IPL 2020: പഞ്ചാബ് X ആര്‍സിബി- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍
ഷാര്‍ജ: ഷാര്‍ജയിലെ ചെറിയ മൈതാനത്ത് ബാറ്റിങ് വെടിക്കെട്ട് കാത്തിരുന്നവരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പഞ്ചാബ്-ആര്‍സിബി മത്സരത്തില്‍ കണ്ടത്. ടോസ് നേടിയ ആര്‍സിബി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ 200ലധികം സ്‌കോര്‍ പ്രതീക്ഷിച്ചെങ്കിലും 171 എന്ന ശരാശരി സ്‌കോറില്‍ ഒതുങ്ങി. മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന്റെ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ക്രിസ് ഗെയ്‌ലുമെല്ലാം തിളങ്ങിയിട്ടും അവസാന പന്ത് വരെ വിജയത്തിനായി പഞ്ചാബിന് കാത്തിരിക്കേണ്ടി വന്നു. എട്ട് വിക്കറ്റിന് ആര്‍സിബിയെ തളച്ചതോടെ പ്ലേ ഓഫ് പ്രതീക്ഷ പൂര്‍ണ്ണമായും പഞ്ചാബ് കൈവിട്ടിട്ടില്ല. ഇനിയുള്ള മത്സരങ്ങളിലെല്ലാം വിജയിക്കുകയും ഭാഗ്യം തുണയ്ക്കുകയും ചെയ്താല്‍ പഞ്ചാബിന് തിരിച്ചുവരാന്‍ സാധിക്കും. എന്തായാലും ആര്‍സിബി-പഞ്ചാബ് പോരാട്ടത്തില്‍ തീര്‍ത്തും നിറം മങ്ങിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

എബി ഡിവില്ലിയേഴ്‌സ് (ആര്‍സിബി)
ഷാര്‍ജയില്‍ കെകെആറിനെതിരായ മത്സരത്തില്‍ കത്തിക്കയറിയ എബി ഡിവില്ലിയേഴ്‌സ് പഞ്ചാബിനെതിരേ അമ്പേ പരാജയപ്പെട്ടു. പതിവില്‍ നിന്ന് വ്യത്യസ്തമായി ആറാം നമ്പറില്‍ എബിഡിയെ ഇറക്കി റണ്‍സ് നിരക്ക് ഉയര്‍ത്താനുള്ള ആര്‍സിബിയുടെ ശ്രമം പാളുകയായിരുന്നു. 18ാം ഓവറില്‍ മുഹമ്മദ് ഷമിയെ കൂറ്റന്‍ അടിക്ക് ശ്രമിച്ച് ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 5 പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് ഡിവില്ലിയേഴ്‌സിന് നേടാനായത്.
ഡിവില്ലിയേഴ്‌സ് ഇറങ്ങേണ്ട നാലാം നമ്പറില്‍ വാഷിങ്ടണ്‍ സുന്ദറിനെ പരീക്ഷിക്കാനുള്ള തീരുമാനമാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. ഒരു പക്ഷേ പതിവ് സ്ഥാനത്ത് ഡിവില്ലിയേഴ്‌സ് കളിച്ചിരുന്നെങ്കില്‍ 200ന് മുകളിലേക്ക് ആര്‍സിബിയുടെ സ്‌കോര്‍ എത്താന്‍ സാധ്യത ഉണ്ടായിരുന്നു. 150നുള്ളില്‍ ഒതുങ്ങേണ്ടിയിരുന്ന ആര്‍സിബിയെ ക്രിസ് മോറിസിന്റെ (8 പന്തില്‍ 25) പ്രകടനമാണ് 171 എന്ന സ്‌കോറിലേക്ക് എത്തിച്ചത്. ഷമി എറിഞ്ഞ 20ാം ഓവറില്‍ 24 റണ്‍സാണ് മോറിസും ഉദാനയും ചേര്‍ന്ന് നേടിയത്.

വാഷിങ്ടണ്‍ സുന്ദര്‍ (ആര്‍സിബി)
ആര്‍സിബി വിജയിച്ച അവസാന മത്സരങ്ങളിലെല്ലാം ശ്രദ്ധയ പ്രകടനം പുറത്തെടുത്ത താരമാണ് വാഷിങ്ടണ്‍ സുന്ദര്‍. ഇക്കഴിഞ്ഞ മത്സരങ്ങളില്‍ മിക്കതിലും പവര്‍പ്ലേയിലടക്കം തകര്‍പ്പന്‍ ബൗളിങ് വാഷിങ്ടണ്‍ കാഴ്ചവെച്ചിരുന്നു. എന്നാല്‍ പഞ്ചാബിനെതിരേ താരം പന്തുകൊണ്ടും ബാറ്റുകൊണ്ടും നിരാശപ്പെടുത്തി. എബിഡിയുടെ സ്ഥാനത്ത് നാലാമനായി എത്തിയ വാഷിങ്ടണ്‍ 14 പന്തില്‍ നേടിയത് വെറും 13 റണ്‍സ്. പന്തെറിയാനെത്തിയപ്പോള്‍ നാല് ഓവറില്‍ 38 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല.

മുഹമ്മദ് സിറാജ് (ആര്‍സിബി)
ആരാധകര്‍ പലപ്പോഴും തല്ലുകൊള്ളി ബൗളര്‍മാരുടെ കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്ന താരമാണ് മുഹമ്മദ് സിറാജ്. റണ്‍സ് വഴങ്ങുന്നതില്‍ ഒരു മടിയും കാട്ടാറില്ലാത്ത താരം ഇത്തവണ തരക്കേടില്ലാത്ത രീതിയില്‍ പന്തെറിയുന്നുണ്ടായിരുന്നു. എന്നാല്‍ പഞ്ചാബിനെതിരേ തീര്‍ത്തും നിരാശപ്പെടുത്തി. 3 ഓവര്‍ എറിഞ്ഞ താരം വിട്ടുകൊടുത്തത് 44 റണ്‍സാണ്. ഒരു വിക്കറ്റ് പോലും നേടാനായില്ല. രാഹുലും ഗെയ്‌ലും കണക്കിന് സിറാജിനെ ശിക്ഷിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications