IPL 2020: പഞ്ചാബ് X മുംബൈ- ആവേശ പോരാട്ടത്തില്‍ നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് പരാജയപ്പെടുത്തിയിരിക്കുകയാണ്. രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശ മത്സരത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈയെ പഞ്ചാബ് മുട്ടുകുത്തിച്ചത്. കെ എല്‍ രാഹുലും സംഘവും ജയത്തിനായി നടത്തിയ പോരാട്ടത്തിന് എതിരാളികള്‍ പോലും കൈയടിക്കാതിരിക്കില്ല. ബൗളിങ് നിരയുടെ പ്രകടനമാണ് ഇന്നലെ ശ്രദ്ധേയമായത്. മുംബൈക്ക് ജസ്പ്രീത് ബൂംറയെന്ന വജ്രായുധമുള്ളപ്പോള്‍ പഞ്ചാബ് തുറപ്പുചീട്ടാക്കിയത് മുഹമ്മദ് ഷമിയെ ആയിരുന്നു. മുംബൈ ആറ് റണ്‍സ് നേടാതെ ആദ്യ പവര്‍പ്ലേയില്‍ തളച്ചിട്ടത് ഷമിയുടെ ബൗളിങ് പ്രകടനമാണ്. രണ്ടാം സൂപ്പര്‍ ഓവര്‍ എറിഞ്ഞ പഞ്ചാബിന്റെ ക്രിസ് ജോര്‍ദാനും മികവ് കാട്ടി. മികച്ച പോരാട്ടം കണ്ട മത്സരത്തില്‍ നിരാശപ്പെടുത്തിയ മൂന്ന് താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)
മുംബൈ നായകന്‍ രോഹിത് ശര്‍മക്ക് ഇന്നലെ പിഴച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈക്കുവേണ്ടി 8 പന്തില്‍ 9 റണ്‍സാണ് രോഹിതിന് നേടാനായത്. ആദ്യ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങിയ രോഹിത് ഒരു പന്ത് ടോട്ട് ബോളാക്കിയത് മുംബൈക്ക് വലിയ തിരിച്ചടിയായി. ടീമിന്റെ തോല്‍വിയെ ഇത് ബാധിച്ചു. രണ്ടാം സൂപ്പര്‍ ഓവറില്‍ ഗ്രൗണ്ടില്‍ രോഹിത് ഇറങ്ങിയില്ല. കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ രണ്ടാം സൂപ്പര്‍ ഓവറില്‍ നയിച്ചത്. മുംബൈയുടെ തോല്‍വിയില്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിതിന് പങ്കുണ്ട്. മത്സരത്തിലെ രോഹിതിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (പഞ്ചാബ്)
ഓസീസിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീണ്ടും വീണ്ടും പരാജയപ്പെടുകയാണ്. മധ്യനിരയില്‍ പഞ്ചാബ് മാക്‌സ് വെല്ലില്‍ വളരെയധികം പ്രതീക്ഷവെക്കുന്നുണ്ടെങ്കിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. മുംബൈ മുന്നോട്ട് വെച്ച 177 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് മാക്‌സ് വെല്ലിന്റെ മികച്ച പ്രകടനം ആവിശ്യമായിരുന്നുവെങ്കിലും രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യത്തിന് മാക്‌സ് വെല്‍ പുറത്തായി. തരക്കേടില്ലാതെ പന്തെറിഞ്ഞെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ അദ്ദേഹം പൂര്‍ണമായും പരാജയപ്പെട്ടു. വരുന്ന മത്സരങ്ങളില്‍ മാക്‌സ് വെല്‍ പുറത്തിരിക്കാനുള്ള സാധ്യത കൂടുതലാണ്.

സൂര്യകുമാര്‍ യാദവ് (മുംബൈ)
മുംബൈയുടെ മൂന്നാം നമ്പറിലെ വിശ്വസ്തന്‍ സൂര്യകുമാര്‍ യാദവും ഇന്നലെ നിരാശപ്പെടുത്തി. നാല് പന്തുകള്‍ നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് സൂര്യകുമാര്‍ പുറത്തായത്. ഇത് മുംബൈയെ സമ്മര്‍ദ്ദത്തിലാക്കുകയും ടീമിന്റെ റണ്ണൊഴുക്കിന്റെ വേഗത കുറക്കുകയും ചെയ്തു. ഇഷാന്‍ കിഷന്‍ (7 പന്തില്‍ 7),ഹര്‍ദിക് പാണ്ഡ്യ (4 പന്തില്‍ 8) എന്നിവരുടെ പ്രകടനവും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications