For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആ ബീമര്‍ സെയ്‌നി മന:പ്പൂര്‍വം എറിഞ്ഞു, എന്തുകൊണ്ട് മാപ്പുപറഞ്ഞില്ലെന്ന് ഗവാസ്‌കര്‍

By Vaisakhan MK

ദുബായ്: ബാംഗ്ലൂരിന്റെ ബൗളര്‍ നവദീപ് സെയ്‌നിയുടെ ബീമര്‍ വലിയ വിവാദമാകുന്നു. ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റ്‌സ്മാന്‍ മാര്‍ക്കസ് സ്റ്റോയിനിസിന് നേരെയായിരുന്നു താരം ബീമര്‍ എറിഞ്ഞത്. എന്നാല്‍ ഇത് മനപ്പൂര്‍വം എറിഞ്ഞതാണെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. അത് സെയ്‌നിയുടെ പിന്നീടുള്ള നടപടികളില്‍ നിന്ന് വ്യക്തമാകുമെന്നും ഗവാസ്‌കര്‍ പറഞ്ഞു. രാജസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലും സെയ്‌നി ബീമര്‍ എറിഞ്ഞിരുന്നു. എന്നാല്‍ ഈ പന്ത് പതിച്ചത് രാഹുല്‍ തേവാത്തിയയുടെ ദേഹത്താണ്. അന്ന് പന്ത് പതിച്ച് തേവാത്തിയ നിലത്ത് വീഴുകയും ചെയ്തിരുന്നു.

1

സ്റ്റോയിനിസിനെതിരെ എറിഞ്ഞത് കുറച്ച് കൂടി കടുപ്പമേറിയായിരുന്നു. ഇതാണ് ഗവാസ്‌കര്‍ വിമര്‍ശിച്ചത്. മത്സരത്തിനിടെയുള്ള കമന്ററിയില്‍ സെയ്‌നി ഇത് മനപ്പൂര്‍വം ചെയ്തതാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. പന്ത് കൈയിലിടിച്ചെങ്കിലും സെയ്‌നി ക്ഷമ ചോദിച്ചില്ലെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാണിച്ചു. ഇത് മനപ്പൂര്‍വമായി എറിഞ്ഞ ബീമറാണെന്ന വാദത്തെ അംഗീകരിക്കുന്നതാണ്. വളരെ വേഗത്തിലുള്ള പന്തായിരുന്നു അത്. ഒരു യോര്‍ക്കര്‍ ഒരിക്കലും ഇത്രയും ഉയരത്തില്‍ വരില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു. നിങ്ങളൊരു ഫുള്‍ യോര്‍ക്കറാണ് എറിയുന്നതെങ്കില്‍ അത് അരക്കെട്ടിന് താഴെ മാത്രമേ വരൂ. ഇതുപോലെ മുകളിലേക്ക് വരില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.

സെയ്‌നിയുടെ കൈയ്യില്‍ നിന്ന് ആ പന്ത് വഴുതി പോയതാണെന്ന് ഒരിക്കലും പറയാനാവില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു. ആ പന്ത് അരയ്ക്ക് മുകളിലേക്ക് വന്ന് ഇടിക്കേണ്ടതായിരുന്നു. ഭാഗ്യം അത് സംഭവിച്ചില്ലെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി. അതേസമയം അപകടകരമായി പന്തെറിഞ്ഞതിന് നോബോള്‍ വിളിക്കാനും അമ്പയര്‍ മറന്നില്ല. എന്നാല്‍ സെയ്‌നി ഈ പന്തില്‍ നിരാശനായിരുന്നു. തന്റെ ഓവറില്‍ ധാരാളം റണ്‍സ് വിട്ട് നല്‍കുന്നതും സെയ്‌നിയെ നിരാശനാക്കിയിരുന്നു. അതുകൊണ്ട് തന്നെ ബീമര്‍ എറിഞ്ഞിട്ടും സ്‌റ്റോയിനിസിനോട് ക്ഷമ ചോദിക്കാന്‍ സെയ്‌നി തയ്യാറിയില്ല.

അതേസമയം സെയ്‌നിയുടെ ബീമറിലും ക്ഷമ ചോദിക്കാത്തതിലും രോഷാകുലനായിരുന്നു സ്‌റ്റോയിനിസ്. അടുത്ത പന്തില്‍ ബൗണ്ടറിയടിച്ചാണ് സ്റ്റോയിനിസ് രോഷം പ്രകടിപ്പിച്ചത്. സെയ്‌നിയോട് കോര്‍ക്കുകയും ചെയ്തു അദ്ദേഹം. റണ്‍സ് വഴങ്ങിയ ശേഷം സ്‌റ്റോയിനിസിനോട് ക്ഷമ ചോദിക്കാന്‍ സെയ്‌നി തയ്യാറായി. എന്നാല്‍ കാര്യങ്ങള്‍ അപ്പോഴേക്കും കൈവിട്ട് പോയിരുന്നു. സാധാരണ ഇത്തരം അപകടകരമായ പന്തുകള്‍ എറിയുമ്പോള്‍ ബൗളര്‍മാര്‍ ബാറ്റ്‌സ്മാനോട് ക്ഷമ ചോദിക്കാറുണ്ട്. തേവാത്തിയയുടെ നെഞ്ചില്‍ സെയ്‌നിയുടെ ബീമര്‍ കൊണ്ടപ്പോള്‍ ഇതുപോലെ സെയ്‌നി ക്ഷമാപണം നടത്തിയിരുന്നു.

Story first published: Tuesday, October 6, 2020, 16:53 [IST]
Other articles published on Oct 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+