Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആര്‍സിബി വിജയിക്കാന്‍ കാരണം ആ ഇന്ത്യന്‍ ബൗളര്‍, ഗംഭീരമായ ഓവറായിരുന്നുവെന്ന് കോലി!!

ദുബായ്: ആര്‍സിബിയുടെ വിജയത്തില്‍ പ്രധാന കാരണത്തെ വെളിപ്പെടുത്തി വിരാട് കോലി. ഒരു പേസ് ബൗളറാണ് എല്ലാത്തിനും പിന്നിലെന്ന് കോലി പറയുന്നു. അതേസമയം തന്നെ സൂപ്പര്‍ ഓവറില്‍ താനും ഡിവില്യേഴ്‌സും ഇറങ്ങാന്‍ ബോധപൂര്‍വമാണ് തീരുമാനിച്ചത്. എബി ഡിവില്യേഴ്‌സുമായി തനിക്ക് നല്ല രീതിയില്‍ കളിക്കാന്‍ കഴിയുമെന്നതും, വിജയത്തിലെത്തിക്കാന്‍ സാധിക്കുമെന്നതുമാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും കോലി പറഞ്ഞു. ചില താരങ്ങള്‍ വിജയത്തില്‍ നിര്‍ണായകമായതായും കോലി വ്യക്തമാക്കി.

അവനാണ് ഹീറോ

അവനാണ് ഹീറോ

ആര്‍സിബിയുടെ വിജയത്തിന് പിന്നിലെ പേസ് ബൗളര്‍ നവദീപ് സെയ്‌നിയാണെന്ന് കോലി പറയുന്നു. സൂപ്പര്‍ ഓവറില്‍ അതി ഗംഭീരമായിട്ടാണ് അദ്ദേഹം പന്തെറിഞ്ഞത്. തന്റെ ടീമിനെ വിജയത്തിലെത്തിച്ചത് സെയ്‌നി അത്രയ്ക്കും മികച്ച ഓവറായിരുന്നു. അതും ഹര്‍ദിക് പാണ്ഡ്യക്കും കിരോണ്‍ പൊള്ളാര്‍ഡിനുമെതിരെയാണ് അദ്ദേഹം പന്തെറിഞ്ഞത്. നീളമേറിയ ബൗണ്ടറികള്‍ യോര്‍ക്കറുകള്‍ എറിയുന്നതിന് സെയ്‌നിയെ സഹായിച്ചിട്ടുണ്ട്. ആത്മവിശ്വാസം അതുകൊണ്ട് അദ്ദേഹം പന്തെറിയുമ്പോള്‍ ഉണ്ടായിരുന്നു. മികച്ച പേസും വൈഡ് യോര്‍ക്കറും കൃത്യമായി സെയ്‌നി ഉപയോഗിച്ചുവെന്നും കോലി പറഞ്ഞു.

എന്തുകൊണ്ട് സൂപ്പര്‍ ഓവറില്‍

എന്തുകൊണ്ട് സൂപ്പര്‍ ഓവറില്‍

ഡിവില്യേഴ്‌സിനൊപ്പം സൂപ്പര്‍ ഓവറില്‍ ഇറങ്ങിയ തീരുമാനത്തെ കുറിച്ചും കോലി വിശദീകരിച്ചു. ഞാനും ഡിവില്യേഴ്‌സും ടീമിനെ വിജയിപ്പിക്കാന്‍ കഴിവുള്ള ബെസ്റ്റ് ഗയ്‌സാണ്. ടീമിന്റെ ഏറ്റവും നല്ല ഓപ്ഷനും ഇത് തന്നെയായിരുന്നു. അതേസമയം ടീം രണ്ട് പോയിന്റുകള്‍ നേടി എന്നതാണ് ഏറ്റവും വലിയ കാര്യം. അതും തുടക്കത്തില്‍ തന്നെ രണ്ട് പോയിന്റുകള്‍ നേടുന്നത് ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. മുംബൈ ഗംഭീരമായി കളിച്ചു എന്ന് തന്നെ പറയാം. ഒരുപാട് ട്വിസ്റ്റുകള്‍ ഉള്ള മത്സരമായിരുന്നു ഇത്. ഞങ്ങള്‍ നന്നായി ബാര്‌റ് ചെയ്തിരുന്നു. എന്നാല്‍ മുംബൈ രണ്ടാം പകുതിയില്‍ തകര്‍പ്പനടിയാണ് നടത്തിയത്. പൊള്ളാര്‍ഡും കിഷനും തകര്‍ത്തടിച്ചെന്നും കോലി പറഞ്ഞു.

ടീമിന് കരുത്താവും

ടീമിന് കരുത്താവും

എബി ഒരുപാട് കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നത്. അദ്ദേഹത്തെ പോലെയായിരുന്നെങ്കില്ലെന്ന് ഞാന്‍ കരുതുന്നുണ്ടെന്നും കോലി പറഞ്ഞു. ഡിവില്യേഴ്‌സ് കളിച്ച ഷോട്ടുകള്‍ എല്ലാം മനോഹരമായിരുന്നു. അത്രയ്ക്കും മികച്ചത് ഡിവില്യേഴ്‌സിന് മാത്രമേ സാധിക്കൂ. അദ്ദേഹം വളരെ എളിമയുള്ള ജീവിതമാണ് നയിക്കുന്നത്.ഒരുപാട് ക്രിക്കറ്റൊന്നും കാണില്ല. ജീവിതം ആസ്വദിക്കുന്നു. ഐപിഎല്ലില്‍ കളിക്കാനെത്തുമ്പോള്‍ അതുകൊണ്ട് തന്നെ വളരെ റിലാക്‌സായിട്ടാണ് വരുന്നത്. അതുകൊണ്ട് ഇത്രയും മികച്ച പ്രകടനം ഡിവില്യേഴ്‌സില്‍ നിന്ന് ലഭിക്കുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ നല്ല രീതിയില്‍ പന്തെറിഞ്ഞെന്നും കോലി പറഞ്ഞു.

മെച്ചപ്പെടുത്തേണ്ടത് അക്കാര്യം

മെച്ചപ്പെടുത്തേണ്ടത് അക്കാര്യം

ആര്‍സിബിക്ക് ഒറ്റ കാര്യത്തിലാണ് മെച്ചപ്പെടാനുള്ളത്. ഫീല്‍ഡിംഗ് ടീമില്‍ ഇനിയും മെച്ചപ്പെടാനുണ്ട്. അതിലാണ് ഇനി ശ്രദ്ധ. ആര്‍സിബിക്ക് ലഭിച്ച ചാന്‍സുകള്‍ മുതലെടുത്തിരുന്നെങ്കിലും മത്സരത്തില്‍ ഞങ്ങള്‍ നേരത്തെ ജയിക്കുമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ ഫീല്‍ഡര്‍മാര്‍ക്ക് സാധിക്കുന്നില്ല. അതില്‍ കൂടുതല്‍ മെച്ചപ്പെടുത്താനുണ്ടെന്നും കോലി പറഞ്ഞു. അതേസമയം ജസ്പ്രീത് ബുംറയെ നേരിടാന്‍ കൂടിയാണ് സൂപ്പര്‍ ഓവറില്‍ ഞാനും ഡിവില്യേഴ്‌സും ഇറങ്ങിയത്. ദൂരമേറിയ ബൗണ്ടറികള്‍ കണ്ടാണ് ബുംറ എറിയാനെത്തിയത്. ബൗണ്ടറികള്‍ സാധ്യമല്ല എന്ന് അറിയാമായിരുന്നു. പരമാവധി റണ്‍സ് ഒാടിയെടുക്കുക കൂടി ഇതിന്റെ തന്ത്രമായിരുന്നുവെന്ന് കോലി പറഞ്ഞു.

Story first published: Tuesday, September 29, 2020, 16:45 [IST]
Other articles published on Sep 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+