Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇന്ന് വമ്പന്‍ പോരാട്ടം, മുംബൈ X ഡല്‍ഹി- രോഹിതിനെ വീഴ്ത്തുമോ അയ്യര്‍?

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മികച്ച ഫോമിലുള്ള ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ വമ്പന്‍ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് അബുദാബിയിലാണ് മത്സരം. ഈ സീസണില്‍ കളിച്ച ആറ് മത്സരത്തില്‍ നിന്ന് അഞ്ച് മത്സരവും ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. ആറ് കളിയില്‍ നിന്ന് നാല് മത്സരം വിജയിച്ച മുംബൈ രണ്ടാം സ്ഥാനത്തുമുണ്ട്.

കരുത്തോടെ മുംബൈ ഇന്ത്യന്‍സ്

കരുത്തോടെ മുംബൈ ഇന്ത്യന്‍സ്

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് യുഎഇയിലെ െൈമതാനങ്ങളില്‍ താളം കണ്ടെത്തിക്കഴിഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോടും സൂപ്പര്‍ ഓവറിനൊടുവില്‍ ആര്‍സിബിയോടുമാണ് മുംബൈ തോറ്റത്. ടീമെന്ന നിലയില്‍ മികച്ച ഒത്തിണക്കം കണ്ടെത്താന്‍ മുംബൈക്ക് സാധിച്ചിട്ടുണ്ട്. ടീമിലെ ഓരോ താരങ്ങളും മത്സരത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ളവരാണെന്നതാണ് പ്രത്യേകത. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ക്വിന്റന്‍ ഡീകോക്കും തിളങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ഫോം കണ്ടെത്തിക്കഴിഞ്ഞു.

ഇഷാന്‍ കിഷന്‍ അവസാന രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയെങ്കിലും മധ്യനിരയില്‍ ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ പ്രകടനം ടീമിന് കരുത്തേകുന്നു. അവസാന നാല് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന പൊള്ളാര്‍ഡും ഹര്‍ദിക്കുമാണ് എതിരാളികളുടെ പേടി സ്വപ്‌നം. മധ്യ ഓവറുകളില്‍ മുംബൈ റണ്‍സ് നേടുന്നത് വളരെ കുറവാണെങ്കിലും ആദ്യ പവര്‍പ്ലേയും ഡെത്ത് ഓവറും നന്നായി മുതലാക്കുന്നു. ബൗളര്‍മാര്‍ മിന്നും ഫോമിലാണ്. അവസാന മത്സരത്തില്‍ നാല് വിക്കറ്റാണ് ബൂംറ പിഴുതത്. ട്രന്റ് ബോള്‍ട്ട്,ജെയിംസ് പാറ്റിന്‍സന്‍ എന്നിവരും ബൂംറക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ട്. സ്പിന്നര്‍ രാഹുല്‍ ചഹാറും പ്രതീക്ഷ കാക്കുന്നു.

ഇഷാന്‍ കിഷന്‍ അവസാന രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയെങ്കിലും മധ്യനിരയില്‍ ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ പ്രകടനം ടീമിന് കരുത്തേകുന്നു. അവസാന നാല് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന പൊള്ളാര്‍ഡും ഹര്‍ദിക്കുമാണ് എതിരാളികളുടെ പേടി സ്വപ്‌നം. മധ്യ ഓവറുകളില്‍ മുംബൈ റണ്‍സ് നേടുന്നത് വളരെ കുറവാണെങ്കിലും ആദ്യ പവര്‍പ്ലേയും ഡെത്ത് ഓവറും നന്നായി മുതലാക്കുന്നു. ബൗളര്‍മാര്‍ മിന്നും ഫോമിലാണ്. അവസാന മത്സരത്തില്‍ നാല് വിക്കറ്റാണ് ബൂംറ പിഴുതത്. ട്രന്റ് ബോള്‍ട്ട്,ജെയിംസ് പാറ്റിന്‍സന്‍ എന്നിവരും ബൂംറക്ക് മികച്ച പിന്തുണ നല്‍കുന്നുണ്ട്. സ്പിന്നര്‍ രാഹുല്‍ ചഹാറും പ്രതീക്ഷ കാക്കുന്നു.

വിജയം തുടരാന്‍ ഡല്‍ഹി

വിജയം തുടരാന്‍ ഡല്‍ഹി

ശ്രേയസ് അയ്യരുടെ നായകമികവ് രോഹിതിന്റെ പദ്ധതികളെ കടത്തിവെട്ടുമോയെന്ന് കണ്ടറിയണം. അവസാന മത്സരത്തില്‍ ടോപ് ഓഡര്‍ തിളങ്ങിയിരുന്നില്ല. മുംബൈക്കെതിരേ സമാന പിഴവ് ആവര്‍ത്തിച്ചാല്‍ തോല്‍വിക്ക് കാരണമാകുമെന്നുറപ്പ്. മാര്‍ക്കസ് സ്റ്റോയിനസ്,ഹെറ്റ്‌മെയര്‍ എന്നിവര്‍ മധ്യനിരയില്‍ ടീമിന് കരുത്ത് പകരുന്നു. പൃത്ഥ്വി ഷാ, ശിഖര്‍ ധവാന്‍ ഓപ്പണിങ് കൂട്ടുകെട്ട് ആദ്യ പവര്‍പ്ലേയില്‍ തിളങ്ങേണ്ടത് ഇന്ന് ടീമിന് അനിവാര്യമാണ്.

റിഷഭ് പന്ത്

ശ്രേയസ് അയ്യര്‍ - റിഷഭ് പന്ത് കൂട്ടുകെട്ടില്‍ നിന്നും ടീം ഏറെ പ്രതീക്ഷിക്കുന്നു. ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് മാത്രമാണ് ഡല്‍ഹി തലകുനിച്ചത്. ബൗളര്‍മാര്‍തന്നെയാണ് ഡല്‍ഹിയുടെ വജ്രായുധം. 15 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള കഗിസോ റബാദ മുംബൈക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്. അക്‌സര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ സ്പിന്‍ കെണിയും മുംബൈക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പ്.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

മുംബൈ ഇന്ത്യന്‍സ്: ക്വിന്റന്‍ ഡീകോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, ജെയിംസ് പാറ്റിന്‍സന്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂംറ

ഡല്‍ഹി ക്യാപിറ്റല്‍സ്: പൃത്ഥി ഷാ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, ഷിംറോന്‍ ഹെറ്റ്‌മെയര്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, ആര്‍ അശ്വിന്‍, ആന്റിച്ച് നോര്‍ജെ

Story first published: Sunday, October 11, 2020, 9:29 [IST]
Other articles published on Oct 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+