IPL 2020: പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സ്, എതിരാളി രാജസ്ഥാന്‍ റോയല്‍സ്
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരും പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരുമായ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെതിരേ. നിലവില്‍ 10 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള മുംബൈക്ക് രണ്ട് മത്സരം കൂടി ജയിച്ചാല്‍ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിക്കാം. അതിനാല്‍ത്തന്നെ ഇന്ന് രാജസ്ഥാനോട് വിജയിച്ച് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്താനാവും മുംബൈ ശ്രമിക്കുക. അതേ സമയം 11 മത്സരത്തില്‍ നിന്ന് നാല് ജയം മാത്രം നേടിയ രാജസ്ഥാന് ഇനി വലിയ പ്രതീക്ഷകളില്ല. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ അവസാനിച്ചതിനാല്‍ അവശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ ജയിച്ച് മടങ്ങാനാവും സ്റ്റീവ് സ്മിത്തും സംഘവും ശ്രമിക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 7.30ന് അബുദാബിയിലാണ് മത്സരം. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 57 റണ്‍സിന്റെ ജയം മുംബൈയ്ക്കായിരുന്നു.

മിന്നും ഫോമില്‍ മുംബൈ ഇന്ത്യന്‍സ്
സംതുലിതമായ ടീമാണെന്ന് മാത്രമല്ല എല്ലാ താരങ്ങളും ഫോമിലാണെന്നതാണ് മുംബൈയെ എതിരാളികളുടെ പേടി സ്വപ്‌നമാക്കുന്നത്. പരിക്കേറ്റ് സിഎസ്‌കെയ്‌ക്കെതിരേ കളിക്കാതിരുന്ന രോഹിത് ശര്‍മ ഇന്ന് ടീമില്‍ തിരിച്ചെത്തിയേക്കും. അങ്ങനെയായാല്‍ രോഹിത്-ഡീകോക്ക് ഓപ്പണിങ് കൂട്ടുകെട്ട് വീണ്ടും തിരിച്ചെത്തും. സിഎസ്‌കെയ്‌ക്കെതിരേ ഇറങ്ങിയ ഇഷാന്‍ കിഷന്‍-ഡീകോക്ക് ഓപ്പണിങ് കൂട്ടുകെട്ട് വലിയ വിജയമായിരുന്നു. അതിനാല്‍ത്തന്നെ രോഹിത് വണ്‍ഡൗണ്‍ ഇറങ്ങാനും സാധ്യതയുണ്ട്. ടോപ് ഓഡറില്‍ സൂര്യകുമാര്‍ യാദവും തരക്കേടില്ലാതെ കളിക്കുന്നുണ്ട്.

മധ്യനിരയില്‍ പാണ്ഡ്യ ബ്രദേഴ്‌സിനൊപ്പം കീറോണ്‍ പൊള്ളാര്‍ഡെന്ന ഒറ്റയാനും കൂടി അണിനിരക്കുമ്പോള്‍ എതിരാളികള്‍ക്ക് ആശങ്കപ്പെടാനേറെ. ബൗളിങ് നിരയാണ് മുംബൈയുടെ വജ്രായുധം. നിലവിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരായ ജസ്പ്രീത് ബൂംറയും ട്രന്റ് ബോള്‍ട്ടും ടീമിനെ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ മൂന്നാമനായി നധാന്‍ കോള്‍ട്ടര്‍നെയ്‌ലു തന്നെ ഇറങ്ങിയേക്കും. പാര്‍ട് ടൈം ബൗളറായി കീറോണ്‍ പൊള്ളാര്‍ഡുമുണ്ട്. രാഹുല്‍ ചഹാര്‍ സ്പിന്നില്‍ തിളങ്ങുന്നതും മുംബൈക്ക് വലിയ ആശ്വാസമാണ്.

ആരാധകര്‍ക്കായി രാജസ്ഥാന് വിജയിക്കണം
ജോസ് ബട്‌ലര്‍, സ്റ്റീവ് സ്മിത്ത്, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, ബെന്‍ സ്റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ ഇങ്ങനെ നീളുന്ന പ്രതിഭകളുടെ നീണ്ടനിര തന്നെ രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഉണ്ടെങ്കിലും സ്ഥിരതയോടെ കളിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ല. ആദ്യ രണ്ട് മത്സരവും ജയിച്ച് ഗംഭീരമായി തുടങ്ങിയ രാജസ്ഥാന് പിന്നീട് ഈ മികവ് ആവര്‍ത്തിക്കാനായില്ല. സഞ്ജു സാംസണ്‍ തുടര്‍ച്ചയായി എട്ട് മത്സരത്തില്‍ നിരാശപ്പെടുത്തിയ ശേഷം അവസാന മത്സരത്തില്‍ അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ബാറ്റിങ് ഓഡറില്‍ രാജസ്ഥാന്‍ നടത്തുന്ന അനാവശ്യ പരീക്ഷണങ്ങളും അവര്‍ക്ക് തിരിച്ചടിയായി.

റോബിന്‍ ഉത്തപ്പയെ ഓപ്പണറാക്കിയത് വളരെ വൈകിയാണ്. സ്റ്റോക്‌സ് ഓപ്പണിങ്ങില്‍ നിരന്തരം ബുദ്ധിമുട്ടിയിട്ടും ബാറ്റിങ് ഓഡറില്‍ മാറ്റം വരുത്താന്‍ രാജസ്ഥാന്‍ തയ്യാറായിട്ടില്ല. ഡേവിഡ് മില്ലറെപ്പോലൊരു സൂപ്പര്‍ താരം ഇപ്പോഴും രാജസ്ഥാന്റെ ബെഞ്ചിലിരിക്കേണ്ട അവസ്ഥയാണ്. ബൗളിങ്ങില്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ ആര്‍ക്കും സാധിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. ഇന്ന് അഭിമാന പോരാട്ടത്തിന് രാജസ്ഥാന്‍ തയ്യാറെടുക്കുമ്പോള്‍ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications