IPL 2020: കൂടുതല്‍ കിരീടമുള്ള പരിശീലകര്‍ ആരൊക്കെ? ടോപ് ത്രീയില്‍ ഇവര്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയിരിക്കുകയാണ്. കലാശപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ വീഴ്ത്തിയാണ് മുംബൈയുടെ കിരീട നേട്ടം. മുംബൈയുടെ ചരിത്രത്തിലെ അഞ്ചാമത്തെ കിരീടമാണിത്. രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴിലാണ് ഈ അഞ്ച് കിരീടങ്ങളെന്നതാണ് ശ്രദ്ധേയം. ഐപിഎല്ലിലെ മികച്ച നായകനായി രോഹിത് ശര്‍മ തിളങ്ങി നില്‍ക്കുമ്പോള്‍ മികച്ച പരിശീലകനായി കൈയടി നേടുന്നത് മുന്‍ ശ്രീലങ്കന്‍ നായകനും നിലവിലെ മുംബൈ ഇന്ത്യന്‍സ് പരിശീലകനുമായ മഹേല ജയവര്‍ധനയാണ്. ഇതിനോടകം മൂന്ന് കിരീടങ്ങള്‍ മുംബൈക്ക് സമ്മാനിക്കാന്‍ പരിശീലകനെന്ന നിലയില്‍ ജയവര്‍ധനക്ക് സാധിച്ചിട്ടുണ്ട്. ഐപിഎല്ലിലെ കിരീട നേട്ടങ്ങളുടെ അടിസ്ഥാനത്തിലെ മികച്ച മൂന്ന് പരിശീലകര്‍ ആരൊക്കെയാണെന്ന് നോക്കാം.

മഹേല ജയവര്‍ധന-സ്റ്റീഫന്‍ ഫ്‌ളമിങ്
മുംബൈ ഇന്ത്യന്‍സിനൊപ്പം മൂന്ന് കിരീടം നേടിയ മഹേല ജയവര്‍ധനയും സിഎസ്‌കെയ്‌ക്കൊപ്പം മൂന്ന് കിരീടം നേടിയ സ്റ്റീഫന്‍ ഫ്‌ളമിങ്ങുമാണ് ഐപിഎല്ലിലെ ഏറ്റവും മികച്ച പരിശീലകര്‍.2010, 2011, 2018 സീസണുകളിലാണ് ഫ്‌ളമിങ് സിഎസ്‌കെയെ കിരീടം ചൂടിച്ചത്. ഈ സീസണിലും ഫ്‌ളമിങ്ങിന്റെ പരിശീലനത്തിന് കീഴിലായിരുന്നു സിഎസ്‌കെ ഇറങ്ങിയത്. എന്നാല്‍ ഇത്തവണ പ്ലേ ഓഫ് കാണാതെ സിഎസ്‌കെയ്ക്ക് മടങ്ങേണ്ടി വന്നു. വരുന്ന സീസണിലും ഫ്‌ളമിങ് തന്നെ സിഎസ്‌കെയുടെ പരിശീലകസ്ഥാനത്ത് ഉണ്ടായേക്കും.

റിക്കി പോണ്ടിങ് പടിയിറങ്ങിയതിന് പിന്നാലെ 2016ലാണ് ജയവര്‍ധന മുംബൈയുടെ പരിശീലകനാവുന്നത്. 2017 സീസണില്‍ ടീമിനെ കിരീടത്തിലെത്തിച്ച ജയവര്‍ധനക്ക് 2018 സീസണില്‍ ടീമിന് പ്ലേ ഓഫില്‍ ഇടം നേടിക്കൊടുക്കാനായില്ല. ഇതിന്റെ പ്രതികാരമായി 2019, 2020 സീസണുകളില്‍ മുംബൈയെ കിരീടത്തിലെത്തിക്കാന്‍ ജയവര്‍ധനയ്ക്കായി.

ട്രിവര്‍ ബൈലിസ് (കെകെആര്‍)
മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പരിശീലകന്‍ ട്രിവര്‍ ബൈലിസാണ് പട്ടികയില്‍ രണ്ടാമത്തെ പരിശീലകന്‍. രണ്ട് തവണയാണ് അദ്ദേഹം കെകെആറിന് കിരീടത്തിലെത്തിച്ചത്. 2012, 2014 സീസണുകളിലാണ് കെകെആറിനെ അദ്ദേഹം കിരീടത്തിലെത്തിച്ചത്. 2012ല്‍ ഫൈനലില്‍ സിഎസ്‌കെയെ പരാജയപ്പെടുത്തിയപ്പോള്‍ 2014ല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെയാണ് കെകെആര്‍ പരാജയപ്പെടുത്തിയത്. ഗൗതം ഗംഭീറിന്റെ നായകത്വത്തിന് കീഴിലാണ് രണ്ട് തവണയും കെകെആര്‍ കിരീടം നേടിയത്.

ഒരു തവണ കിരീടം നേടിയ അഞ്ച് പേര്‍
അഞ്ച് പരിശീലകര്‍ ഓരോ തവണ വീതം ഐപിഎല്ലില്‍ കിരീടം നേടിയിട്ടുണ്ട്. രാജസ്ഥാനെ ഷെയ്ന്‍ വോണ്‍, ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ ഡാരന്‍ ലീമാന്‍, മുംബൈ ഇന്ത്യന്‍സിനെ ജോണ്‍ റൈറ്റ്, മുംബൈ ഇന്ത്യന്‍സിനെ റിക്കി പോണ്ടിങ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ടോം മൂഡി എന്നിവരാണ് കിരീടത്തിലെത്തിച്ച പരിശീലകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications