Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണം ആ പിഴവ്.... ടി20യില്‍ സംഭവിക്കരുതെന്ന് വാര്‍ണര്‍!!

ദുബായ്: സണ്‍റൈസേഴ്‌സ് പരാജയപ്പെടാനുള്ള പ്രധാന കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ഒരുപാട് പന്തുകളാണ് ടീം പാഴാക്കിയതെന്ന് വാര്‍ണര്‍ പറഞ്ഞു. തന്റെ ടീമിന്റെ പ്രകടനത്തില്‍ ഒട്ടും തൃപ്തനല്ലെന്നും വാര്‍ണര്‍ പറഞ്ഞു. സണ്‍റൈസേഴ്‌സ് ഐപിഎല്ലിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റിരിക്കുകയാണ്. ഇതുവരെ ഒരു ജയവും നേടാത്തത്തില്‍ ടീമിനെതിരെ വിമര്‍ശനവും ശക്തമാണ്. കെയ്ന്‍ വില്യംസണ്‍ തിരിച്ചുവരണമെന്ന വാദവും ശക്തമായിരിക്കുകയാണ്. ഇതിനിടെയാണ് വാര്‍ണര്‍ പരാജയകാരണം വെളിപ്പെടുത്തിയത്.

പന്തുകള്‍ പാഴാക്കി

പന്തുകള്‍ പാഴാക്കി

തന്റെ ടീമിന്റെ പ്രകടനത്തില്‍ ഒട്ടും സന്തുഷ്ടനല്ല. എത്ര പന്തുകളാണ് ബാറ്റ്‌സ്മാന്‍മാര്‍ പാഴാക്കിയത്. അതാണ് കളിയില്‍ ഹൈദരാബാദിന്റെ പരാജയത്തിന് കാരണമായി മാറിയത്. എത്രത്തോളം ശ്രമിക്കാന്‍ പറ്റുമോ അത്രയും നമ്മള്‍ ശ്രമിക്കണം. വിക്കറ്റിനിടയിലെ ഓട്ടം നന്നായി പോവുന്നുണ്ട്. എന്നാല്‍ ബൗണ്ടറി അടിക്കുന്നതിന്റെ എണ്ണം വര്‍ധിപ്പിച്ചേ പറ്റൂ. 35 പന്തെങ്കിലും ഡോട്ടാവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍ ഒരിക്കലും അത് അനുവദനീയമല്ല. പ്രത്യേകിച്ച് ബാറ്റിംഗ് നല്ല രീതിയില്‍ നടക്കുന്നൊരു പിച്ചില്‍. മധ്യനിരയില്‍ ടീമിന്റെ പ്രകടനം നല്ലതായിരുന്നില്ലെന്നും വാര്‍ണര്‍ വ്യക്തമാക്കി.

ആ തീരുമാനം ശരിയായിരുന്നു

ആ തീരുമാനം ശരിയായിരുന്നു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം ശരിയായിരുന്നു. കാരണം ടീമിന്റെ കരുത്ത് അവസാന ഓവറിലെ ബൗളിംഗിലാണ്. സ്‌കോറിംഗ് ബുദ്ധിമുട്ടുള്ള പിച്ചാണെന്ന് ഞാന്‍ കരുതിയിരുന്നു. അതുകൊണ്ടാണ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തത്. എന്നാല്‍ വിക്കറ്റുകള്‍ കാത്തുസൂക്ഷിച്ചാല്‍ അവസാനം നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുമെന്ന് കൊല്‍ക്കത്ത ഞങ്ങള്‍ക്ക് കാണിച്ച് തന്നു. എന്നാല്‍ ഇതുകൊണ്ട് എന്റെ തീരുമാനത്തില്‍ പ്രശ്‌നമൊന്നും കാണുന്നില്ല. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തത് നല്ല തീരുമാനം തന്നെയായിരുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.

കമ്മിന്‍സ് തകര്‍ത്തെറിഞ്ഞു

കമ്മിന്‍സ് തകര്‍ത്തെറിഞ്ഞു

പാറ്റ് കമ്മിന്‍സ് ടെസ്റ്റ് മത്സരങ്ങളില്‍ കാണുന്നത് പോലുള്ള ലൈനിലും ലെങ്തിലുമാണ് പന്തെറിഞ്ഞത്. നല്ല സ്വിംഗും അദ്ദേഹത്തിന്റെ പന്തിനുണ്ടായിരുന്നു. മധ്യനിരയില്‍ അത് കടുപ്പമായി കൊണ്ടിരുന്നു. മത്സരത്തില്‍ 30 റണ്‍സ് കൂടുതല്‍ നേടിയിരുന്നെങ്കില്‍ ഒരുപക്ഷേ മത്സരഫലം മാറിയേനെ. അവസാന ഓവറില്‍ വേണ്ട രീതിയില്‍ സ്‌കോര്‍ ചെയ്യാനും സാധിച്ചില്ല. തീര്‍ച്ചയായും ബാറ്റിംഗില്‍ പോരായ്മകള്‍ ഉണ്ടായിരുന്നു. അതേസമയം ബൗളര്‍മാരില്‍ നിന്ന് മികച്ചത് ലഭിച്ചിട്ടില്ലെങ്കില്‍, എത്ര നന്നായി ബാറ്റ് ചെയ്തിട്ടും കാര്യമില്ലെന്നും വാര്‍ണര്‍ പറഞ്ഞു.

മധ്യനിരയില്‍ പാളി

മധ്യനിരയില്‍ പാളി

തുടക്കത്തില്‍ ഞാനും ബെയര്‍‌സ്റ്റോയും അവരവരുടെ രീതിയില്‍ തന്നെ കളിക്കാനാണ് തീരുമാനിച്ചത്. എന്നാല്‍ മധ്യനിരയില്‍ കുറച്ച് കൂടി നന്നായി ടീം കളിക്കണമായിരുന്നു. റിസ്‌കെടുത്താവണമായിരുന്നു കളിക്കേണ്ടിയിരുന്നത്. ഞാന്‍ പുറത്തായത് വളരെ ദുര്‍ബലമായ ഷോട്ടിലാണ്. വമ്പന്‍ ഷോട്ടുകള്‍ കളിക്കണമെന്ന് പ്രതീക്ഷിച്ച സമയത്താണ് ഞാന്‍ പുറത്തായത്. എനിക്ക് ആരെയും കുറ്റം പറയാനില്ല ഈ തോല്‍വിക്ക്. ഈ തോല്‍വിയുടെ ഉത്തരവാദിത്തം എനിക്കാണ്. കൂടുതല്‍ ഓവറുകള്‍ കളിച്ച് റണ്‍സെടുക്കുന്നതില്‍ എനിക്ക് പിഴച്ചു. ഞാന്‍ പുറത്തായ ശേഷം അഞ്ചോവറില്‍ 20 റണ്‍സ് മാത്രമാണ് ലഭിച്ചതെന്നും വാര്‍ണര്‍ പറഞ്ഞു.

Story first published: Sunday, September 27, 2020, 17:12 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+