Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ ഇന്ന് മുംബൈ-പഞ്ചാബ് പോരാട്ടം, വിജയവഴിയില്‍ തിരിച്ചെത്താന്‍ ചാമ്പ്യന്‍മാര്‍!!

ദുബായ്: ഐപിഎല്ലില്‍ ഇന്ന് അവസാന കളി തോറ്റവവരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. മുംബൈ സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തില്‍ ആര്‍സിബിയോടും പഞ്ചാബ് കൂറ്റന്‍ സ്‌കോറുകള്‍ പിറന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോടുമാണ് പരാജയപ്പെട്ടത്. ഇരുടീമുകള്‍ക്കും വിജയം നിര്‍ണായകമാണ്. ഒരു മത്സരം മാത്രമാണ് ഇരുവരും വിജയിച്ചിരിക്കുന്നത്. ജയിക്കാവുന്ന മത്സരമാണ് രണ്ടു ടീമുകളും കഴിഞ്ഞ കളിയിലൂടെ നഷ്ടപ്പെടുത്തിയത്. അതേസമയം കിംഗ്‌സ് ഇലവന് ബൗളിംഗ് മെച്ചപ്പെടുത്തണമെന്ന സന്ദേശമാണ് രാജസ്ഥാനെതിരായ മത്സരം നല്‍കുന്നത്.

1

പഞ്ചാബിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബൗളറാണ് ഷെല്‍ഡണ്‍ കോട്രെല്‍. എന്നാല്‍ കോട്രെല്‍ എറിഞ്ഞ 18ാം ഓവറില്‍ 30 റണ്‍സാണ് പിറന്നത്. രാഹുല്‍ തേവാത്ത അഞ്ച് സിക്‌സര്‍ അടിച്ച് ഹീറോയാവുകയും ചെയ്തു. കോട്രെല്‍ മുംബൈക്കെതിരെ കളിക്കാന്‍ സാധ്യത കുറവാണ്. മുജീബ് ഉര്‍ റഹ്മാന്‍ പകരം കളിച്ചേക്കും. അവസാന ഐപിഎല്ലില്‍ ഗംഭീര പ്രകടമാണ് പഞ്ചാബിന് വേണ്ടി മുജീബ് നടത്തിയത്. അതേസമയം മുംബൈ നിരയില്‍ പ്രമുഖ താരങ്ങള്‍ ഇതുവരെ ഫോമിലേക്ക് ഉയരാത്തതാണ് രോഹിത് ശര്‍മയ്ക്ക് തലവേദന ഉണ്ടാക്കുന്നത്.

ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, ക്വിന്റണ്‍ ഡികോക്ക്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഫോമൗട്ടാണ്. ബുംറയ്ക്ക് ഇതുവരെ കരുത്തിനൊത്ത പ്രകടനം നടത്താനായിട്ടില്ല. അതേസമയം മുംബൈയുടെ സ്പിന്‍ നിരയും ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. രാഹുല്‍ ചഹാറും ക്രുണാലും പരാജയമാണ്. രോഹിത്തിന് സ്പിന്നിന്റെ കാര്യത്തില്‍ മറ്റ് ഓപ്ഷനുകളുമില്ല. അബുദാബിയിലെ പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നതാണ്. 160 റണ്‍സ് എന്നത് ഈ പിച്ചില്‍ മികച്ച സ്‌കോറാണ്. സ്പിന്നര്‍മാരുള്ള ടീം ഈ പിച്ചില്‍ ആധിപത്യം നേടും.

കിംഗ്‌സ് ഇലവന്റെ ബാറ്റിംഗ് പ്രകടനം ഈ സീസണില്‍ മികച്ചതാണ്. അവിടെ ടീമിന് പേടിക്കാനില്ല. മായങ്ക് അഗര്‍വാളും രാഹുലും നല്ല ഫോമിലാണ്. ബാക്കിയുള്ളവര്‍ക്ക് അതുകൊണ്ട് വലിയ രീതിയില്‍ കളിക്കേണ്ടി വന്നിട്ടില്ല. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും നിക്കോളാസ് പൂരാനും വലിയ ഇന്നിംഗ്‌സുകള്‍ കളിക്കേണ്ടത് ടീമിന് ആവശ്യമാണ്. ഇല്ലെങ്കില്‍ ക്രിസ് ഗെയ്‌ലിനെ ഇറക്കേണ്ടി വരും. ബൗളിംഗില്‍ കുല്‍ദീപ് ബിഷ്‌ണോയ്, മുരുഗന്‍ അശ്വിന്‍ എന്നീ സ്പിന്നര്‍മാര്‍ പഞ്ചാബിന്റെ കരുത്താണ്. ഇതാണ് മുംബെക്കെതിരെ പഞ്ചാബിന് മുന്‍തൂക്കം നല്‍കുന്നത്.

മുംബൈ നിരയില്‍ മാറ്റങ്ങളുണ്ടാവാന്‍ സാധ്യതയുണ്ട്. ജെയിംസ് പാറ്റിന്‍സണ്‍ പുറത്തിരിക്കാനാണ് സാധ്യത. പകരം നഥാന്‍ കൂള്‍ട്ടര്‍ നൈല്‍ കളിച്ചേക്കും. ആര്‍സിബിക്കെതിരെ ധാരാളം റണ്‍സ് വഴങ്ങിയിരുന്നു പാറ്റിന്‍സണ്‍. പഞ്ചാബ് നിരയില്‍ ഇഷാന്‍ പോറലിനെ കളിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അശ്വിന് പകരം പോറലിനെ കളിപ്പിക്കുന്നത് ഗുണം ചെയ്യുമോ എന്ന് വ്യക്തമല്ല. ചാമ്പ്യന്മാാരെന്ന നിലയില്‍ മുംബൈ ഈ മത്സരത്തില്‍ മുന്‍തൂക്കമുണ്ട്. എന്നാല്‍ കളിക്കളത്തില്‍ ടോസ് നേടുന്നവര്‍ക്കായിരിക്കും നേട്ടം.

Story first published: Thursday, October 1, 2020, 10:29 [IST]
Other articles published on Oct 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+