For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ആര്‍സിബി X കെകെആര്‍- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍

ഷാര്‍ജ: ഐപിഎല്ലില്‍ കെകെആര്‍-ആര്‍സിബി മത്സരം ബാറിങ് നിരയുടെ ശക്തി പരീക്ഷിക്കപ്പെടുന്നതായിരിക്കും എന്ന് കരുതിയിരുന്നവര്‍ക്ക് തെറ്റി. കെകെആറിനെ ചിത്രത്തിലേ ഇല്ലാതാക്കുന്ന പ്രകടനമാണ് ആര്‍സിബി കാഴ്ചവെച്ചത്. എബി ഡിവില്ലിയേഴ്‌സ് (73*) വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 194 എന്ന മികച്ച സ്വന്തമാക്കി. മറുപടിക്കിറങ്ങിയ കെകെആറിനെ 112 റണ്‍സിലേക്ക് ആര്‍സിബി ബൗളര്‍മാര്‍ ഒതുക്കിയതോടെ 82 റണ്‍സ് ജയം ടീം സ്വന്തമാക്കി. സീസണില്‍ 7 മത്സരത്തില്‍ നിന്ന് 5 ജയം സ്വന്തമാക്കി പോയിന്റ് പട്ടികയില്‍ മൂന്നാമതാണ് ആര്‍സിബി. ആരാധകര്‍ വളരെയേറെ പ്രതീക്ഷിച്ചെങ്കിലും ആര്‍സിബി-കെകെആര്‍ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

പാറ്റ് കമ്മിന്‍സ് (കെകെആര്‍)

പാറ്റ് കമ്മിന്‍സ് (കെകെആര്‍)

ഐപിഎല്‍2020 താരലേലത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലത്തിന് വിറ്റുപോയ താരമാണ് പാറ്റ് കമ്മിന്‍സ്. 15.5 കോടി എന്ന മോഹവിലക്ക് കെകെആര്‍ ടീമിലെത്തിച്ച കമ്മിന്‍സിന് പക്ഷേ ഈ പ്രതിഫലത്തോട് നീതി പുലര്‍ത്താന്‍ സാധിക്കുന്നില്ല. ആര്‍സിബിക്കെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങിയ കമ്മിന്‍സിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. 9.50 ആയിരുന്ന കമ്മിന്‍സിന്റെ എക്കോണമി റേറ്റ്. ഡെത്ത് ഓവറുകളില്‍ കളി നിയന്ത്രിക്കാനായിരുന്നു പ്രധാനമായും ഓസീസ് പേസറെ കെകെആര്‍ ടീമിലെത്തിച്ചത്. എന്നാല്‍ ന്യൂബൗളിലുള്ള ആദ്യ സ്‌പെല്ലില്‍ കുഴപ്പമില്ലെങ്കിലും ഡെത്ത് ഓവറുകളില്‍ കമ്മിന്‍സ് നന്നായി തല്ലുവാങ്ങുന്നു. കെകെആറിനെ സംബന്ധിച്ച് കമ്മിന്‍സിനെ ടീമിലെത്തിച്ചത് നഷ്ട കച്ചവടമാണ്.

ആന്‍ഡ്രേ റസല്‍ (കെകെആര്‍)

ആന്‍ഡ്രേ റസല്‍ (കെകെആര്‍)

ഈ സീസണില്‍ കെകെആറിനെ അലട്ടുന്ന പ്രധാന പ്രശ്‌നം ആന്‍ഡ്രേ റസലിന്റെ മോശം ഫോമാണ്. പരിക്കും ഫോമും റസലിനെ വേട്ടയാടുമ്പോള്‍ അത് കെകെആറിന്റെ പ്രകടനത്തില്‍ കാര്യമായി ബാധിക്കുന്നു. മധ്യനിരയില്‍ റസലിന്റെ ബാറ്റിങ് വെടിക്കെട്ട് ഇല്ലാത്തതാണ് കെകെആറിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഷാര്‍ജ താരതമ്യേനെ ചെറിയ മൈതാനം ആയതിനാല്‍ത്തന്നെ റസലിനെപ്പോലെ കരുത്തരായ പിഞ്ച് ഹിറ്റര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കും. എന്നാല്‍ ആര്‍സിബിക്കെതിരേ ബാറ്റുകൊണ്ടും പന്തുകൊണ്ടും അദ്ദേഹം നിരാശപ്പെടുത്തി. നാല് ഓവറില്‍ 51 റണ്‍സ് വഴങ്ങി 1 വിക്കറ്റാണ് റസല്‍ നേടിയത്. ഡെത്ത് ഓവറില്‍ പന്തെറിയാനെത്തിയ റസല്‍ നന്നായി തല്ലുവാങ്ങി. ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ 10 പന്തില്‍ രണ്ട് ഫോറും 1 സിക്‌സുമടക്കം 16 റണ്‍സാണ് റസല്‍ നേടിയത്. അവസാന സീസണുകളിലെല്ലാം ഒറ്റയ്ക്ക് കളി ജയിപ്പിക്കുന്ന റസല്‍ മാജിക്ക് ഇത്തവണ ഇല്ല.

ദിനേഷ് കാര്‍ത്തിക് (കെകെആര്‍)

ദിനേഷ് കാര്‍ത്തിക് (കെകെആര്‍)

കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തികിന് സ്ഥിരതയില്ല. അവസാന മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയതോടെ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കാര്‍ത്തിക് സാധിച്ചിരുന്നു. എന്നാല്‍ ആര്‍സിബിക്കെതിരേ വീണ്ടും നിരാശപ്പെടുത്തി. രണ്ട് പന്തുകള്‍ നേരിട്ട് ഒരു റണ്‍സ് മാത്രമെടുത്ത കാര്‍ത്തികിനെ ചഹാല്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. മധ്യനിരയില്‍ കാര്‍ത്തിക് ശോഭിച്ചിരുന്നെങ്കില്‍ ടീമിന്റെ ഫലം തന്നെ ചിലപ്പോള്‍ മാറി മറിയുമായിരുന്നു.

Story first published: Tuesday, October 13, 2020, 11:28 [IST]
Other articles published on Oct 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+