
അജിന്‍ക്യ രഹാനെ (ഡല്‍ഹി)
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മൂന്നാം നമ്പറുകാരനായ അജിന്‍ക്യ രഹാനെ ഇത്തവണ ലഭിച്ച രണ്ട് അവസരത്തിലും നിറം മങ്ങി. ഡല്‍ഹിക്കെതിരേ 9 പന്തുകള്‍ നേരിട്ട് വെറും 2 റണ്‍സാണ് രഹാനെ നേടിയത്. അതും പവര്‍പ്ലേയില്‍.ജോഫ്ര ആര്‍ച്ചറിന്റെ അതിവേഗ ബൗളുകളെ നേരിടുന്നതില്‍ രഹാനെ പരാജയപ്പെട്ടു. ആര്‍ച്ചറെ അതിര്‍ത്തി കടത്താനുള്ള രഹാനെയുടെ ശ്രമം റോബിന്‍ ഉത്തപ്പയുടെ കൈകളില്‍ സുരക്ഷിതമായി അവസാനിക്കുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ രഹാനെക്ക് ഡല്‍ഹിക്കൊപ്പം അവരോട് മധുര പ്രതികാരം ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിനത് സാധിച്ചില്ല. എന്നാല്‍ മികച്ച ഫീല്‍ഡിങ് പ്രകടനവുമായി രഹാനെ കൈയടി നേടിയിരുന്നു.

സ്റ്റീവ് സ്മിത്ത് (രാജസ്ഥാന്‍)
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത് തുടര്‍ച്ചയായി പരാജയപ്പെടുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ താരത്തിന് പിന്നീടുള്ള മത്സരങ്ങളിലൊന്നും തിളങ്ങാന്‍ സാധിച്ചില്ല. ഡല്‍ഹിക്കെതിരെയും അദ്ദേഹം നിരാശപ്പെടുത്തി. സ്റ്റോക്‌സും ബട്‌ലറും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിട്ടും സ്മിത്തിന് ടീമിനെ മുന്നോട്ട് നയിക്കാനായില്ല. നാല് പന്തില്‍ 1 റണ്‍സെടുത്ത സ്മിത്തിനെ അശ്വിന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മൂന്നാം നമ്പറിലാണ് സ്മിത്ത് ബാറ്റിങ്ങിനിറങ്ങുന്നത്. സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ ഇറക്കി സ്മിത്ത് നാലാം നമ്പറില്‍ ഇറങ്ങിയാല്‍ ടീമിനത് കൂടുതല്‍ ഗുണം ചെയ്‌തേക്കും. മധ്യനിരയില്‍ സഞ്ജുവിന്റെ പ്രകടനം അത്ര മികച്ചതല്ല.

പൃത്ഥ്വി ഷാ (ഡല്‍ഹി)
പവര്‍പ്ലേയില്‍ ഡല്‍ഹിയുടെ പ്രതീക്ഷകള്‍ പൃത്ഥ്വി ഷായിലാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് പൃത്ഥ്വിക്ക് അവസാന രണ്ട് മത്സരങ്ങളിലും തിളങ്ങാന്‍ സാധിച്ചില്ല. രാജസ്ഥാനെതിരേ നേരിട്ട ആദ്യ പന്തില്‍ പൃത്ഥ്വി പുറത്തായി. ജോഫ്ര ആര്‍ച്ചറിന്റെ അതിവേഗ ഇന്‍ സ്വിങ്ങര്‍ പൃത്ഥ്വിയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു. പൃത്ഥ്വിയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ടത് ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ധവാന്റെയും ശ്രേയസിന്റെയും പ്രകടനം ടീമിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു.


Click it and Unblock the Notifications