IPL 2020: ഡല്‍ഹി x മുംബൈ- നിര്‍ണ്ണായക പോരിന് മുമ്പ് അറിയണം ഈ കണക്കുകള്‍
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന വാശിയേറിയ പോരാട്ടത്തില്‍ ഡല്‍ഹി ഡയര്‍ഡെവിള്‍സ് മുംബൈ ഇന്ത്യന്‍സിനെതിരേ. 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി മുംബൈ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. എന്നാല്‍ 12 മത്സരത്തില്‍ നിന്ന് 14 പോയിന്റുള്ള ഡല്‍ഹിക്ക് പ്ലേ ഓഫില്‍ കടക്കാന്‍ ഇന്ന് ജയിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ കാത്തിരുപ്പ് അവസാന മത്സരത്തിലേക്ക് നീളും. ആദ്യ പകുതിയില്‍ മിന്നും പ്രകടനം നടത്തി പിന്നീട് മോശം ഫോമിലേക്ക് വീണ ഡല്‍ഹിക്ക് ഇന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പ് അത്യാവശ്യമാണ്. ദുബായിലാണ് മത്സരം. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ജയം മുംബൈക്കായിരുന്നു. നിര്‍ണ്ണായക പോരാട്ടത്തിന് മുമ്പ് കളിക്കണക്കുകള്‍ ഒന്ന് പരിശോധിക്കാം.

നേര്‍ക്കുനേര്‍ പോരാട്ടം
മുഖാമുഖം പോരാട്ടങ്ങളില്‍ മുംബൈ ഒരുപടി മുന്നിലാണ്. ഇരുടീമും 25 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 12 മത്സരങ്ങള്‍ ഡല്‍ഹി വിജയിച്ചപ്പോള്‍ 13 മത്സരത്തില്‍ മുംബൈയും വിജയിച്ചു. മിന്നും ഫോമിലാണ് മുംബൈയുള്ളത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ കരുത്തന്‍. അതേ സമയം ഡല്‍ഹിയുടെ ബാറ്റിങ് നിരയുടെ അവസാന മത്സരങ്ങളിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ജീവന്‍മരണ പോരാട്ടത്തില്‍ ഡല്‍ഹിയുടെ വഴിമുടക്കാന്‍ മുംബൈക്കാവുമോയെന്ന് കാത്തിരുന്ന് കാണാം.

കൂടുതല്‍ റണ്‍സ്-വിക്കറ്റ്
ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ ഡല്‍ഹിക്കെതിരേ കൂടുതല്‍ റണ്‍സുള്ള നിലവിലെ മുംബൈ താരം നായകന്‍ രോഹിത് ശര്‍മയാണ് (565). എന്നാല്‍ പരിക്കേറ്റ് അവസാന മൂന്ന് മത്സരങ്ങളിലും പുറത്തിരിക്കുന്ന രോഹിത് ഇന്നും കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി നിരയില്‍ റിഷഭ് പന്താണ് (219) കേമന്‍. ഇത്തവണ തരക്കേടില്ലെങ്കിലും പതിവ് ഫോമിലേക്കുയരാന്‍ റിഷഭിന് സാധിച്ചിട്ടില്ല. ഡല്‍ഹിക്കെതിരേ കൂടുതല്‍ വിക്കറ്റുള്ള മുംബൈ ബൗളര്‍ ജസ്പ്രീത് ബൂംറയും മിച്ചല്‍ മഗ്ലെങ്ങനുമാണ് (11). ബൂംറ ഈ സീസണില്‍ മികച്ച ഫോമിലാണ്. ഡല്‍ഹി നിരയില്‍ ഹര്‍ഷല്‍ പട്ടേലാണ് (3) കൂടുതല്‍ വിക്കറ്റ് നേടിയത്. കൂടുതല്‍ ക്യാച്ച് നേടിയ മുംബൈ താരം കീറോണ്‍ പൊള്ളാര്‍ഡും രോഹിത് ശര്‍മയും (7) ഡല്‍ഹി നിരയില്‍ റിഷഭ് പന്തുമാണ് (5) മുന്നില്‍. ഡല്‍ഹിക്കെതിരേ മുംബൈയുടെ ശരാശരി സ്‌കോര്‍ 165 റണ്‍സും ഡല്‍ഹിയുടെ ശരാശരി സ്‌കോര്‍ 148 റണ്‍സുമാണ്.

കാത്തിരിക്കുന്ന നാഴികക്കല്ലുകള്‍
റിഷഭ് പന്ത് ഇന്ന് 11 റണ്‍സ് നേടിയാല്‍ 2000 ഐപിഎല്‍ റണ്‍സ് പൂര്‍ത്തിയാക്കും. മുംബൈക്കെതിരേ 750 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ശിഖാര്‍ ധവാന് വേണ്ടത് 17 റണ്‍സ്. സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത് ധവാനുണ്ട്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ക്വിന്റന്‍ ഡീകോക്കിന് വേണ്ടത് 79 റണ്‍സ്. 200 ഐപിഎല്‍ സിക്‌സുകള്‍ എന്ന നേട്ടത്തിലെത്താന്‍ കീറോണ്‍ പൊള്ളാര്‍ഡിന് വേണ്ടത് 6 സിക്‌സുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications