വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'ആരെയും എഴുതിത്തള്ളരുത്'; രാജസ്ഥാന്‍ X പഞ്ചാബ് മത്സരത്തെക്കുറിച്ച് ആനന്ദ് മഹീന്ദ്ര

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു ഇന്നലെ നടന്ന രാജസ്ഥാന്‍-പഞ്ചാബ് മത്സരം. 224 എന്ന കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും പഞ്ചാബിനെ രാജസ്ഥാന്‍ മറികടന്നു. രാഹുല്‍ തെവാത്തിയ എന്ന താരത്തിന്റെ അപ്രതീക്ഷിത ബാറ്റിങ് വെടിക്കെട്ടാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്. 17 ഓവര്‍ വരെ പഞ്ചാബിന് അനുകൂലമായി നിന്ന മത്സരമാണ് പിന്നീട് രാജസ്ഥാന്‍ പിടിച്ചെടുത്തത്. ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണും പഞ്ചാബിന്റെ മായങ്ക് അഗര്‍വാളും കെ എല്‍ രാഹുലുമെല്ലാം മികച്ച ബാറ്റിങ് വിരുന്നാണ് ആരാധകര്‍ക്കൊരുക്കിയത്.

IPL 2020 : RR win over KXIP has 'lessons for life', says Anand Mahindra | Oneindia Malayalam

ഇപ്പോഴിതാ രാജസ്ഥാന്റെ വിജയത്തിന് ശേഷം മഹീന്ദ്രയുടെ എംഡിയായ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ശ്രദ്ധപിടിച്ചുപറ്റുകയാണ്. ആരെയും എഴുതിത്തള്ളരുത് എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. 'ദശലക്ഷകണക്കിന് കണ്ണുകള്‍ ഐപിഎല്ലിനെ പിന്തുടരുന്നത് എന്തുകൊണ്ടാണെന്ന് ഈ മത്സരം കണ്ട എല്ലാവര്‍ക്കും മനസിലാകും. ജീവിതത്തിനുള്ള പാഠങ്ങള്‍ ഇവിടെ കുറവാണ്. ഒരിക്കലും കീഴടങ്ങരുത്. ആരെയും ഒരിക്കലും എഴുതിത്തള്ളരുത്. എന്തും സാധ്യമാണ്. പരിധിയില്ലെന്ന് അംഗീകരിക്കുക. ആ മനോഭാവത്തോടെ ആഴ്ച ആരംഭിക്കുക'-എന്നാണ് ആനന്ദ് ട്വിറ്ററില്‍ കുറിച്ചത്.

kxipvsrr

മത്സരത്തില്‍ രാഹുല്‍ തെവാത്തിയയുടെ പ്രകടനമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. റോബിന്‍ ഉത്തപ്പയേയും റിയാന്‍ പരാഗിനെയും തഴഞ്ഞ നാലാമനായി തെവാത്തിയ ക്രീസിലെത്തിയപ്പോള്‍ രാജസ്ഥാന്‍ പ്രതീക്ഷിച്ചതിന് വിപരീതമായാണ് കാര്യങ്ങള്‍ നടന്നത്. ഷാര്‍ജയിലെ ചെറിയ മൈതാനത്ത് സ്പിന്നിനെ ആക്രമിക്കാന്‍ രാജസ്ഥാന്‍ നിയോഗിച്ച തെവാത്തിയ പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ കഷ്ടപ്പെട്ടു. എല്ലാവരും സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ തെവാത്തിയയെ ശപിച്ച് തുടങ്ങിയപ്പോഴും പതറാതെ ബാറ്റുവീശിയ തെവാത്തിയ വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ കൈയടിപ്പിച്ചു.

ഷെല്‍ടോണ്‍ കോട്രലിന്റെ ഒരോവറില്‍ അഞ്ച് സിക്‌സര്‍ പറത്തി കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയുമായി തെവാത്തിയ മടങ്ങുമ്പോള്‍ രാജസ്ഥാന് വിജയം കൈയെത്തും ദൂരത്തായിരുന്നു. വാലറ്റത്ത് ജോഫ്ര ആര്‍ച്ചറും ടോം കറാനും ചേര്‍ന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുമ്പോള്‍ ആരാധകരുടെ കൈയടി തെവാത്തിയക്കായിരുന്നു. എഴുതിത്തള്ളിയിടത്തും നിന്നും ഫിനിക്‌സ് പക്ഷിയെപ്പോലെയുള്ള താരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് രാജസ്ഥാന് അത്ഭുത വിജയം സമ്മാനിച്ചത്. മത്സരത്തില്‍ പഞ്ചാബിന്റെ മായങ്ക് അഗര്‍വാളിന്റെ സെഞ്ച്വറി പ്രകടനവും കെ എല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറി പ്രകടനവുമാണ് സഞ്ജുവിന്റെയും സ്മിത്തിന്റെയും തെവാത്തിയുടെയും പോരാട്ട വീര്യത്തിന് മുന്നില്‍ മുട്ടുമടക്കിയത്.

Story first published: Monday, September 28, 2020, 13:33 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X