IPL 2020: പഞ്ചാബ് X ഡല്‍ഹി- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്ത് കിങ്‌സ് ഇലവന്‍ പഞ്ചാബ്. അവസാന മത്സരത്തില്‍ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് പഞ്ചാബ് കരുത്ത് കാട്ടിയത്. ടീമിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ആര്‍സിബി.,മുംബൈ ഇന്ത്യന്‍സ് എന്നീ വമ്പന്‍മാരെയാണ് പഞ്ചാബ് കഴിഞ്ഞ മത്സരങ്ങളില്‍ വീഴ്ത്തിയത്. നിലവില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്ന പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും തുടര്‍ ജയങ്ങള്‍ വേണം. ഡല്‍ഹിക്കെതിരേ കൂട്ടായ പ്രയത്‌നത്തിന്റെ വിജയമാണ് പഞ്ചാബ് നേടിയെടുത്തത്. പഞ്ചാബ്-ഡല്‍ഹി മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചില താരങ്ങളുണ്ട്. അതില്‍ പ്രമുഖരായ മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

മായങ്ക് അഗര്‍വാള്‍ (പഞ്ചാബ്)
സീസണില്‍ പഞ്ചാബിനുവേണ്ടി ശ്രദ്ധേയ പ്രകടനമാണ് മായങ്ക് അഗര്‍വാള്‍ കാഴ്ചവെക്കുന്നതെങ്കിലും ഇന്നലെ ഡല്‍ഹിക്കെതിരേ നിരാശപ്പെടുത്തി. പവര്‍പ്ലേില്‍ രാഹുലിനെക്കാളും ആക്രമിച്ച് കളിക്കുന്ന മായങ്ക് ഇന്നലെ 9 പന്തില്‍ നേടിയത് വെറും 5 റണ്‍സാണ്. ഡല്‍ഹി ഉയര്‍ത്തിയ 165 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരുമ്പോള്‍ മായങ്കില്‍ നിന്ന് പഞ്ചാബ് ഒരുപാട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും താരത്തിന് തിളങ്ങാനായില്ല. നിക്കോളാസ് പുരാനുമായുള്ള ആശയക്കുഴപ്പത്തിനൊടുവില്‍ മായങ്ക് റണ്ണൗട്ടാവുകയായിരുന്നു. പുരാനുവേണ്ടി മായങ്ക് വിക്കറ്റ് ബലി നല്‍കിയെന്ന് തന്നെ പറയാം. പിന്നീട് ക്രീസില്‍ കത്തിക്കയറിയ പുരാനാണ് പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്.

മാര്‍ക്കസ് സ്റ്റോയിനിസ് (ഡല്‍ഹി)
മധ്യനിരയിലെ ഡല്‍ഹിയുടെ നട്ടെല്ലാണ് മാര്‍ക്കസ് സ്റ്റോയിനിസ്. സീസണിലുടെനീളം ടീമിന്റെ സ്‌കോര്‍ബോര്‍ഡ് ഇതിവേഗം ഉയര്‍ത്തുന്നതില്‍ മാര്‍ക്കസ് സ്റ്റോയിനിസ് നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. എന്നാല്‍ പഞ്ചാബിനെതിരേ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഫീല്‍ഡിങ്ങിലും സ്റ്റോയിനിന് നിരാശപ്പെടുത്തി. അഞ്ചാമനായി ക്രീസിലെത്തി 10 പന്തില്‍ 9 റണ്‍സാണ് സ്റ്റോയിനിസ് നേടിയത്. മുഹമ്മദ് ഷമിയുടെ ഫുള്‍ടോസില്‍ ടൈമിങ് പിഴച്ച് മായങ്ക് അഗര്‍വാളിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. പന്തെറിയാനെത്തിയപ്പോള്‍ 1 ഓവറില്‍ 14 റണ്‍സും സ്റ്റോയിനിസ് വഴങ്ങി. കൂടാതെ ക്യാച്ചും നഷ്ടപ്പെടുത്തിയ സ്റ്റോയിനിസ് ഇന്നലെ തീര്‍ത്തും നിരാശപ്പെടുത്തി.

റിഷഭ് പന്ത് (ഡല്‍ഹി)
പരിക്കിന് ശേഷം മടങ്ങിയെത്തിയ റിഷഭ് പന്ത് ഡല്‍ഹിയുടെ തോല്‍വിക്ക് തന്നെ കാരണമായി. ബാറ്റിങ്ങിനിറങ്ങിയ റിഷഭ് 20 പന്തുകള്‍ നേരിട്ട് എടുത്തത് 14 റണ്‍സ്. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ സിക്‌സറിന് ശ്രമിച്ച് മായങ്ക് അഗര്‍വാളിന് ക്യാച്ച് സമ്മാനിച്ചാണ് റിഷഭ് പുറത്തായത്. കീപ്പിങ്ങില്‍ റിഷഭ് വരുത്തിയ വലിയൊരു പിഴവാണ് മത്സരം പഞ്ചാബിന് അനുകൂലമാക്കിയത്. നിക്കോളാസ് പുരാനെ റണ്ണൗട്ടാക്കാനായി ലഭിച്ച സുവര്‍ണ്ണാവസരം അനാവശ്യ ശ്രമം നടത്തിയ റിഷഭ് നശിപ്പിച്ചു. പിന്നീട് കത്തിക്കയറിയ പുരാന്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയോടെ പഞ്ചാബിന്റെ വിജയത്തിന് അടിത്തറ പാകുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications