Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പഞ്ചാബിനെതിരെ അവസാന ഓവര്‍ ആക്രമണം തീരുമാനിച്ച് ഉറപ്പിച്ചതെന്ന് മുംബൈ

ദുബായ്: പഞ്ചാബിനെതിരെയുള്ള അവസാന ഓവര്‍ ആക്രമണം മുംബൈ ഇന്ത്യന്‍സിന്റെ തന്ത്രം. നേരത്തെ തന്നെ പഞ്ചാബിന്റെ അവസാന ഓവറിലെ ദൗര്‍ബല്യം മുതലെടുത്താണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്ന് രോഹിത് ശര്‍മ വെളിപ്പെടുത്തി. അതേസമയം അവസാന നാലോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിക്കാനാണ് തീരുമാനിച്ചത്. ആകാശമായിരുന്നു പരിധി എന്ന തരത്തിലാണ് കളിച്ചതെന്നും പൊള്ളാര്‍ഡ് പറഞ്ഞു. നിങ്ങളുടെ മുന്നിലുള്ള ബൗളര്‍മാരെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇവരുടെ ഓവറുകളില്‍ എത്ര നേടണമെന്ന് ഉറപ്പിച്ചാണ് കളിച്ചതെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി.

1

15 റണ്‍സ് ഒരോവറില്‍ അടിക്കാന്‍ ഇതേ രീതിയില്‍ കളിക്കേണ്ടിയിരുന്നു. ഹര്‍ദിക് ഇന്ന് അവന്റെ കരുത്ത് തെളിയിച്ചു. അവസാന ഓവറുകളില്‍ ഞങ്ങള്‍ ലക്ഷ്യമിട്ടതാണ് ഹര്‍ദിക് പാണ്ഡ്യ നടപ്പാക്കിയതെന്നും പൊള്ളാര്‍ഡ് പറഞ്ഞു. അതേസമയം മികച്ച ജയമാണ് മുംബൈ നേടിയത്. ഞങ്ങള്‍ നല്ല രീതിയില്‍ അല്ല തുടങ്ങിയത്. എന്നാല്‍ അവസാന ഓവറുകളില്‍ പഞ്ചാബിന്റെ ബൗളര്‍മാര്‍ക്ക് നല്ല രീതിയില്‍ പന്തെറിയാന്‍ സാധിക്കില്ലെന്ന് അറിയാം. അത് മുതലെടുക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പഞ്ചാബിന്റെ കരുത്തുറ്റ ബാറ്റിംഗ് നിരയ്‌ക്കെതിരെ പന്തെറിയുക എളുപ്പമായിരുന്നില്ലെന്നും രോഹിത് പറഞ്ഞു.

നേരത്തെ വിക്കറ്റ് നേടിയാല്‍ മാത്രമേ വിജയം നേടാന്‍ സാധിക്കുമായിരുന്നുള്ളു. ബൗളര്‍മാര്‍ക്കാണ് എല്ലാ ക്രെഡിറ്റും ഞാന്‍ നല്‍കുക. അവസാന മത്സരത്തില്‍ ഞങ്ങളുടെ ഡെത്ത് ഓവറുകള്‍ മികച്ചതായിരുന്നില്ല. അത് മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. അതാണ് ടീമിന്റെ വിജയത്തിന് കാരണം. ട്രെന്‍ഡ് ബൂള്‍ട്ടിനും പാറ്റിന്‍സണും എന്റെ സ്‌റ്റൈല്‍ അറിയില്ലായിരുന്നു. എനിക്ക് അവരെയും ശരിക്ക് അറിയില്ലായിരുന്നു. ഇപ്പോഴവര്‍ക്ക് കാര്യങ്ങള്‍ കൃത്യമായി മനസ്സിലായി. എനിക്ക് എന്താണ് വേണ്ടതെന്ന് അവര്‍ക്കറിയാം. അതിലാണ് കൂടുതല്‍ സന്തോഷം. ടീമിന് രണ്ട് പോയിന്റുകള്‍ നേടാനായത് പ്രകടനത്തേക്കാള്‍ പ്രധാനമാണെന്നും രോഹിത് പറഞ്ഞു.

അതേസമയം പഞ്ചാബിന്റെ ടീം സെലക്ഷനെ ആകാശ് ചോപ്ര രൂക്ഷമായി വിമര്‍ശിച്ചു. ജെയിംസ് നീഷാമിനെ എന്തിനാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. പന്ത് കൊണ്ടും ബാറ്റ് കൊണ്ടും നന്നായി കളിക്കാന്‍ കഴിവില്ലാത്ത താരമാണ് നീഷാം. അദ്ദേഹം പവര്‍പ്ലേയിലോ അവസാന ഓവറുകളിലോ പന്തെറിയാറില്ല. അദ്ദേഹം മികച്ച ഫിനിഷറോ നല്ല ബാറ്റ്‌സ്മാനോ അല്ല. എന്നിട്ടും എന്തിനാണ് നീഷാമിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ലോകത്ത് മുജീബിനെ പോലൊരു മികച്ച സ്പിന്നറെ കളിപ്പിക്കാത്ത ഏക ടീം പഞ്ചാബ് മാത്രമായിരിക്കുമെന്നും ചോപ്ര തുറന്നടിച്ചു.

Story first published: Friday, October 2, 2020, 17:42 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+