Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈക്കെതിരെ കണക്കുതീര്‍ക്കാന്‍ കൊല്‍ക്കത്ത, ഹിറ്റ്മാനിസം ആവര്‍ത്തിക്കാന്‍ രോഹിത്!!

ദുബായ്: ഐപിഎല്ലില്‍ ഇന്ന് വമ്പന്‍ ടീമുകളുടെ പോരാട്ടം. മുംബൈ ഇന്ത്യന്‍സിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് നേരിടുന്നത്. ഇരുടീമുകളും ജയം അനിവാര്യമാണ്. മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാമതുള്ള ടീമാണ്. കൊല്‍ക്കത്തയാണെങ്കില്‍ നാലാം സ്ഥാനത്തും. മുംബൈ ജയിക്കുകയാണെങ്കില്‍ 12 പോയിന്റും മികച്ച നെറ്റ് റണ്‍റേറ്റും അടക്കം ചേര്‍ത്ത് ഒന്നാം സ്ഥാനത്തേക്ക് വീണ്ടും എത്തും. എന്നാല്‍ കൊല്‍ക്കത്ത ജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്യാം. കഴിഞ്ഞ ബാംഗ്ലൂര്‍ തോറ്റതോടെ പട്ടികയില്‍ മാറ്റങ്ങള്‍ വന്ന് തുടങ്ങിയിരിക്കുകയാണ്. പിന്നില്‍ നില്‍ക്കുന്ന ടീമുകള്‍ തിരിച്ചുവരവ് പ്രകടമാകുന്ന സാഹചര്യത്തില്‍ കെകെആര്‍ വിജയിക്കുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

1

കളത്തിലെ ബലം നോക്കുമ്പോള്‍ മുംബൈ അതിശക്തരാണ്. മാറ്റങ്ങളൊന്നും ഇല്ലാതെ തന്നെ ടീം കളത്തില്‍ ഇറങ്ങും. ലസിത് മലിംഗ ഇല്ലാത്തത് മുംബൈയെ ബാധിക്കുമെന്ന് കരുതിയപ്പോള്‍, കൃത്യമായ ഫോര്‍മുലയൊപ്പിച്ച് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തമായ പേസ് നിരയായി മുംബൈ മാറിയിരിക്കുകയാണ്. ബാറ്റിംഗാണെങ്കില്‍ ഒന്നിനൊന്ന് മെച്ചം. കെകെആറും ഫോമിലാണെങ്കിലും സ്ഥിരതയില്ലാത്തത് അവര്‍ക്ക് തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ മുംബൈയോട് 49 റണ്‍സിന് കെകെആര്‍ പരാജയപ്പെട്ടിരുന്നു. അതിന്റെ കണക്കുകൂടി തീര്‍ക്കാനാണ് കെകെആര്‍ ഇറങ്ങുന്നത്. ആ മത്സരത്തിന് ശേഷം ടീം ഒരുപാട് മാറിയിരുന്നു. മികച്ച ബൗളിംഗും ബാറ്റിംഗും ടീമിനുണ്ട്.

മുംബൈക്കെതിരെ കെകെആറിന് നല്ല റെക്കോര്‍ഡില്ല എന്നതാണ് സത്യം. എത്ര ഫോമില്‍ കളിക്കുമ്പോഴും മുംബൈയോട് അവര്‍ തകര്‍ന്ന് തരിപ്പണമാകാറുണ്ട്. നേരിട്ടുള്ള പോരാട്ടത്തില്‍ 20 തവണ മുംബൈ ജയിച്ചപ്പോള്‍ ആറ് തവണ മാത്രമാണ് കൊല്‍ക്കത്ത ജയിച്ചിട്ടുള്ളത്. അവസാന മത്സരത്തില്‍ ആര്‍സിബിയോട് 82 റണ്‍സിന് തോറ്റാണ് കൊല്‍ക്കത്ത കളത്തില്‍ ഇറങ്ങുന്നത്. അതുകൊണ്ട് ജയം കെകെആറിന് അനിവാര്യമാണ്. സുനില്‍ നരെയ്ന്‍ കളിക്കുമോ എന്നതാണ് ഏറ്റവും വലിയ ആശങ്ക. ഡെത്ത് ബൗളിംഗില്‍ കൊല്‍ക്കത്തയുടെ ഏറ്റവും വലിയ കരുത്താണ് നരെയ്ന്‍. എന്നാല്‍ സംശയാസ്പദമായ ബൗളിംഗിന്റെ പേരില്‍ നരെയ്ന്‍ ഒരിക്കല്‍ കൂടി ഐപിഎല്‍ അധികൃതരുടെ നിരീക്ഷണത്തിലാണ്.

