Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇവരെ ഇനി മുംബൈ നിരയില്‍ കാണില്ല, കാശുകൊടുത്തിട്ടും കളിപ്പിച്ചില്ല, ടീം ഒഴിവാക്കും!!

ദുബായ്: മുംബൈ ഈ സീസണില്‍ ഗംഭീര പ്രകടനമാണ് നടത്തുന്നത്. അവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയെ പരാജയപ്പെടുത്തി ഫൈനലിലുമെത്തി. എന്നാല്‍ അവരുടെ ടീമില്‍ ആരെയെങ്കിലും ഒഴിവാക്കുമോ, സീസണില്‍ ആര്‍ക്കും ഉണ്ടാകാവുന്ന ചോദ്യമാണിത്. എന്നാല്‍ ഇത്തവണ അധികം കളിക്കാത്തതും തീര്‍ത്തും കളിക്കാത്തതുമായ താരങ്ങള്‍ മുംബൈ നിരയിലുണ്ട്. വിജയിച്ച് നില്‍ക്കുന്ന ടീമില്‍ എല്ലാവരും ഫോമിലായത് കൊണ്ട് കളിപ്പിക്കാന്‍ സാധിക്കാതിരുന്നവരാണ് ഇവര്‍. അടുത്ത സീസണില്‍ ഇവര്‍ മുംബൈ നിരയില്‍ ഉണ്ടാവാനുള്ള സാധ്യത വിരളമാണ്.

ഓസീസിന്റെ ഓള്‍റൗണ്ട് കരുത്ത്

ഓസീസിന്റെ ഓള്‍റൗണ്ട് കരുത്ത്

മുംബൈ നിരയില്‍ അടുത്ത സീസണില്‍ നഥാന്‍ കൂള്‍ട്ടര്‍നൈല്‍ കളിക്കാനുള്ള സാധ്യത തീരെയില്ല. മുംബൈയുടെ രണ്ട് പേസര്‍മാരും 20 വിക്കറ്റില്‍ അധികം നേടിയിട്ടുണ്ട്. ജെയിംസ് പാറ്റിന്‍സണും നന്നായി തന്നെ എറിയുന്നുണ്ട്. പേസ് ബൗളിംഗില്‍ മിച്ചല്‍ മക്ലെനാഗന്‍, ധവാല്‍ കുല്‍ക്കര്‍ണി, മൊഹ്‌സിന്‍ ഖാന്‍ എന്നിവരും റെഡിയാണ്. ഇവര്‍ മൂന്ന് പേരും കളിക്കാന്‍ പോലും അവസരം ലഭിക്കാത്തവരാണ്. എന്നാല്‍ കൂള്‍ട്ടര്‍ നൈലിനെ എട്ട് കോടി രൂപയ്ക്കാണ് മുംബൈ വാങ്ങിയത്. താരം ഈ സീസണില്‍ ഫ്‌ളോപ്പാണ്. അഞ്ച് കളിയില്‍ നിന്ന് മൂന്ന് വിക്കറ്റാണ് ആകെ കൂള്‍ട്ടര്‍ നൈല്‍ നേടിയത്. പരിക്കുകള്‍ ധാരാളമായി വരുന്ന താരം കൂടിയാണ് അദ്ദേഹം. അതുകൊണ്ട് മുംബൈ തീര്‍ച്ചയായും കൂള്‍ട്ടര്‍ നൈലിനെ നിലനിര്‍ത്തില്ല.

ഫിറ്റല്ലാത്ത തിവാരി

ഫിറ്റല്ലാത്ത തിവാരി

മുംബൈ ടീമിന്റെ ബാറ്റിംഗ് നിര ഏറ്റവും ആഴമേറിയതാണ്. ഡികോക്കും രോഹിത്തും സൂര്യകുമാറും ഇഷാന്‍ കിഷനും അടങ്ങുന്ന വെടിക്കെട്ട് നിരയാണ് അത്. അവിടെ ടീമിന്റെ ബാധ്യതയാണ് സൗരഭ് തിവാരി. ഈ സീസണില്‍ കിട്ടിയ അവസരങ്ങളില്‍ നന്നായി ബാറ്റ് ചെയ്തിട്ടുണ്ട് തിവാരി. പക്ഷേ ടീമില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മാത്രമാണ് അദ്ദേഹം കളിക്കുന്നത്. ക്രിസ് ലിന്‍, അന്‍മോള്‍പ്രീത് എന്നിവരെ പോലും മുംബൈ ഇതുവരെ കളിപ്പിച്ചിട്ടില്ല. ഇതിനൊക്കെ പുറമേ തിവാരി ഒട്ടും ഫിറ്റല്ല എന്ന പരാതിയുണ്ട്. ഫീല്‍ഡിംഗിലും വേഗമില്ല. തിവാരിയെ മുംബൈ ഒഴിവാക്കാന്‍ ഇതില്‍ കൂടുതല്‍ കാരണം ആവശ്യമില്ല.

മാച്ച് വിന്നര്‍ കളത്തിലില്ല

മാച്ച് വിന്നര്‍ കളത്തിലില്ല

മുംബൈ പ്രതീക്ഷ വെച്ച മാച്ച് വിന്നറാണ് ക്രിസ് ലിന്‍. എന്നാല്‍ ഈ സീസണില്‍ ഒറ്റ കളി പോലും ലിന്‍ കളിച്ചിട്ടില്ല. ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാരും തകര്‍ത്തടിക്കുന്ന ടീമില്‍ ലിന്നിനെ എവിടെ കളിപ്പിക്കാനാണ്. തീര്‍ച്ചയായും ലിന്‍ ഈ സീസണില്‍ മാരക ഫോമിലായിരുന്നു. എന്നാല്‍ ഒരു കളി പോലും ലിന്‍ കളിച്ചില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. കഴിഞ്ഞ രണ്ട് സീസണിലായി 800 റണ്‍സിലധികം ലിന്‍ നേടിയിട്ടുണ്ട്. ടീമിനെ ഒറ്റയ്ക്ക് ജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ള താരമാണ് ലിന്‍. മുംബൈയില്‍ ലിന്‍ തുടര്‍ന്നാല്‍ അവസരം കിട്ടില്ലെന്ന് ഉറപ്പാണ്. മുംബൈയില്‍ ലിന്നിന്റെ ആവശ്യവുമില്ല. മറ്റ് ടീമുകള്‍ക്ക് ലിന്നിനെ ആവശ്യമുണ്ട്.

മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ വേണ്ട

മൂന്നാമത്തെ വിക്കറ്റ് കീപ്പര്‍ വേണ്ട

മുംബൈ നിരയിലെ വിക്കറ്റ് കീപ്പര്‍മാരിലൊരാളാണ് ആദിത്യ താരെ. ഈ സീസണിലെ ഒരു മത്സരം പോലും താരെ കളിച്ചിട്ടില്ല. രണ്ട് വിക്കറ്റ് കീപ്പര്‍മാര്‍ ടീമില്‍ ഗംഭീരമായി കളിക്കുന്നുണ്ട്. ഡികോക്കിനെയും ഇഷാന്‍ കിഷനെയും മറികടന്ന് ടീമില്‍ കളിക്കുക എളുപ്പമല്ല. ഡികോക്ക് ഉള്ളത് കൊണ്ട് കിഷന്‍ കീപ്പര്‍ റോള്‍ പോലും ഏറ്റെടുക്കേണ്ടി വന്നിട്ടില്ല. 2018 മുതല്‍ താരെയെ കളിപ്പിച്ചിട്ടില്ല. 33കാരനായ താരെയ്ക്ക് ഐപിഎല്ലില്‍ ഇനി അധികം ഭാവിയില്ല. താരലേലത്തില്‍ വെച്ചാലും ആരെങ്കിലും വാങ്ങുമോ എന്ന് സംശയമാണ്. മുംബൈ ഇത്തവണ ഒഴിവാക്കാന്‍ സാധ്യതയുള്ള താരമാണ് താരെ.

ഇനിയൊരു സ്പിന്നറെ ആവശ്യമില്ല

ഇനിയൊരു സ്പിന്നറെ ആവശ്യമില്ല

മുംബൈ നിരയില്‍ സ്പിന്നര്‍മാരായി രാഹുല്‍ ചാഹറും ക്രുണാല്‍ പാണ്ഡ്യയും ഉണ്ട്. ജയന്ത് യാദവ്അതുകൊണ്ട് തന്നെ തുടരാന്‍ സാധ്യതയില്ല. രാഹുലും ക്രുണാലും നന്നായി തന്നെ ഈ സീസണില്‍ പന്തെറിഞ്ഞിട്ടുണ്ട്. രാഹുല്‍ ചാഹര്‍ 15 വിക്കറ്റും നേടി. ക്രുണാല്‍ റണ്‍സ് നിയന്ത്രിക്കുന്നതില്‍ നിര്‍ണായമായിരുന്നു. രണ്ട് സീസണുകളിലായി മുംബൈക്കൊപ്പം ഉണ്ടായിട്ടും മൂന്ന് മത്സരങ്ങളാണ് ആകെ കളിച്ചത്. ടീമില്‍ അനുകൂല്‍ റോയിയും പ്രിന്‍സ് ബല്‍വന്ത് റായിയും ഉണ്ട്. ഇവരെ വളര്‍ത്തിയെടുക്കാനാണ് മുംബൈ താല്‍പര്യപ്പെടുന്നത്. അടുത്ത സീസണില്‍ ജയന്ത് യാദവിനെ മുംബൈ ഒഴിവാക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

Story first published: Friday, November 6, 2020, 21:22 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+