Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അണ്ടര്‍ വാട്ടര്‍ ഡാന്‍സിലൂടെ പുതിയ ജഴ്‌സി പുറത്തിറക്കി മുംബൈ ഇന്ത്യന്‍സ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് ആരംഭിക്കാനിരിക്കെ പുതിയ ജഴ്‌സി പുറത്തിറക്കി മുംബൈ ഇന്ത്യന്‍സ്. നീല നിറത്തില്‍ത്തന്നെയുള്ള ജഴ്‌സിയുടെ ഇരു വശങ്ങളിലും ഷോള്‍ഡറിലും ഗോള്‍ഡന്‍ കളര്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ജഴ്‌സി ഇറക്കിയിരിക്കുന്നത്. ട്വിറ്ററില്‍ പുതിയ ജഴ്‌സിയുടെ വീഡിയോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്താണ് മുംബൈ ടീം ആരാധകരെ ജഴ്‌സി പരിചയപ്പെടുത്തിയത്.

ഇന്ത്യയുടെ ആദ്യ അണ്ടര്‍ വാട്ടര്‍ ഡാന്‍സറായ ഹൈഡ്രോമാനാണ് ജഴ്‌സി പരിചയപ്പെടുത്തുന്ന വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. വെള്ളത്തിനടിയില്‍ വെച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ശ്രദ്ധേയം. ആദ്യമായാണ് ഒരു ടീം അണ്ടര്‍വാട്ടര്‍ വീഡിയോയിലൂടെ തങ്ങളുടെ ജഴ്‌സി പ്രകാശനം ചെയ്യുന്നത്. വെള്ളത്തിനടിയില്‍ ഓക്‌സിജന്‍ ലഭിക്കാനുള്ള യാതൊരു സാങ്കേതിക സഹായവും ഇല്ലാതെയാണ് ഹൈഡ്രോമാന്‍ മുംബൈയുടെ ജഴ്‌സിയണിഞ്ഞ് വെള്ളത്തില്‍ നിര്‍ത്തം വെച്ചിരിക്കുന്നത്.

minewjersey

സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രതികരണമാണ് ജഴ്‌സിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജഴ്‌സി സ്‌പോണ്‍സറായ സാംസങ്ങിന്റെ പേര് ജഴ്‌സിയുടെ മുന്‍ വശത്ത് തന്നെയുണ്ട്. ഐപിഎല്ലിന്റെ തുടക്ക സീസണ്‍ മുതല്‍ നീല ജഴ്‌സിയാണ് മുംബൈ ഉപയോഗിക്കുന്നത്. നാല് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ഏക ടീം മുംബൈയാണ്. ഇത്തവണയും കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍ നിരയിലാണ് മുംബൈ. മഹേല ജയവര്‍ധന മുഖ്യ പരിശീലകനായുള്ള മുംബൈയെ നയിക്കുന്നത് ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ്.

സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ആഗസ്റ്റ് 21ന് യുഎഇയിലെത്തിയ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ ആറ് ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച വൈകുന്നേരം പരിശീലനം ആരംഭിച്ചിരുന്നു. യുഎയില്‍ കടുത്ത ചൂട് കാലാവസ്ഥ ആയതിനാല്‍ വൈകുന്നേരമാണ് ടീമുകള്‍ പരിശീലനം നടത്തുന്നത്. അബുദാബിയിലാണ് മുംബൈ താരങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിലും ബയോ ബബിള്‍ സുരക്ഷയില്‍ത്തന്നെയാവും താരങ്ങളുടെ പരിശീലനും താമസവുമെല്ലാം നടക്കുക. കോവിഡിനെത്തുടര്‍ന്ന് അഞ്ച് മാസത്തോളം താരങ്ങള്‍ക്ക് പരിശീലനം നടത്താന്‍ സാധിക്കാതിരുന്നതിനാല്‍ താളം കണ്ടെത്താന്‍ മികച്ച പരിശീലനം തന്നെ അത്യാവശ്യമാണ്. .

ആദ്യ പരിശീലനത്തിന് ശേഷം മികച്ച അനുഭവമായിരുന്നു അതെന്നും വീണ്ടും പരിശീലനം ആരംഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മുംബൈ നായകന്‍ രോഹിത് ശര്‍മയും പേസര്‍ ജസ്പ്രീത് ബൂംറ,ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവ് തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരുന്നു. വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു,രാജസ്ഥാന്‍ റോയല്‍സ്,കിങ്‌സ് ഇലവന്‍ പഞ്ചാബ് തുടങ്ങിയ ടീമുകളും ഇതിനോടകം പരിശീലനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് ബാധ സ്ഥിരീകരിച്ചതിനാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലനം ആരംഭിക്കാന്‍ വൈകും..

വീഡിയോ കാണാം

Story first published: Sunday, August 30, 2020, 15:49 [IST]
Other articles published on Aug 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+