For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അഭിമാന പോരാട്ടത്തിനൊരുങ്ങി രാജസ്ഥാന്‍, എതിരാളി കരുത്തരായ മുംബൈ, കളിക്കണക്കുകള്‍ ഇങ്ങനെ

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് രാജസ്ഥാന്‍ റോയല്‍സിനെതിരേ. 10 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള മുംബൈ നിലവില്‍ പോയിന്റ് പട്ടികയിലെ തലപ്പത്തും 11 കളിയില്‍ നിന്ന് 8 പോയിന്റുള്ള രാജസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്. ഏറെക്കുറെ പ്ലേ ഓഫ് സാധ്യത അവസാനിച്ച രാജസ്ഥാന് ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരമാണ്. മൂന്നിലും ജയിച്ച് അഭിമാനത്തോടെ മടങ്ങാനാവും രാജസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്. വൈകീട്ട് 7.30ന് അബൂദാബിയിലാണ് മത്സരം. ഇരു ടീമും തമ്മില്‍ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈക്കായിരുന്നു. രാജസ്ഥാന്‍-മുംബൈ പോരാട്ടത്തിന് മുമ്പ് കളിക്കണക്കുകള്‍ പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം

നേര്‍ക്കുനേര്‍ പോരാട്ടം

മുംബൈയും രാജസ്ഥാനും 24 മത്സരങ്ങളിലാണ് ഇതുവരെ നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 12 തവണ മുംബൈ ജയിച്ചപ്പോള്‍ 11 തവണ രാജസ്ഥാനും വിജയിച്ചു. നാല് തവണ ചാമ്പ്യന്മാരായ മുംബൈക്കെതിരേ മികച്ച റെക്കോഡുള്ള ടീമുകളിലൊന്നാണ് രാജസ്ഥാന്‍. എന്നാല്‍ നിലവിലെ ഫോമില്‍ മുംബൈയോട് ജയിക്കാന്‍ രാജസ്ഥാന് നന്നായി അധ്വാനിക്കേണ്ടിവരും.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ രാജസ്ഥാനെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ മുംബൈ താരം നായകന്‍ രോഹിത് ശര്‍മയാണ് (357). സീസണില്‍ അത്ര മികച്ച ഫോമിലല്ലാത്ത രോഹിത് നിലവില്‍ പരിക്കിന്റെ പിടിയിലാണ്. ഇന്നത്തെ മത്സരത്തിലും രോഹിത് കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ നിരയില്‍ സഞ്ജു സാംസണാണ് (431) കേമന്‍. എന്നാല്‍ ഈ സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു പിന്നീട് കളിച്ച എട്ട് മത്സരത്തിലും നിരാശപ്പെടുത്തിയെങ്കിലും അവസാന മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഒരു തിരിച്ചുവരവ് പ്രതീക്ഷ സഞ്ജു ഇന്ന് നല്‍കുന്നു.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്

മുംബൈ നിരയില്‍ കൂടുതല്‍ വിക്കറ്റ് കീറോണ്‍ പൊള്ളാര്‍ഡിന്റെ (15) പേരിലാണ്. രോഹിതിന്റെ അഭാവത്തില്‍ പൊള്ളാര്‍ഡാവും മുംബൈയെ നയിക്കുക. സീസണില്‍ പൊള്ളാര്‍ഡ് വളരെ കുറച്ച് ഓവര്‍ മാത്രമാണ് പന്തെറിഞ്ഞിട്ടുള്ളത്. രാജസ്ഥാന്‍ നിരയില്‍ ജോഫ്ര ആര്‍ച്ചറാണ് (10) കേമന്‍. രാജസ്ഥാനുവേണ്ടി കൂടുതല്‍ ക്യാച്ച് നേടിയത് സഞ്ജു സാംസണും (12) മുംബൈയ്ക്കുവേണ്ടി കീറോണ്‍ പൊള്ളാര്‍ഡുമാണ് (9). രാജസ്ഥാനെതിരേ മുംബൈയുടെ ശരാശരി ടീം സ്‌കോര്‍ 162 റണ്‍സും രാജസ്ഥാന്റെ ശരാശരി സ്‌കോര്‍ 158 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍

2500 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ സഞ്ജു സാംസണ് വേണ്ടത് 19 റണ്‍സ്. ജോസ് ബട്‌ലര്‍ 2 സിക്‌സുകൂടി നേടിയാല്‍ രാജസ്ഥാനുവേണ്ടി 50 ഐപിഎല്‍ സിക്‌സ് പൂര്‍ത്തിയാക്കും. 100 ഐപിഎല്‍ വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ബൂംറയ്ക്ക് വേണ്ടത് 1 വിക്കറ്റ്. സീസണില്‍ മികച്ച ഫോമിലാണ് ബൂംറ. ഇഷാന്‍ കിഷന്‍ 44 റണ്‍സ്‌കൂടി നേടിയാല്‍ 1000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാം.

Story first published: Sunday, October 25, 2020, 10:02 [IST]
Other articles published on Oct 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+