday, October 18, 2020, 14:27 [IST]
Other articles published on Oct 18, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+