IPL 2020: ഡല്‍ഹി X മുംബൈ- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ആദ്യ പ്ലേ ഓഫ് അവസാനിച്ചപ്പോള്‍ തകര്‍പ്പന്‍ ജയത്തോടെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ സീറ്റുറപ്പിച്ചിരുക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിനാണ് മുംബൈ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂംറയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ട്രന്റ് ബോള്‍ട്ടുമാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. ബാറ്റിങ്ങില്‍ സൂര്യകുമാര്‍ യാദവ് (51),ഇഷാന്‍ കിഷന്‍ (55*),ക്വിന്റന്‍ ഡീകോക്ക് (40),ഹര്‍ദിക് പാണ്ഡ്യ (37*) എന്നിവരെല്ലാം മുംബൈക്ക് വേണ്ടി തിളങ്ങി. തോറ്റെങ്കിലും ഫൈനലിലെത്താന്‍ ഒരവസരം കൂടി ഡല്‍ഹിക്ക് മുന്നിലുണ്ട്. ഒന്നാം പ്ലേ ഓഫില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

കഗിസോ റബാദ (ഡല്‍ഹി)
ഡല്‍ഹി ബൗളിങ് നിരയുടെ നട്ടെല്ല് ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയാണ്. സീസണിലുടെനീളം തകര്‍പ്പന്‍ ബൗളിങ് പുറത്തെടുത്തിരുന്ന റബാദ ഇന്നലെ മുംബൈക്കെതിരേ തീര്‍ത്തും നിരാശപ്പെടുത്തി. നാല് ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. ഡെത്ത് ഓവറുകളില്‍ മുംബൈ ബാറ്റ്‌സ്മാന്‍ കണക്കിന് റബാദയെ ശിക്ഷിച്ചു. 25 വിക്കറ്റുമായി സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് റബാദയുള്ളത്. ന്യൂബോളില്‍ റബാദയ്ക്ക് വേണ്ടത്ര അവസരം ലഭിക്കാതിരുന്നതും താരത്തിന്റെ പ്രകടനത്തെ ബാധിച്ചു. ആന്റിച്ച് നോക്കിയേ ഒരു വിക്കറ്റ് നേടിയെങ്കിലും നാല് ഓവറില്‍ വിട്ടുകൊടുത്തത് 50 റണ്‍സാണ്. ഇരുവരും നന്നായി തല്ലുവാങ്ങിയതാണ് ഡല്‍ഹിയുടെ തോല്‍വിക്കുള്ള പ്രധാന കാരണം.

റിഷഭ് പന്ത് (ഡല്‍ഹി)
ധോണിക്ക് പകരക്കാരനെന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ട റിഷഭ് പന്ത് ഇന്ന് ഭൂലോക ദുരന്തമാവുകയാണ്. സീസണിലുടെനീളം നിരാശപ്പെടുത്തുന്ന റിഷഭ് മുംബൈക്കെതിരെയും നിറം മങ്ങി. 9 പന്തുകള്‍ നേരിട്ട് വെറും 3 റണ്‍സാണ് റിഷഭ് നേടിയത്. ക്രുണാല്‍ പാണ്ഡ്യയെ സിക്‌സര്‍ പായിക്കാനുള്ള ശ്രമം സൂര്യകുമാര്‍ യാദവിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. പരിക്കും മോശം ഫിറ്റ്‌നസുമാണ് റിഷഭിന്റെ മോശം ഫോമിന്റെ കാരണം. ഓസീസ് പര്യടനത്തിനുള്ള ടീമില്‍ റിഷഭും ഭാഗമാണെങ്കിലും കളിക്കാന്‍ അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം.

രോഹിത് ശര്‍മ (മുംബൈ)
മുംബൈക്ക് നാല് തവണ ഐപിഎല്‍ കിരീടം സമ്മാനിച്ച രോഹിത് ശര്‍മയുടെ പ്രകടനം ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. പരിക്കും ഫിറ്റ്‌നസ് കുറവും വേട്ടയാടുന്ന രോഹിത് ഡല്‍ഹിക്കെതിരേ നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്തായി. ആര്‍ അശ്വിന്റെ മുന്നില്‍ രോഹിത് എല്‍ബിയില്‍ കുരങ്ങുകയായിരുന്നു. പന്ത് സ്റ്റംപിന് മുകളിലൂടെയാണ് കടന്ന് പോയതെങ്കിലും റിവ്യൂ ചെയ്യാന്‍ രോഹിത് തയ്യാറാകാത്തതിനാല്‍ ഗോള്‍ഡന്‍ ഡെക്കായി പുറത്തുപോയി. ഫൈനലില്‍ രോഹിത് പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications