IPL 2020: മുംബൈ X ഡല്‍ഹി- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പാതി മത്സരങ്ങള്‍ പിന്നിടാനൊരുങ്ങുമ്പോള്‍ തലപ്പത്തുള്ളത് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സാണ്. അവസാന മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ തോല്‍പ്പിച്ചത്. ശക്തമായ പോരാട്ടത്തിനൊടുവില്‍ അനുഭവസമ്പത്തിന്റെ കരുത്തില്‍ മുംബൈ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തപ്പോള്‍ മുംബൈ രണ്ട് പന്ത് ബാക്കിനിര്‍ത്തി വിജയലക്ഷ്യം മറികടന്നു. കരുത്തരുടെ പോരാട്ടത്തില്‍ ചില താരങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി. അതില്‍ പ്രധാന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പൃത്ഥ്വി ഷാ (ഡല്‍ഹി ക്യാപിറ്റല്‍സ്)
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവതാരം പൃത്ഥ്വി ഷാക്ക് ഇന്നലെ തൊട്ടതെല്ലാം പിഴക്കുന്ന ദിവസമായിരുന്നു. ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും നിരവധി തവണ താരം നിരാശപ്പെടുത്തി. നേരിട്ട മൂന്നാം പന്തില്‍ത്തന്നെ ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ ക്രുണാല്‍ പാണ്ഡ്യക്ക് ക്യാച്ച് നല്‍കിയാണ് പൃത്ഥ്വി (4) മടങ്ങിയത്. നിര്‍ണ്ണായക സമയത്ത് പൃത്ഥ്വി വരുത്തിയ ഫീല്‍ഡിങ് പിഴവുകളാണ് ടീമിന്റെ തോല്‍വിക്ക് കാരണം.
അവസാന ഓവറില്‍ കീറോണ്‍ പൊള്ളാര്‍ഡിനെ റണ്ണൗട്ടാക്കാനുള്ള അവസരം പൃത്ഥ്വി പാഴാക്കി.റബാദയുടെ ഓവറില്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് ബൗണ്ടറി ലൈനില്‍ ലഭിച്ചത് പൃത്ഥ്വിയുടെ പിഴവില്‍ സിക്‌സായി മാറി. ഒരു ബൗണ്ടറിയും പൃത്ഥ്വിയുടെ ഫീല്‍ഡിങ് പിഴവിലൂടെ മുംബൈക്ക് ലഭിച്ചു. താരതമ്യേനെ തരക്കേടില്ലാത്ത ഫീല്‍ഡറായ പൃത്ഥിക്ക് ഇന്നലെ ഭാഗ്യദിവസമായിരുന്നില്ലെന്ന് പറഞ്ഞ് ആശ്വസിക്കാം.

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)
നായകനെന്ന നിലയില്‍ രോഹിത് ശര്‍മ മികവുകാട്ടിയെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും ഇന്നലെ രോഹിതിന് നിരവധി തവണ പിഴച്ചു. 163 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ മുംബൈയുടേത് മികച്ച തുടക്കമായിരുന്നില്ല. ആദ്യ മൂന്ന് ഓവറില്‍ റണ്‍സ് കണ്ടെത്താനാവാതെ മുംബൈ ബുദ്ധിമുട്ടി. സ്പിന്നില്‍ രോഹിതിന്റെ പോരായ്മ മനസിലാക്കി ശ്രേയസ് അയ്യര്‍ അക്‌സര്‍ പട്ടേലിനെ പന്തേല്‍പ്പിച്ചത് വിജയം കണ്ടു. അക്‌സറിനെ സിക്‌സര്‍ പറത്താനുള്ള രോഹിതിന്റെ ശ്രമം റബാദയുടെ കൈയില്‍ അവസാനിച്ചു. 12 പന്തില്‍ 5 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. മുംബൈക്കൊപ്പമുള്ള 150ാം മത്സരത്തില്‍ രോഹിതില്‍ പ്രതീക്ഷ ഏറെയായിരുന്നെങ്കിലും അദ്ദേഹം നിരാശപ്പെടുത്തി.

ഹര്‍ദിക് പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്)
മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് ഇന്നലെ ജന്മദിനമായിരുന്നു. 27ാം ജന്മദിനത്തില്‍ ഹര്‍ദിക് വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുമെന്ന് കരുതി കാത്തിരുന്നവര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. സൂര്യകുമാര്‍ യാദവ് പുറത്തായതിന് പിന്നാലെ അഞ്ചാമനായി ക്രീസിലെത്തിയ ഹര്‍ദിക് നേരിട്ട രണ്ടാം പന്തില്‍ത്തന്നെ പുറത്തായി. ഒരു റണ്‍സ്‌പോലും ടീമിന് നല്‍കാന്‍ ഹര്‍ദിക്കിനായില്ല. ഹര്‍ദിക്കിന് തിളങ്ങാന്‍ സാധിച്ചിരുന്നെങ്കില്‍ അവസാന ഓവര്‍വരെ കളി നീണ്ടുപോകില്ലായിരുന്നു. മാര്‍ക്കസ് സ്‌റ്റോയിനിന്റെ ഓവറിലാണ് ഹര്‍ദിക് പുറത്തായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications