Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലിയും രോഹിതും മുഖാമുഖം, അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ആരാധകര്‍ക്ക് ഏറെ ആവേശം നല്‍കുന്ന പോരാട്ടം. ഇന്ത്യന്‍ നായകന്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബിയും ഉപനായകന്‍ രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും മുഖാമുഖമെത്തുമ്പോള്‍ കളിയാവേശം ഇരട്ടിക്കും.ഐപിഎല്ലില്‍ മുംബൈയെ നാല് കിരീടത്തിലേക്ക് നയിക്കാന്‍ രോഹിതിന് സാധിച്ചിട്ടുണ്ടെങ്കിലും കോലിയുടെ അക്കൗണ്ടില്‍ ഒരു കിരീടം പോലുമില്ല. ഇത്തവണ വിജയത്തോടെ തുടങ്ങിയ ആര്‍സിബിക്ക് പഞ്ചാബിനോട് വമ്പന്‍ തോല്‍വി വഴങ്ങേണ്ടിവന്നു. മികച്ച ടീം കരുത്ത് ഇത്തവണ ആര്‍സിബിക്കുണ്ട്. ആരാധകര്‍ കാത്തിരിക്കുന്ന മത്സരത്തിലെ കളിക്കണക്കുള്‍ പരിശോധിക്കാം.

മുഖാമുഖം

മുഖാമുഖം

ഇതുവരെ 27 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 18 തവണയും ജയം രോഹിതിന്റെ മുംബൈക്കായിരുന്നു 9 തവണയാണ് കോലിയും സംഘവും വിജയം നേടിയത്. കണക്കുകളില്‍ ആര്‍സിബിയേക്കാള്‍ ഏറെ മുന്നില്‍ മുംബൈ തന്നെയാണ്. 2014ല്‍ യുഎഇയില്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ആര്‍സിബിക്കായിരുന്നു. ഇതിന് മുംബൈ ഇന്ന് പകരം വീട്ടുമോയെന്ന് കാത്തിരുന്ന് കാണാം.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

മുംബൈ ഇന്ത്യന്‍സിനെതിരേ നിലവിലെ ആര്‍സിബി താരങ്ങളില്‍ കൂടുതല്‍ റണ്‍സ് നായകന്‍ കോലിയുടെ പേരിലാണ്. 683 റണ്‍സ് കോലി അടിച്ചെടുത്തിട്ടുണ്ട്. മുംബൈ നിരയില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് (475) കേമന്‍. കൂടുതല്‍ വിക്കറ്റ് നേടിയ ആര്‍സിബി താരം സ്പിന്നര്‍ ചഹാലാണ്. 16 വിക്കറ്റ് ചഹാല്‍ മുംബൈക്കെതിരേ നേടിയിട്ടുണ്ട്. മുംബൈ നിരയില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂംറയാണ് മുന്നില്‍. ബൂംറയും 16 വിക്കറ്റ് നേടി. കൂടുതല്‍ ക്യാച്ച് നേടിയ ആര്‍സിബി താരം കോലിയും (12) മുംബൈ താരം പൊള്ളാര്‍ഡുമാണ് (10). മുംബൈക്കെതിരേ ആര്‍സിബിയുടെ ശരാശരി സ്‌കോര്‍ 157 ഉും മുംബൈയുടെ ശരാശരി സ്‌കോര്‍ 164 ഉും ആണ്. മുംബൈയുടെ മധ്യനിരയുടെ മോശം ഫോം മാത്രമാണ് നിലവിലെ ആശങ്ക. ആര്‍സിബിയുടെ ബാറ്റിങ് നിരയും മികച്ച ഫോമിലല്ല.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

മുംബൈ നായകന്‍ രോഹിത് ശര്‍മ 10 റണ്‍സ്‌കൂടി നേടിയാല്‍ ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടും. നിലവില്‍ കൂടുതല്‍ ഐപിഎല്‍ റണ്‍സ് നേടിയ താരങ്ങളില്‍ കോലിക്കും റെയ്‌നയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് രോഹിത്. അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ രോഹിത് തിളങ്ങിയിരുന്നു. ആര്‍സിബി നായകന്‍ കോലി ഇന്ന് 73 റണ്‍സ് നേടിയാല്‍ 5500 ഐപിഎല്‍ റണ്‍സ് നേടുന്ന ആദ്യ താരമെന്ന ബഹുമതി സ്വന്തമാക്കാം.

10 സിക്‌സ് കൂടി നേടിയാല്‍ 200 സിക്‌സ് ക്ലബ്ബിലും കോലിക്ക് ഇടം പിടിക്കാം. ആദ്യ രണ്ട് മത്സരത്തിലും നിറം മങ്ങിയ കോലിക്ക് മുംബൈക്കെതിരേ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ആര്‍സിബിയുടെ ഡിവില്ലിയേഴ്‌സും ഒരു നേട്ടത്തിനായുള്ള കാത്തിരിപ്പിലാണ്. വെറും 26 റണ്‍സുകൂടി നേടിയാല്‍ 4500 ഐപിഎല്‍ റണ്‍സ് എബിഡിക്ക് പൂര്‍ത്തിയാക്കാം. തരക്കേടില്ലാത്ത പ്രകടനം എബിഡി പുറത്തെടുക്കുന്നുണ്ട്. മുംബൈയുടെ സൂര്യകുമാര്‍ യാദവ് രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ 50 ഐപിഎല്‍ സിക്‌സ് പൂര്‍ത്തിയാക്കും.

ടീമിലെ പ്രധാന മാറ്റങ്ങള്‍

ടീമിലെ പ്രധാന മാറ്റങ്ങള്‍

മുംബൈ നിരയിലേക്ക് ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയേക്കും. സൗരഭ് തിവാരിക്ക് പകരക്കാരനായാവും ഇഷാന്‍ എത്തുക. പേസര്‍ പാറ്റിന്‍സണ് പകരം നഥാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെയും മുംബൈ പരിഗണിച്ചേക്കും. ആര്‍സിബി നിരയിലേക്ക് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് എത്തിയേക്കും. മധ്യനിരയിലേക്ക് മോയിന്‍ അലിയും ഉമേഷ് യാദവിന് പകരം മുഹമ്മദ് സിറാജ് എത്താനുള്ള സാധ്യതയുമുണ്ട്.

Story first published: Monday, September 28, 2020, 12:12 [IST]
Other articles published on Sep 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+