Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഹിറ്റ്മാന്റെ വെടിക്കെട്ടിന് മുംബൈ, ഇന്ന് രാജസ്ഥാനെതിരെ കളത്തില്‍, നിര്‍ണായക പോരാട്ടം!!

ദുബായ്: ഐപിഎല്ലില്‍ ഇന്ന് ചാമ്പ്യന്‍മാരും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ പോരാട്ടം. നിലവിലെ കുതിപ്പ് തുടരാനാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും ഒരു പോലെ ക്ലിക്കായ മുംബൈ ടൂര്‍ണമെന്റിലെ കരുത്തുറ്റ നിരയായി മാറി കഴിഞ്ഞു. അതേസമയം മുംബൈയെക്കാള്‍ ഈ വിജയം അത്യാവശ്യം രാജസ്ഥാനാണ്. ജയിച്ചാല്‍ മുംബൈ ഒന്നാം സ്ഥാനത്തേക്ക് കുതിക്കും. എന്നാല്‍ രാജസ്ഥാന്‍ തോറ്റാല്‍ തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ എന്ന നാണക്കേട് ഏറ്റുവാങ്ങേണ്ടി വരും. ഷാര്‍ജയ്ക്ക് പുറത്ത് കളിച്ച മത്സരങ്ങളിലൊന്നും രാജസ്ഥാന് മികവ് കാണിക്കാനായിട്ടില്ല. ഓപ്പണിംഗ് റോളില്‍ ഇതുവരെ ജോസ് ബട്‌ലര്‍ തിളങ്ങാത്തതാണ് ഏറ്റവും വലിയ പ്രതിസന്ധി.

1

സഞ്ജു സാസംണിലാണ് രാജസ്ഥാന്റെ എല്ലാ പ്രതീക്ഷയും. സഞ്ജു തകര്‍ത്തടിച്ച മത്സരത്തിലാണ് രാജസ്ഥാന്‍ വമ്പന്‍ ജയങ്ങള്‍ നേടിയത്. ഷാര്‍ജയ്ക്ക് പുറത്ത് കളിച്ച രണ്ട് മത്സരങ്ങളിലും സഞ്ജു രണ്ടക്കം കടന്നിട്ടില്ല. ബാറ്റിംഗ് പിച്ചുകളില്‍ മാത്രമേ സഞ്ജു കളിക്കുന്നുള്ളൂ എന്ന വിമര്‍ശനത്തെയും അദ്ദേഹം മറികടക്കേണ്ടതുണ്ട്. സ്റ്റീവന്‍ സ്മിത്തും അതേപോലെ തന്നെയാണ്. കഴിഞ്ഞ മത്സരങ്ങളിലൊക്കെ അദ്ദേഹം പരാജയമായിരുന്നു. ഏറ്റവും ദുര്‍ബലമായ മധ്യനിരയാണ് രാജസ്ഥാന് ഉള്ളത്. റോബിന്‍ ഉത്തപ്പയും റിയാന്‍ പരാഗും വന്‍ പരാജയമാണ്. രാഹുല്‍ തേവാത്തിയ എല്ലാ മത്സരങ്ങളിലും ആശ്രയിക്കാവുന്ന താരമല്ല.

അതേസമയം മുംബൈ ടീമിന് ഇത്തരം ആശങ്കകളില്ല. ഹിറ്റാന്‍ രോഹിത്ത് ശര്‍മ തകര്‍പ്പന്‍ ഫോമിലാണ്. വാലറ്റം ഏറ്റവും അപകടകാരികളുമാണ്. രോഹിത് തന്നെ പറയുന്നത് ടീമില്‍ മൂന്ന് വെടിക്കെട്ട് താരങ്ങളുണ്ടെന്നാണ്. ഹര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ പ്രകടനമാണ് മുംബൈയുടെ കരുത്ത്. സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും മുംബൈ ഇന്നിംഗ്‌സിന് കരുത്തേകുന്നവരാണ്. ക്വിന്റണ്‍ ഡികോക്ക് ഫോം വീണ്ടെടുത്തത് മുംബൈയുടെ കരുത്ത് വര്‍ധിപ്പിക്കുന്നു. ജസ്പ്രീത് ബുംറ, ജെയിംസ് പാറ്റിന്‍സണ്‍, ട്രെന്‍ഡ് എന്നീ ബൗളര്‍മാര്‍ വിജയമുറപ്പിക്കാന്‍ മുംബൈ ഇവരുടെ മികവ് ധാരാളമാണ്.

രാജസ്ഥാന് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളും മത്സരത്തിലുണ്ട്. രോഹിത് ശര്‍മയക്കെതിരെ അങ്കിത് രജ്പുത്തിന് നല്ല റെക്കോര്‍ഡുണ്ട്. നാല് മത്സരങ്ങളില്‍ രണ്ട് തവണ രജ്പുത്ത് രോഹിത്തിനെ പുറത്താക്കിയിട്ടുണ്ട്. ബാറ്റിംഗ് ഓര്‍ഡറിനെ വിഭജിക്കുന്നത് രാജസ്ഥാന് ഗുണം ചെയ്യും. റോബിന്‍ ഉത്തപ്പയെ ഓപ്പണറാക്കുകയും, സ്മിത്തിനെ നാലാം നമ്പറിലും സാംസണെ മൂന്നാം നമ്പറിലും ഇറക്കിയാല്‍ ബാറ്റിംഗ് നിരയെ ബാലന്‍സ് ചെയ്യാം. ടോം കറനെ നേരത്തെ ഇറക്കുന്നതും ഗുണം ചെയ്യും. ഉത്തപ്പയ്ക്ക് പകരം മനന്‍ വോറയെ കളിപ്പിക്കുന്നതും രാജസ്ഥാന് പരിഗണിക്കാം. അവസാന ഓവറില്‍ ഏറ്റവുമധികം റണ്ണടിക്കുന്നതില്‍ മുംബൈക്കാണ് ശരാശരി കൂടുതല്‍. സ്മിത്തിന് മുംബൈക്കെതിരെ നല്ല ട്രാക്ക് േെക്കാര്‍ഡുള്ളത് രാജസ്ഥാന് പ്രതീക്ഷ നല്‍കുന്നുണ്ട്.

Story first published: Tuesday, October 6, 2020, 10:56 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+