രോഹിത് ശര്‍മയുടെ ഫോമിലാണ് മുംബൈയുടെ പ്രതീക്ഷ. പക്ഷേ അവര്‍ക്ക് ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ക്വിന്റണ്‍ ഡികോക്ക്, ഹര്‍ദിക് പാണ്ഡ്യ, കിരോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയ ഫോമിലുള്ള ബാറ്റ്‌സ്മാന്‍മാരുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ 80 റണ്‍സടിച്ചിരുന്നു രോഹിത്. ആ മത്സരത്തില്‍ മൂന്നോവറില്‍ 49 റണ്‍സാണ് പാറ്റ് കമ്മിന്‍സ് വഴങ്ങിയത്. രോഹിത്തിന് കെകെആറിനെതിരെ 904 റണ്‍സ് ഇതുവരെ നേടാനായിട്ടുണ്ട്. ഇത് ഏതൊരു ടീമിനെതിരെയും ഉള്ള ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും കൂടുതല്‍ റണ്‍സാണ്. മുംബൈ നിരയില്‍ മാത്രമാണ് അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ക്ക് 150 റണ്‍സിലധികവും അഞ്ച് ബൗളര്‍മാര്‍ക്ക് അഞ്ച് വിക്കറ്റില്‍ അധികവും ഉള്ളത്. ഒരിക്കല്‍ മാത്രമാണ് അവര്‍ ടീം ലൈനപ്പില്‍ മാറ്റം വരുത്തേണ്ടി വന്നത്.

കൊല്‍ക്കത്ത ഇത്തവണ ലോക്കി ഫെര്‍ഗൂസനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്. ഡെത്ത് ഓവറുകളില്‍ മികച്ച റെക്കോര്‍ഡുണ്ട് ഫെര്‍ഗൂസന്. പൊള്ളാര്‍ഡിനെയും ഹര്‍ദിക് പാണ്ഡ്യയെയും തളയ്ക്കാനും ഫെര്‍ഗൂസന് സാധിക്കും. പക്ഷേ അങ്ങനെ വന്നാല്‍ ടോം ബാന്റണ്‍ പുറത്തിരിക്കേണ്ടി വരും. ബാന്റണ്‍ ഓപ്പണിംഗില്‍ മാത്രമേ തിളങ്ങൂ. എന്നാല്‍ രാഹുല്‍ ത്രിപാഠിയെ ഓപ്പണിംഗില്‍ കളിപ്പിക്കാന്‍ കൊല്‍ക്കത്ത തയ്യാറായാല്‍ അവര്‍ക്ക് നേട്ടമുണ്ടാകും. അതല്ലെങ്കില്‍ ബാന്റണെ കളിപ്പിച്ച് ശുഭ്മാന്‍ ഗില്ലിനെ മൂന്നാം സ്ഥാനത്തേക്ക് കളിപ്പിക്കുക, പേസ് ബൗളിംഗിനെ കളിക്കുന്നതില്‍ ഗില്ലിന് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ സ്പിന്നിനെ കളിക്കാന്‍ അദ്ദേഹം മിടുക്കനുമാണ്. ഈ സാധ്യത കെകെആര്‍ ഉപയോഗിച്ചേക്കും.

Story first published: Friday, October 16, 2020, 9:03 [IST]
Other articles published on Oct 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+