Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കരിയറില്‍ കണ്ട ഏറ്റവും മികച്ച നായകനാര്? തുറന്ന് പറഞ്ഞ് സ്‌കോട്ട് സ്‌റ്റൈറിസ്

ദുബായ്: ന്യൂസീലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് സ്‌കോട്ട് സ്‌റ്റൈറിസ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിഎസ്‌കെയ്ക്കുവേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അവതാരകനായും കമന്റേറ്ററായും സജീവമാണ്. ഇപ്പോഴിതാ തന്റെ കരിയറില്‍ കണ്ട ഏറ്റവും മികച്ച നായകന്‍ ആരെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുകയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പരിപാടിയിലൂടെയാണ് സ്റ്റൈറിസ് ഇക്കാര്യം പങ്കുവെച്ചത്. നിലവിലെ സിഎസ്‌കെ മുഖ്യ പരിശീലകനും മുന്‍ ന്യൂസീലന്‍ഡ് നായകനുമായിരുന്ന സ്റ്റീഫന്‍ ഫ്‌ളമിങ്ങിനെയാണ് സ്റ്റൈറിസ് മികച്ച നായകനെന്ന് വിശേഷിപ്പിച്ചത്.

'ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച നായകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങാണ്. അദ്ദേഹം നായകനായിരുന്നപ്പോഴുള്ളതുപോലെ തന്നെയാണ് പരിശീലകനായിരിക്കുമ്പോള്‍. നിലവിലെ സിഎസ്‌കെയുടെ പ്രകടനത്തില്‍ അദ്ദേഹം ഒട്ടും സംതൃപ്തനല്ല. അത് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് വ്യക്തമാകുന്നുണ്ട്'-സ്റ്റൈറിസ് പറഞ്ഞു.

scottstyris-

ഈ സീസണില്‍ സിഎസ്‌കെ ആറ് മത്സരത്തില്‍ രണ്ട് മത്സരം മാത്രമാണ് വിജയിച്ചത്. നാല് മത്സരത്തില്‍ പരാജയപ്പെട്ടു. ശക്തമായ തിരിച്ചുവരവ് ഓരോ മത്സരത്തിന് ശേഷവും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പിഴവുകള്‍ ആവര്‍ത്തിച്ച് സിഎസ്‌കെ നിരാശപ്പെടുത്തുന്നു. ഇതിന്റെ സമ്മര്‍ദ്ദം ഫ്‌ളമിങ്ങിന്റെ മുഖത്ത് നിന്ന് മനസിലാക്കാം. സ്റ്റൈറിസിന്റെ അഭിപ്രായത്തെ പിന്തുണച്ച് ബ്രയാന്‍ ലാറയും സംസാരിച്ചു. താരങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് തന്നെ ഫ്‌ളമിങ് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹത്തിന് സ്വന്തമായി മൈതാനത്തിറങ്ങി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നുമാണ് ലാറ അഭിപ്രായപ്പെട്ടത്. ഈ സീസണില്‍ സിഎസ്‌കെയുടെ ബാറ്റിങ് നിരയാണ് ഏറ്റവും നിരാശപ്പെടുത്തുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച സീനിയര്‍ താരങ്ങളുടെ നീണ്ട നിര തന്നെ സിഎസ്‌കെയ്ക്ക് ഒപ്പമുണ്ട്. ഇവരില്‍ സ്ഥിരയതുള്ള ഒരാള്‍ പോരുമില്ല. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 10 റണ്‍സിനാണ് സിഎസ്‌കെ തോറ്റത്. മധ്യനിരയില്‍ കേദാര്‍ ജാദവിന്റെ മെല്ലപ്പോക്കാണ് സിഎസ്‌കെയുടെ തോല്‍വിക്ക് കാരണം. ഇതിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ കെകെആര്‍ സ്പിന്നിനെ പരീക്ഷിക്കുന്നതിനാല്‍ സ്പിന്നിനെതിരേ നന്നായി കളിക്കുന്ന ജാദവിനെ ഇറക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഈ നീക്കം പൊളിഞ്ഞു, ടീം തോല്‍ക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം സിഎസ്‌കെയെ ഇത്രയും മോശം അവസ്ഥയില്‍ കണ്ടിട്ടില്ലെന്നും സ്‌റ്റൈറിസ് അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ 6 മത്സരത്തില്‍ നിന്ന് നാല് പോയിന്റുമായി സിഎസ്‌കെ ആറാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ തുടര്‍ ജയങ്ങള്‍ തന്നെ ടീമിനുവേണം.

Story first published: Friday, October 9, 2020, 19:20 [IST]
Other articles published on Oct 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+