IPL 2020: ഹിറ്റ്മാനും മുംബൈയ്ക്കും ഒരേ ശാപം, ഇത്തവണ കപ്പടിക്കില്ല, 3 കാര്യങ്ങള്‍ ഡല്‍ഹിക്കൊപ്പം
ദുബായ്: ഐപിഎല്ലിന്റെ ഫൈനലില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുകയാണ്. എന്നാല്‍ മുംബൈയെ ഫേവറിറ്റ്‌സായി എല്ലാവവരും കാണുന്നുമുണ്ട്. എന്നാല്‍ എത്രത്തോളം ഇത് സത്യമായി വരും. മുംബൈ കരുത്തുറ്റ ടീം തന്നെയാണ്. ഈ സീസണില്‍ മൂന്ന് തവണ ഡല്‍ഹിയെ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഫൈനലില്‍ ചില കണക്കുകള്‍ മുംബൈക്ക് വലിയ തിരിച്ചടിയാകും. അതേസമയം അത് മുംബൈക്ക് ഹൃദയഭേദകമായ കാര്യം കൂടിയായിരിക്കും. അതേസമയം ഇതുവരെ കിരീടം നേടാത്ത ഡല്‍ഹിയെ സഹായിക്കുന്ന ചില കണക്കുകള്‍ കൂടിയാണിത്.

ചാമ്പ്യന്‍മാര്‍ ആവര്‍ത്തിക്കില്ല
ഓരോ അധിവര്‍ഷത്തിലും പുതിയ ചാമ്പ്യന്മാര്‍ വന്ന് കൊണ്ടിരിക്കുന്നതാണ് ഐപിഎല്ലില്‍ കണ്ടുവരുന്നത്. 2008 മുതല്‍ അഞ്ച് ടീമുകളാണ് ഇതുവരെ കിരീടം നേടിയത്. 2008ല്‍ രാജസ്ഥാന്‍ റോയല്‍സ് ചാമ്പ്യന്മാരായി. 2012ല്‍ കൊല്‍ക്കത്തയും 2016ല്‍ ഹൈദരാബാദും ചാമ്പ്യന്മാരായി. ആദ്യ സീസണില്‍ സിഎസ്‌കെയെ പരാജയപ്പെടുത്തി രാജസ്ഥാന്‍ കിരീടം നേടി. പിന്നീട് കെകെആര്‍ 2012ല്‍ സിഎസ്‌കെയെ വീഴ്ത്തി. 2016ല്‍ ആര്‍സിബിയെ ഹൈദരാബാദും വീഴ്ത്തി. ഇത് വീണ്ടുമൊരു അധിവര്‍ഷം കൂടിയാണ് വന്നിരിക്കുന്നത്. 2020ല്‍ പുതിയൊരു ചാമ്പ്യന്‍മാര്‍ ഉണ്ടാവേണ്ടതാണ്. ഇത്തവണ ഡല്‍ഹി ഫൈനലില്‍ ഉള്ളത് കൊണ്ട് അവര്‍ ജയിച്ചാല്‍ ഐപിഎല്ലിന് പുതിയൊരു ചാമ്പ്യനെ കിട്ടും. അതാണ് ഇതുവരെ ഐപിഎല്ലില്‍ കണ്ടുവരുന്നത്.

മുംബൈയുടെ ശാപം
മുംബൈ തുടര്‍ച്ചയായ രണ്ട് തവണ ഒരിക്കലും കിരീടം നേടിയിട്ടില്ല. അതിന് പുറമേ ഇരട്ട അക്ക വര്‍ഷം വരുന്ന ഫൈനലിലും മുംബൈ ഇതുവരെ കിരീടം നേടിയിട്ടില്ല. 2013, 2015, 2017, 2019 വര്‍ഷങ്ങളിലാണ് മുംബൈ കിരീടം നേടിയത്. ഇതെല്ലാം ഒറ്റയക്ക വര്‍ഷങ്ങളാണ്. ആറ് തവണ മുംബൈ ഫൈനലില്‍ കളിച്ചിട്ടുണ്ട്. 2010ല്‍ ആദ്യമായി ഫൈനല്‍ കളിച്ചപ്പോള്‍ ചെന്നൈയോട് മുംബൈ തോറ്റിരുന്നു. 22 റണ്‍സിനായിരുന്നു തോല്‍വി. സിഎസ്‌കെ 168 റണ്‍സാണ് അന്ന് എടുത്തത്. മുംബൈ 146 റണ്‍സില്‍ ചേസിംഗ് അവസാനിപ്പിച്ചു. സിഎസ്‌കെ ആദ്യമായിട്ടാണ് അന്ന് കിരീടം നേടിയത്. ഇത്തവണ ഫൈനല്‍ കളിക്കുന്ന ടീമും കിരീടമൊന്നും നേടിയിട്ടില്ല.

ഹിറ്റ്മാന്റെ റെക്കോര്‍ഡ്
രോഹിത് ശര്‍മയും ഇരട്ട അക്ക വര്‍ഷങ്ങളില്‍ ഒരു കിരീടവും നേടിയിട്ടില്ല. ഇന്ത്യ ആദ്യ ടി20 ലോകകപ്പ് നേടിയ വര്‍ഷത്തില്‍ രോഹിത് ടീമിലുണ്ടായിരുന്നു. അത് ഒറ്റയക്ക വര്‍ഷമായിരുന്നു. രോഹിത് ആദ്യമായി ഐപിഎല്‍ കിരീടം നേടുന്നത് 2009ലാണ്. അന്ന് ഡെക്കാന്‍ ചാര്‍ജേഴ്‌സിന് വേണ്ടിയാണ് ഹിറ്റ്മാന്‍ കളിച്ചത്. ആദം ഗില്‍ക്രിസ്റ്റായിരുന്നു ആ ടീമിന്റെ ക്യാപ്റ്റന്‍. അന്ന് ആര്‍സിബിയെ ആറ് റണ്‍സിനാണ് ഡെക്കാന്‍ പാരജയപ്പെടുത്തിയത്. അതും ഒറ്റയക്ക വര്‍ഷം തന്നെയാണ്. 2013, 2015, 2017, 2019 വര്‍ഷങ്ങളിലാണ് പിന്നീടുള്ള കിരീട നേട്ടം. ഇത്തരം കാര്യങ്ങളൊക്കെ രോഹിത്തിനുള്ള വെല്ലുവിളിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications