IPL 2020: മുംബൈ X പഞ്ചാബ്- തീര്‍ച്ചയായും അറിഞ്ഞിരിക്കണം ഈ കളിക്കണക്കുകള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്-കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നേരിടും. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ ജയം സ്വപ്‌നം കണ്ട് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇറങ്ങുമ്പോള്‍ നിലനില്‍പ്പിനായുള്ള ജയം തേടിയാണ് പഞ്ചാബ് കളത്തിലിറങ്ങുന്നത്. രോഹിത് ശര്‍മയും കെ എല്‍ രാഹുലും നായകന്മാരെന്ന നിലയില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ നിലവിലെ ഫോമില്‍ വിജയ സാധ്യത കൂടുതല്‍ മുംബൈക്കാണ്. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
ഇരു ടീമും 25 മത്സരങ്ങളിലാണ് നേര്‍ക്കുനേര്‍ മത്സരിച്ചിട്ടുള്ളത്. ഇതില്‍ 14 തവണയും ജയം മുംബൈ ഇന്ത്യന്‍സ് നേടിയപ്പോള്‍ 11 തവണ പഞ്ചാബും ജയിച്ചു. 2014ല്‍ യുഎഇയില്‍ ഇരു ടീമും മത്സരിച്ചിരുന്നില്ല.ഇത്തവണ നേര്‍ക്കുനേര്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈക്കായിരുന്നു. നിലവില്‍ മുംബൈയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ഫോമിലാണ്. പഞ്ചാബിലേക്ക് ക്രിസ് ഗെയ്ല്‍ തിരിച്ചെത്തിയതോടെ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ പഞ്ചാബിനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ മുംബൈ താരം കീറോണ്‍ പൊള്ളാര്‍ഡാണ് (464). മധ്യനിര താരമായ പൊള്ളാര്‍ഡ് ഇത്തവണ മികച്ച ഫോമിലാണ്. കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി കൂടുതല്‍ റണ്‍സ് രാഹുലിന്റെ പേരിലാണ് (306). ഈ സീസണില്‍ ഏറ്റവും തിളങ്ങുന്ന ബാറ്റ്‌സ്മാന്‍ രാഹുലാണ്. നിലവിലെ റണ്‍വേട്ടക്കാരിലെ ഒന്നാം സ്ഥാനക്കാരനായ രാഹുലിന്റെ പ്രകടനം പഞ്ചാബ് ജയത്തില്‍ നിര്‍ണ്ണായകമാവും.

മുംബൈക്കുവേണ്ടി കൂടുതല്‍ വിക്കറ്റ് ജസ്പ്രീത് ബൂംറയുടെ (14) പേരിലും പഞ്ചാബിനുവേണ്ടി കൂടുതല്‍ വിക്കറ്റ് (6) മുഹമ്മദ് ഷമിയുടെ പേരിലുമാണ്.ഇരുവരും തരക്കേടില്ലാത്ത ഫോമിലാണ്. പഞ്ചാബിനുവേണ്ടി കൂടുതല്‍ ക്യാച്ച് നേടിയത് രാഹുലും (3) മുംബെക്കുവേണ്ടി കീറോണ്‍ പൊള്ളാര്‍ഡുമാണ് (14). പഞ്ചാബിനെതിരേ മുംബൈയുടെ ശരാശരി ടീം സ്‌കോര്‍ 163 റണ്‍സും പഞ്ചാബിന്റെ ശരാശരി ടീം സ്‌കോര്‍ 166 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
മുംബൈ നായകന്‍ രോഹിത് ശര്‍മ 21 റണ്‍സ് നേടിയാല്‍ മുംബൈക്കുവേണ്ടി 4000 റണ്‍സ് പൂര്‍ത്തിയാക്കും. ഒരാളെക്കൂടി പുറത്താക്കിയാല്‍ ക്വിന്റന്‍ ഡീകോക്ക് 50 പുറത്താക്കല്‍ പൂര്‍ത്തിയാക്കും. കെ എല്‍ രാഹുല്‍ 4 സിക്‌സും 75 റണ്‍സും നേടിയാല്‍ 100 ഐപിഎല്‍ സിക്‌സും 2500 റണ്‍സും പൂര്‍ത്തിയാക്കും. ക്രിസ് ഗെയ്ല്‍ ഇന്ന് 89 റണ്‍സ് നേടിയാല്‍ പഞ്ചാബിനുവേണ്ടി 1500 റണ്‍സ് പൂര്‍ത്തിയാക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications