For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈ അടക്കി ഭരിച്ച വര്‍ഷം, രാഹുലും റബാദയും കസറി

ദുബായ്: ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് ഐപിഎല്‍2020 സംഘടിപ്പിച്ചത്. കൊറോണ വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ഇത്തവണത്തെ ഐപിഎല്‍ യുഎഇയിലാണ് സംഘടിപ്പിച്ചത്. മൂന്ന് വേദികളിലായി നടന്ന ഐപിഎല്‍ വലിയ വിജയമാക്കിത്തീര്‍ക്കാന്‍ ബിസിസിഐക്ക് സാധിച്ചു. 4000 കോടിയോളം വരുമാനം ലഭിച്ചുവെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രധാന സംഭവങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം.


അഞ്ചാം കിരീടവുമായി മുംബൈ ഇന്ത്യന്‍സ്

അഞ്ചാം കിരീടവുമായി മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സിന്റെ സര്‍വാധിപത്യത്തിനാണ് ഇത്തവണത്തെ ഐപിഎല്‍ സാക്ഷ്യം വഹിച്ചത്. ലീഗ് ഘട്ടത്തില്‍ 18 പോയിന്റുമായി പട്ടികയില്‍ ഒന്നാമതെത്തിയ മുംബൈ ഇന്ത്യന്‍സ് ആദ്യ പ്ലേ ഓഫില്‍ത്തന്നെ ഡല്‍ഹിയെ കീഴടക്കി ഫൈനലിലെത്തി. രണ്ടാം പ്ലേ ഓഫില്‍ ഹൈദരാബാദിനെ ഡല്‍ഹി വീഴ്ത്തിയതോടെ ഫൈനലില്‍ വീണ്ടും മുംബൈക്കെതിരാളിയായി ഡല്‍ഹിയെത്തി. കലാശപ്പോരാട്ടത്തില്‍ 5 വിക്കറ്റിന്റെ അനായാസ ജയമാണ് മുംബൈ നേടിയത്. രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിയോടെ ഫൈനലില്‍ തിളങ്ങി.

റണ്‍വേട്ടക്കാരില്‍ രാഹുല്‍

റണ്‍വേട്ടക്കാരില്‍ രാഹുല്‍


കിങ്‌സ് ഇലവന്‍ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും കെ എല്‍ രാഹുല്‍ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്തി. 14 മത്സരത്തില്‍ നിന്ന് 670 റണ്‍സാണ് രാഹുല്‍ നേടിയത്. 55.83 ആയിരുന്നു ശരാശരി. 129.34 സ്‌ട്രൈക്കറേറ്റില്‍ കളിച്ച അദ്ദേഹം 1 സെഞ്ച്വറിയും 5 അര്‍ധ സെഞ്ച്വറിയും നേടി. 58 ഫോറും 23 സിക്‌സും രാഹുലിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ശിഖര്‍ ധവാന്‍ (618),ഡേവിഡ് വാര്‍ണര്‍ (548),ശ്രേയസ് അയ്യര്‍ (519),ഇഷാന്‍ കിഷന്‍ (516) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.

വിക്കറ്റ് വേട്ടക്കാരില്‍ റബാദ

വിക്കറ്റ് വേട്ടക്കാരില്‍ റബാദ

17 മത്സരത്തില്‍ നിന്ന് 30 വിക്കറ്റുമായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദയാണ് ഇത്തവണ പര്‍പ്പിള്‍ ക്യാപ് ചൂടിയത്. 24 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ജസ്പ്രീത് ബൂംറ (27),ട്രന്റ് ബോള്‍ട്ട് (25),ആന്‍ റിച്ച് നോക്കിയേ (22),ചഹാല്‍ (21) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.

കൂടുതല്‍ മെയ്ഡന്‍ ഓവര്‍ എറിഞ്ഞത് (3) മുംബൈ ഇന്ത്യന്‍സിന്റെ ട്രന്റ് ബോള്‍ട്ടാണ്. കൂടുതല്‍ ഡോട്ട് ബോള്‍ രാജസ്ഥാന്റെ ജോഫ്ര ആര്‍ച്ചറാണ് (175) എറിഞ്ഞത്. ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ പന്ത് പിറന്നതും ഈ വര്‍ഷം. 156.22 കിമി/എച്ച് ഡല്‍ഹിയുടെ ആന്‍ റിച്ച് നോക്കിയോയാണ് എറിഞ്ഞത്.

കൂടുതല്‍ സിക്‌സ്, ഫോര്‍

കൂടുതല്‍ സിക്‌സ്, ഫോര്‍

മുംബൈ ഇന്ത്യന്‍സ് യുവതാരം ഇഷാന്‍ കിഷനാണ് കൂടുതല്‍ സിക്‌സ് നേടിയത്. 30 സിക്‌സാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ അടിച്ചത്. 26 സിക്‌സുമായി രണ്ടാം സ്ഥാനത്ത് സഞ്ജു സാംസണാണ്. ഹര്‍ദിക് പാണ്ഡ്യ (25),നിക്കോളാസ് പുരാന്‍ (25),ഇയാന്‍ മോര്‍ഗന്‍ (24) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.

കൂടുതല്‍ ബൗണ്ടറിയുടെ റെക്കോഡ് ശിഖര്‍ ധവാന്റെ പേരിലാണ്. 67 ഫോറാണ് ധവാന്‍ നേടിയത്. 12 സിക്‌സും ഇതില്‍ ഉള്‍പ്പെടും. 2 സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 618 റണ്‍സാണ് ധവാന്‍ അടിച്ചത്. സൂര്യകുമാര്‍ യാദവ് (61),കെ എല്‍ രാഹുല്‍ (58),ഡേവിഡ് വാര്‍ണര്‍ (52),ദേവ്ദത്ത് പടിക്കല്‍ (51) എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.

Story first published: Saturday, December 12, 2020, 15:30 [IST]
Other articles published on Dec 12, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+